0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം?[അജിത് കൃഷ്ണ]

:അതിനു അമ്മ എന്ത് തെറ്റ് ആണ് ചെയ്തത് എല്ലാം എന്റെ സമയ ദോഷം അല്ലാതെ എന്ത് പറയാൻ !!വെരുന്നിടത്തു വെച്ച് കാണാം.

ലക്ഷ്മി :അവന്റ നശിച്ച കുറെ കൂട്ട്കെട്ട് ആണ് മോളെ അവനെ നശിപ്പിച്ചത്.

സുനിത :അങ്ങനെ പറഞ്ഞിട്ട് എന്താണ് അമ്മേ കാര്യം ഒരാൾക്ക് നശിക്കാൻ തോന്നിയാൽ അയാൾ സ്വയം വിചാരിക്കണം നന്നാകണം എങ്കിൽ. എന്നോട് ഇനി കുടിക്കില്ല എന്ന് പറഞ്ഞു പോയ ആളാണ് നോക്ക് വരാന്തയിൽ മുഴുവൻ ശേയ, ഒന്നും ഇല്ലെങ്കിൽ വളർന്നു വരുന്നത് ഒരു പെൺകുട്ടി ആണെന്ന് ഉള്ള ബോധം പോലും ഇല്ലാത്ത മനുഷ്യൻ.

ലക്ഷ്മി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു പോയി. അവർ എന്താണ് പറയുക എന്ത് പറഞ്ഞു അവരെ സമാധാനിപിക്കും. അവന്റെ കുടി കാരണം അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി മൂകംമ്പികയ്ക്ക് പോയ്‌. അവിടെ കുറച്ചു സ്ഥലം ഉണ്ട് ചെറിയ വീടും ഒന്നും ഇല്ലെങ്കിൽ സമാധാനം ഉണ്ട് അവിടെ. മുരളി അങ്ങനെ ആണ് രാവിലെ നല്ല രീതിയിൽ വീട്ടിൽ നിന്നും ഇറങ്ങി പോകും വൈകുന്നേരം തിരിച്ചു വന്നാൽ അത്‌ നാലു കാലിൽ ആയിരിക്കും വന്നില്ലെങ്കിൽ വല്ല വഴിയിലോ വളപ്പിലോ വീണു കിടക്കുന്നുണ്ടാകും. ചിലപ്പോൾ ആരെങ്കിലും വീടിന്റെ ഉമ്മറ പടിയിൽ കൊണ്ട് കിടത്തിയിട്ട് പോകും അല്ലെങ്കിൽ അവിടെ തന്നെ കിടക്കും. എന്തായാലും അവൻ കാരണം വീടിന് നല്ല ചീത്ത പേര് ആണ്.

ഏതാണ്ട് 10മണി ആയപ്പോൾ ആണ് മുരളി കണ്ണ് തുറന്നത്. മെല്ലെ എഴുന്നേറ്റു കുത്തി ഇരുന്നു. അകത്തു ഭാര്യ സുനിത തുണി തൈക്കുക ആണെന്ന് തോന്നുന്നു. തയ്യൽ മെഷീൻ ശബ്ദം നല്ലത് പോലെ കേൾക്കാം. അവൻ മെല്ലെ എഴുന്നേറ്റു തറയിൽ വെള്ള നനവ് കണ്ടപ്പോൾ അവനു കാര്യം പിടികിട്ടി. ഇന്നലെയും കുടിച്ചു വാള് വെച്ചു. അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് മെല്ലെ ഉമ്മറത്തു നിന്ന് മുറ്റത്തെക്ക് ഇറങ്ങി എന്നിട്ട് ഒരു മോന്ത വെള്ളവും എടുത്തു പല്ല് തേക്കുവാൻ തുടങ്ങി. പതിവ് പോലെ അവളുടെ അടുത്തേക്ക് ചെന്ന്.

മുരളി :എടി നിന്റെ കൈയിൽ പൈസ വല്ലോം ഇരുപ്പുണ്ടോ !!

സുനിതയുടെ മുഖം ദേഷ്യം കയറി ചുമന്നു തുടുത്തു എന്നിട്ടും കടിച്ചു പിടിച്ച ദേഷ്യം തയ്യൽ മെഷീനിൽ തീർക്കും പോലെ അമർത്തി ചവിട്ടി കറക്കി.

മുരളി :എടി കവലയിലെ സുകുവിന്റെ കടയിൽ കുറച്ചു പൈസ കൊടുക്കാൻ ഉണ്ട് അത് ഒന്ന് കൊടുത്തു തീർക്കാൻ ആണ് .

സുനിത

💬 Comments

View all comments