0%

Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം?[അജിത് കൃഷ്ണ]

:ഉവ് ഞാൻ വിശ്വസിച്ചു, ഇങ്ങനെ എല്ലാ ദിവസവും കുറേ എന്റെ കൈയിൽ നിന്നും കൊണ്ട് പോയല്ലോ കടം ഇത് വരെയും കഴിഞ്ഞില്ലേ.

മുരളി ഒന്നും മിണ്ടിയില്ല.

സുനിത :നാണമില്ലേ മനുഷ്യ നിങ്ങൾക്ക്, നിങ്ങളെ കൊണ്ട് ഈ കുടുംബത്തിന് ഒരുപകാരം ഇല്ല. കഷ്ടപ്പെട്ട് ഞാൻ ഉണ്ടാക്കുന്ന കാശ് ആണ് ഇനി അതും നിങ്ങൾക്ക് വേണോ !!

മുരളി :കിടന്നു ചിലയ്ക്കാതെടി മോള് കേൾക്കും.

സുനിത :ഓഹ്ഹ് ഇനി എന്ത് കേൾക്കാൻ, മോള് രാവിലെ മുറ്റത്തെക്ക് ഇറങ്ങിയപ്പോൾ തന്നെ മകൾ കണ്ടു അച്ചന്റെ സൽപ്രവർത്തി കഴിഞ്ഞു വന്നുള്ള കിടപ്പ്.

മുരളി :എടി അതൊക്കെ നീ വിട്, നീ കാശ് വല്ലോ ഉണ്ടെങ്കിൽ താ വൈകുന്നേരം ഞാൻ തിരികെ തരാം.

സുനിത :എന്റെ കൈയിൽ നയാ പൈസ ഇല്ല.

മുരളി :ഓഹ്ഹ് അപ്പൊ നിന്റെ കയ്യിൽ പൈസ ഇല്ല,,, ഉം നീ കറക്കി കൊണ്ടിരിക്കുന്ന കുന്ത്രാണ്ടം വരെ ഞാൻ അല്ലെ വാങ്ങി തന്നത്.

സുനിത :അന്ന് നിങ്ങൾക്ക് ബോധം ഉണ്ടായിരുന്നു.

മുരളി :നിർത്തേടി അപ്പൊ ഇപ്പൊ ഞാൻ ബോധം ഇല്ലാത്തവൻ എന്നാണോ നീ പറഞ്ഞു വരുന്നത്.

സുനിത :അങ്ങനെ എങ്കിൽ അങ്ങനെ !$

മുരളി അവളുടെ കവിളിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി.

മുരളി :തോന്നിവാസം പറയുന്നോടി $$!

സുനിത :എന്നെ വിട് !!!!ഉഫ്ഫ് ഹ്ഹ്ഹ്

അവൾ മുരളിയുടെ കൈ പിടിച്ചു തട്ടി മാറ്റി

സുനിത :ദേ ദേഹത്തു തൊട്ട് ഉള്ള കളിയൊന്നും വേണ്ട !$

മുരളി :തൊട്ടാൽ നീ എന്ത് ചെയ്യും.

സുനിത :കൈ എടുക്കെടാ പട്ടി, നിന്റെ കൈ ഞാൻ വെട്ടും.

മുരളി ഒരു നിമിഷം നിശബ്ദത പാലിച്ചു കൈ പിറകിലേക്ക് വലിച്ചു. അവൻ തല കുലുക്കി എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

മുരളി :ഓഹ് എന്നെ കൊണ്ട് കുടുംബത്തിൽ പ്രയോജനം ഒന്നും ഇല്ലല്ലോ !!ഉം ശെരി...

അവൻ ദേഷ്യം കാണിച്ചു പുറത്തേക്ക് ഇറങ്ങി പോയി. സുനിത അവിടെ ഇരുന്നു കരയുവാൻ തുടങ്ങി. അന്ന് വൈകുന്നേരം ആരോ ഒരാൾ മുരളിയെ ചേർത്ത് പിടിച്ചു കൊണ്ട് വീട്ടിലേക്കു വന്നു. പതിവ് പടി മുരളി നാലു കാലിൽ തന്നെ ആയിരുന്നു. സുനിത പിറ്റേന്ന് കൊടുക്കുവാൻ ഉള്ള തുണികൾ തയ്ച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു. അയാൾ മുരളിയെ ഉമ്മറത്തേക്ക് കിടത്തി കൊണ്ട് ഉള്ളിലേക്കു നോക്കി. സുനിത കസേരയിൽ ഇരുന്നു കൊണ്ട് അയാളെ ഒന്ന്

💬 Comments

View all comments