0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി [രേണുക]

Author : Renuka Read All Parts 71470

... ദീപക് ഫുഡ് കഴിച്ചു എന്ന് വരുത്താൻ വേണ്ടി 2ചപ്പാത്തി മാത്രം ഓർഡർ ചെയ്തു ....

ഓഹ് പറഞ്ഞപോലെ ഞാൻ ഇവരെ ആരെയും പരിചയപ്പെടുത്തി ഇല്ല അല്ലെ ....

ഇത് ദീപക് .... വയസ് 30 കൊച്ചിയിൽ IT മേഖലയിൽ ഉയർന്ന ശമ്പളത്തിന് ജോലി ചെയുന്നു ഭാര്യ സൗമ്യ 27 വയസ് ഒരു MNC കമ്പനിയിൽ പ്രൊജക്റ്റ് മാനേജർ ആയി ജോലി ചെയ്യുവായിരുന്നു പക്ഷെ പ്രെഗ്നന്റ് ആയത്കൊണ്ട് ജോബ് quit ചെയ്തു , മകൻ കണ്ണൻ 4ആം ക്ലാസ്സിൽ പഠിക്കുന്നു.

ദീപക്കിനെ സൗമ്യ പറ്റി പറയാൻ ആണേൽ കുറച്ചു വർഷം മുന്നേ പറഞ്ഞു തുടങ്ങണം. ദീപക് 10ൽ പഠിക്കുമ്പോൾ ആണ് സൗമ്യ ആയി പ്രണയത്തിൽ ആകുന്നത് .... പിന്നെ അവിടെന്നു അങ്ങോട്ട് ഒരുമിച്ച് ആയിരുന്നു എല്ലാം, കോളേജിൽ ദീപക് B.sc computer സയൻസ് അവൾ ബി.കോം ആയിരുന്നു ... കോളേജ് ലൈഫ് ഒക്കെ അടിപൊളിച്ചു നടന്നു .... പക്ഷെ പിജി പഠിക്കാൻ കോളേജിൽ കയറിയപ്പോൾ ആണ് ഇടുത്തി പോലെ അത് സംഭവിച്ചത് .... സൗമ്യ പ്രെഗ്നന്റ് ആയി .... അതും അവൾ vomit ചെയ്തത് ക്ലാസ്സിൽ വെച്ചാണ് ... അങ്ങനെ അവളുടെ കോളേജിൽ അത് ഫ്ലാഷ് ആയി ... ആകെ നാണക്കേട് ആയി

അങ്ങനെ ദീപകിന്റെ സൗമ്യയുടെ വീട്ടിൽ വലിയ പ്രെശ്നം ആയി ... കല്യാണം കഴിക്കുന്നതിനു മുന്നേ അവളെ ഗർഭിണി ആക്കിയതിൽ 2 വീട്ടുകാർക്കും എതിർപ്പ് ആയി .... സൗമ്യയുടെ വീട്ടുകാർ കുറച്ചു ക്യാഷ് ടീം ആണ് ... ദീപക് ആണേൽ ഒരു സാധാരണ middle ക്ലാസും അച്ഛൻ KSRTC ഡ്രൈവർ ആയിരുന്നു,

അത്കൊണ്ട് തന്നെ അവളുടെ വീട്ടുകാർ നല്ല പ്രെശ്നം ഉണ്ടാക്കി .... ക്യാഷ് ഉള്ള വീട്ടിലെ പെണ്ണിനെ കെട്ടാൻ മനഃപൂർവം ഗർഭിണി ആക്കിയത് ആണെന്ന് ഉള്ള വാദം ആയിരുന്നു അവളുടെ വീട്ടുകാരുടെ .... കുഞ്ഞിന് കളയാൻ വരെ അവർ തീരുമാനിച്ചു .... പക്ഷെ സൗമ്യ അതിനു സമ്മതിച്ചില്ല .... അവസാനം അവൾ ദീപക്കിന് ഒപ്പം ഇറങ്ങി വന്നു ....

അതോടെ 2 പേരുടെയും പഠിത്തം മുടങ്ങി ... ദീപക് ജോലിയിൽ കയറി .... കൂട്ടത്തിൽ 6മാസത്തെ കമ്പ്യൂട്ടർ കോഴ്സ് അവൻ പഠിച്ചു .... വളരെ ചെറിയ പ്രായത്തിലെ ഒരു അച്ഛൻ ആകുക എന്നത് എത്ര മാത്രം ബുധിമുട്ടു ഉണ്ടാകും എന്ന് അറിയാമല്ലോ ...

ദീപകിന്റെ വീട്ടിൽ ആദ്യത്തെ

💬 Comments

View all comments