Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]
പിടിച്ചു കൊണ്ട് ആണ് ഇറങ്ങി വന്നത്.
വക്കീൽ :സുനിത ഇങ്ങോട്ട് മാറി നിൽക്കണം... ബാലൻ, സുനിത ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം പറയണം.
ഇരുവരും മൂളി കൊണ്ട് തലയാട്ടി.
വക്കീൽ :എന്താണ് തീരുമാനം...
ബാലനും സുനിതയും ആദ്യം ഒന്നും തന്നെ മിണ്ടിയില്ല.
മുരളി :സത്യം ആണ് എല്ലാം എന്റെ കൈയിലെ തെറ്റ് ആണ്. എല്ലാത്തിനും ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ നശിച്ച മദ്യപാനം ആണ് എല്ലാത്തിനും കാരണം.മോളെ സുനിതേ ഞാൻ ഇപ്പോൾ അതൊക്കെ നിർത്തി ഇപ്പോൾ ഞാൻ മദ്യപിക്കാറില്ല.
സുനിത :നിർത് മതി...
മുരളി ഒരു നിമിഷം നിശ്ചലമായി...
മുരളി :ശെരി എനിക്ക് വേണ്ടി നീ വരേണ്ട നമ്മുടെ കുഞ്ഞിന് വേണ്ടി എങ്കിലും.
സുനിത പെട്ടന്ന് അറിയാതെ മുഖം ഉയർത്തി മുരളിയെ ഒന്ന് നോക്കി. എന്നിട്ട് ബാലനെ നോക്കി. ബാലൻ കണ്ണ് കൊണ്ട് എന്തോ ആക്ഷൻ കാണിച്ചു.
മുരളി അതെല്ലാം കാണുന്നുണ്ടായിരുന്നു.
സുനിത :എന്നോട് ക്ഷമിക്കണം
മുരളി :എടി മോളെ എനിക്ക് അങ്ങനെ ഒക്കെ പറ്റി പോയി മനുഷ്യൻ അല്ലെ ഒന്ന് ക്ഷമിക്ക് പ്ലീസ്.
സുനിത :നിങ്ങൾ ഇതല്ല ഇതിനപ്പുറം പറഞ്ഞു എന്നെ പറ്റിച്ചിട്ടുണ്ട്. നിങ്ങൾക്ക് കള്ള് കുടിക്കാതെ ഒരിക്കലും ജീവിക്കാൻ പറ്റില്ല.
വക്കീൽ :അപ്പോൾ സുനിത പറഞ്ഞു വരുന്നത് മുരളിയുടെ കൂടെ പോകാൻ താല്പര്യം ഇല്ലെന്ന് ആണോ..
സുനിത ബാലനെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു.
സുനിത :അതെ എനിക്ക് താല്പര്യം ഇല്ല ഞാൻ ബാലേട്ടന്റെ കൂടെ ജീവിക്കാൻ
ആഗ്രഹിക്കുന്നു. പക്ഷേ എനിക്ക് എന്റെ കുഞ്ഞിനെ തിരിച്ചു വേണം.
മുരളി അത് കേട്ട് തല കുനിഞ്ഞു ഇരുന്നു എന്നിട്ട് മെല്ലെ തല ആട്ടി കൊണ്ട് പുഞ്ചിരിച്ചു.
മുരളി :അത് ഒരിക്കലും നടക്കില്ല മോളെ കുഞ്ഞിനെ ഞാൻ നിനക്ക് വിട്ട് തരില്ല.
സുനിത :അത് നമുക്ക് കോടതിയിൽ കാണാം.
മുരളിക്ക് സർവ്വ നിയന്ത്രണം വിട്ട് ചാടി എഴുന്നേറ്റു.
മുരളി :എന്റെ കുഞ്ഞിനെ നീ കൊണ്ട് പോകുമോടി.... #####@@@@
സുനിത :നിങ്ങൾ ഇവിടെ കിടന്നു ബഹളം വച്ചിട്ട് ഒരു കാര്യവും ഇല്ല.
വക്കീൽ :മുരളി പ്രശ്നം ഉണ്ടാക്കില്ല എന്ന്
💬 Comments
View all comments