Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം?[അജിത് കൃഷ്ണ]
തുടങ്ങി.
ബാലൻ :പെട്ടന്ന് ഒരുത്തരം വേണ്ട ആലോചിച്ചു പറഞ്ഞാൽ മതി. പിന്നെ നിന്നെയും കുഞ്ഞിനേയും ഞാൻ പൊന്ന് പോലെ നോക്കി കൊള്ളാം. പിന്നെ ഒരു കാര്യം ആലോചിച്ചു നോക്ക് വളർന്നു വരുന്ന കുഞ്ഞിന്റെ കാര്യം നിനക്ക് ഈ സ്ഥിതിയിൽ ഈ കുടുംബം തന്നെ മുൻപോട്ട് ഓടിക്കാൻ പറ്റുന്നില്ല അപ്പോഴാണ്.
സുനിതയുടെ ഹൃദയം ഇടിപ്പ് കൂടി കൂടി വരാൻ തുടങ്ങി. പെട്ടന്ന് പ്രതീക്ഷിക്കാതെ അയാളുടെ കൈ അവളുടെ തോളിൽ പതിച്ചു. സുനിത എന്തോ പാറ ഉറച്ചത് പോലെ ആയി പോയി. ഒന്ന് അനങ്ങാൻ പോലും അവൾക്ക് അപ്പോൾ സാധിക്കാത്ത അവസ്ഥ ആയിരുന്നു. അവളുടെ കണ്ണുകൾ അയാളുടെ കണ്ണിൽ ഉടക്കി നിന്നു.
ബാലൻ :നീ ഒന്ന് കൊണ്ടും പേടിക്കണ്ട നിനക്ക് രാഞ്ജിയെ പോലെ വാഴുവാൻ ഉള്ളത് ഞാൻ ഉണ്ടാക്കി ഇട്ടിട്ടുണ്ട്.
അയാളുടെ കൈ മെല്ലെ അവളുടെ കഴുത്തിലേക്ക് ഇഴഞ്ഞു. അവൾ ഒന്ന് ചെരിച്ചു പിടിച്ചു. അതേ നാളുകൾ ആയി കിട്ടാതെ ഇരുന്നത് എന്തോ ഒന്ന് അവളിലേക്ക് വന്നു ചേരും പോലെ തോന്നി. ഭർത്താവ് അല്ലാതെ മറ്റ് ഒരു പുരുഷന്റെ കൈ തന്റെ ശരീരത്തിൽ തൊട്ടിരിക്കുന്നു. അവളുടെ ശ്വാസോച്ഛാസം കൂടി കൂടി വന്നു. പെട്ടന്ന് അയാൾ അവളുടെ തലയുടെ പിന്നിൽ പിടിച്ചു അയാളിലേക്ക് ആനയിക്കുവാൻ തുടങ്ങി. പെട്ടന്ന് അവൾ അയാളിൽ നിന്നും കുതറി മാറി.
ബാലൻ :എന്താ എന്ത് പറ്റി !!!
സുനിത :അല്ല അത് തെറ്റാണ്,..
ബാലൻ :എന്ത് തെറ്റ് !!!
സുനിത :അല്ല ഞാൻ മറ്റൊരാളുടെ ഭാര്യ ആണ്.
ബാലൻ :മനസ്സ് കൊണ്ട് നീ ഇപ്പോൾ എന്റെ ആയി കഴിഞ്ഞു പിന്നെന്താ പ്രശ്നം.
സുനിത :എനിക്ക് അറിയില്ല വേണ്ട..
ബാലൻ :എന്ത് വേണ്ട എന്ന്, ഞാൻ നിന്നെ കെട്ടി വീട്ടിൽ കൊണ്ട് പോയ്ക്കൊള്ളാം . എന്റെ പെണ്ണ് ആയിട്ട്, എന്തെ വിശ്വാസം ഇല്ലേ എന്നെ.
സുനിത :അങ്ങനെ അല്ല ഞാൻ പറഞ്ഞത്..
ബാലൻ :പിന്നെ എനിക്ക് നിന്നെ ഇഷ്ടം ആയി, നിന്റെ അവസ്ഥ കണ്ടപ്പോൾ ഒരുപാട് കഷ്ട്ടവും തോന്നി. എനിക്ക് വേണമെങ്കിൽ വേറെ ഒരു പെണ്ണിനെ നോക്കാം. പക്ഷേ നിന്നെ പോലെ ഒരുത്തിയെ കിട്ടുക ഇല്ല.
സുനിത ഒന്നും തന്നെ മിണ്ടിയില്ല. പെട്ടന്ന് വീണ്ടും അയാൾ അടുത്തേക്ക് വന്നു അവളുടെ തോളിൽ കൈ ഇട്ട് ചേർത്ത് പിടിക്കാൻ ശ്രമിച്ചു. അവൾ ഒരു ചെറിയ എതിർപ്പോടു കൂടി ആണേലും അയാളോട് ചേർന്ന് നിൽക്കുവാൻ തുടങ്ങി.
💬 Comments
View all comments