Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]
സുനിതയുടെ കണ്ണുകൾ നന്നായി കലങ്ങിയിരിക്കുന്നു. അവളുടെ മനസ്സിൽ അവളുടെ മകളുടെ കാര്യം ആയിരുന്നു ഏറെ വേദന ഉണ്ടാക്കിയത്.
ആദ്യത്തെ മൂന്നു നാലു ദിവസം അവർ ക്ഷമയോടെ കാത്തിരുന്നു. കുഞ്ഞിന്റെ അവസ്ഥയിൽ മനം നൊന്ത് മുരളി ഒരു പെറ്റിഷൻ എഴുതി സ്റ്റേഷനിൽ സമർപ്പിച്ചു. ഒടുവിൽ ബാലൻ തിരുവനന്തപുരം ഉണ്ടെന്ന് ഉളള കാര്യം മുരളി അറിയുന്നു. തന്റെ കുഞ്ഞിന് വേണ്ടി മുരളി തിരുവനന്തപുരതെക്ക് യാത്ര ആകുന്നു. അപ്പോഴേക്കും ബാലൻ വക്കീലിനെ ഒക്കെ റെഡി ആക്കിയിരുന്നു. അങ്ങനെ അയാൾ തിരുവനന്തപുരം ഉളള ആ വാടക വീട്ടിലേക്ക് വക്കീലിന്റെ കൂടെ ചെന്നു. ചെന്നപാടെ അയാൾ ബാലനെ കണ്ടു മുരളിയ്ക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നു എങ്കിലും മുഖത്ത് ഒരു പുഞ്ചിരി മാത്രം കാണിച്ചു കൊണ്ട് അയാൾ ആ ഉമ്മറ പടിയിൽ കയറി നിന്നു. അയാൾ വാതിൽ പടിയിലേക്ക് കണ്ണ് പായിച്ചു പക്ഷേ സുനിത അപ്പോഴും ഉള്ളിൽ നിന്ന് പുറത്തേക്ക് വന്നില്ല.
ബാലൻ :ഇരിക്ക്....
വക്കീൽ ആദ്യം കസേരയിൽ ഇരുന്നു. എന്നാൽ മുരളി അകത്തേക്ക് നോക്കി കൊണ്ട് അവിടെ തന്നെ നിന്നു.
വക്കീൽ :മുരളി ഇരിക്ക്.
മുരളി രണ്ട് പേരെയും മാറി മാറി ഒന്ന് നോക്കി. ഒരു പുഞ്ചിരി അപ്പോഴും അവന്റെ മുഖത്ത് നിറഞ്ഞു നിന്നു. എല്ലാം തകർന്നവന്റെ മനോഭാവത്തോടെ ആയിരുന്നു ആ ചിരി എന്ന് ആരും മനസ്സിൽ ആക്കിയില്ല.മുരളി കസേരയിൽ ഇരുന്നു കഴിഞ്ഞപ്പോൾ വക്കീൽ സംസാരിക്കാൻ തുടങ്ങി.
വക്കീൽ :ഞാൻ ഒരു കാര്യം ആദ്യമേ പറയാം. ഈ കാര്യം എന്ത് കൊണ്ട് ഇവിടെ വെച്ച് തന്നെ സമാധാനം ആയി പറഞ്ഞു തീർക്കാൻ ഉദ്ദേശിച്ചത് എന്ന് രണ്ടു കക്ഷികൾക്കും അറിയാം. നാളെ പത്രത്തിൽ നാല് കോളത്തിൽ നിങ്ങൾ എല്ലാം നിറയരുത് എന്ന് കരുതി തന്നെ ആണ്. നാണക്കേട് ആണ്, മനസ്സിൽ ആക്കുക. ഉം ശെരി താൻ സുനിതയെ വിളിക്ക്..
മുരളി പെട്ടന്ന് വാതിൽ പടിയിലേക്ക് തന്നെ നോക്കി നിന്നു. വാതിൽ പടിയിലേക്ക് അവളുടെ കാലുകൾ മെല്ലെ പ്രത്യക്ഷപെട്ടു. അയാൾ മെല്ലെ മുകളിലേക്കു നോക്കി. അതെ തന്റെ ഭാര്യ സുനിത തന്നെ ആണ് അത്. അവൾ മുഖം താഴേക്ക്
💬 Comments
View all comments