Chapter Title : ?മദ്യപാനം ജീവിതത്തിന് ഹാനികരം? 2 [അജിത് കൃഷ്ണ]
പറഞ്ഞത് കൊണ്ട് ആണ് ഞാൻ നിങ്ങളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നത്.
സുനിത :ഞാൻ പറഞ്ഞില്ലേ എല്ലാം ഇങ്ങേരുടെ അഭിനയം ആയിരുന്നു.
മുരളി സ്വയം നിയന്ത്രിച്ചു.
മുരളി :ഞാൻ പറഞ്ഞില്ലേ എന്നോട് ക്ഷമിക്കു ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ല. നിനക്ക് അറിയാമോ ഇപ്പോൾ ഞാൻ വീട്ടിൽ നിന്ന് പോലും പുറത്ത് ഇറങ്ങാറില്ല. നമ്മുടെ മോള് എന്നും നിന്റെ പേര് പറഞ്ഞു കരയും. അവളെ സന്തോഷിപ്പിക്കാൻ വേണ്ടി എങ്കിലും നിനക്ക് ഒന്ന് വന്നു കൂടെ.
ബാലൻ:മുരളി അവൾ വരുന്നില്ല എന്ന് പറഞ്ഞില്ലേ പിന്നെ നീ എന്തിനാ കിടന്നു അഭിനയിച്ചു തകർക്കുന്നത്.
മുരളി :ബാലാ നിന്നോട് ഞാൻ കൈ കൂപ്പി പറയുവാന്. ദൈവത്തെ ഓർത്ത്.
ബാലൻ :നീ അന്ന് രാത്രി എന്നേ അടിച്ചു തൊഴിച്ചു മറക്കില്ല ഞാൻ ഒന്നും.
മുരളി :ആ സാഹചര്യത്തിൽ ആരായാലും അങ്ങനെ അല്ലെ ഉണ്ടാവു.
ബാലൻ :ഉം ശെരി കഴിഞ്ഞത് കഴിഞ്ഞു.
മുരളി :എനിക്ക് നിന്നോട് ഒന്ന് തനിച്ചു സംസാരിക്കണം.
ബാലൻ :എന്ത് സംസാരിക്കാൻ !!!!
മുരളി :നമുക്ക് മുറ്റത്തേക്ക് ഇറങ്ങി നിന്ന് സംസാരിക്കാം.
ബാലൻ :ഉം....
ബാലൻ മുരളിയുടെ കൂടെ പുറത്തേക്ക് നടന്നു മാറി നിന്നു. അവരെ നോക്കി കൊണ്ട് സുനിതയും വക്കീലും ഉമ്മറത്തു തന്നെ നിന്നു.
ബാലൻ :പറ എന്താ...
മുരളി :ബാലാ എടാ അവൾ എന്റെ ഭാര്യ ആണ് എന്റെ കുഞ്ഞിന്റെ അമ്മ. നിനക്ക് അറിയാല്ലോ ഒരു കുടുംബം ആകുമ്പോൾ ചെറിയ തട്ടലും മുട്ടലും ഒക്കെ ഉണ്ടാവും. നീ നിനക്ക് കാര്യം പറഞ്ഞാൽ മനസ്സിൽ ആകുമല്ലോ.
മുരളി അവന്റെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.
ബാലൻ :നിനക്ക് ഇപ്പോൾ എന്താ വേണ്ടത്....
മുരളി :എനിക്ക് എന്റെ ഭാര്യയെ വേണം !!
ബാലൻ :നടക്കില്ല !!അവളുടെ ഇഷ്ടം ഇല്ലാതെ അവളെ ഇവിടെ നിന്ന് കൊണ്ട് പോകുവാൻ കഴിയില്ല.
മുരളി :എടാ പ്ലീസ് എന്റെ കുഞ്ഞു ഒന്ന് നല്ല പോലെ ആഹാരം കഴിച്ചിട്ട് കുറെ നാൾ ആയി അവൾ ഒന്ന് നല്ല പോലെ ഉറങ്ങിയിട്ട് എത്ര നാൾ ആയി എന്ന് അറിയുമോ.
ബാലൻ
💬 Comments
View all comments