Chapter Title : മൈ ഡിയർ കുക്കി ഹബ്ബി [രേണുക]
എതിർപ്പ് കഴിഞ്ഞു എങ്കിലും വീട്ടിലെ സാമ്പത്തികം നല്ലപോലെ കഷ്ടപ്പാട് ഉണ്ടാക്കി ... സൗമ്യ എല്ലാത്തിനോടും പൊരുത്തപ്പെട്ടു ദീപകിന്റെ കൂടെ തന്നെ നിന്ന് കുഞ്ഞിന് 1 വയസ് ആയപ്പോൾ ദീപക്കിന് പ്ലേസ്‌മെന്റിൽ ജോലി കിട്ടി മുംബൈയിലേക് പോയി ... സൗമ്യ ആ സമയം വീട്ടിൽ ഇരുന്നു pg ചെയ്തു അവസാനം അവളുടെ പഠനം കഴിഞ്ഞപ്പോൾ ദീപക് സൗമ്യയെയും കുഞ്ഞിനേയും മുംബൈയിലേക്ക് കൊണ്ട് പോയി
പിന്നീട് അങ്ങോട്ട് 2 പേരും ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചു .... അവരുടെ ആയ ഒരു പുതിയ ലോകം സൃഷ്ടിച്ചു എടുത്തു .... പണം ഇല്ലാ എന്ന് പറഞ്ഞു സൗമ്യയുടെ വീട്ടുകാരുടെ മുന്നിൽ ദീപക് പണം ഉണ്ടാക്കി കാണിച്ചു കൊടുത്തു .....
അവന്റെ ആത്മാർത്ഥമായ ജോലിയിൽ അവനു കൂടുതൽ അവസരവും പ്രൊമോഷനും ലഭിച്ചു. അതിന്റെ ഇടയിൽ ചെറിയ ചെറിയ സൈഡ് ബിസിനസ് ഒക്കെ ചെയ്തു .... സൗമ്യയും നല്ല ഒരു ജോലിയിൽ കയറി മോനെ സ്കൂളിൽ ചേർത്ത് ....
ദീപകിന്റെ ഫോൺ റിങ് ചെയ്തു .... സൗമ്യയുടെ അച്ഛൻ ആയിരുന്നു
"മോനെ , ഞങ്ങൾ ഇവിടെ എത്തി ....
"എല്ലാരും ലേബർ റൂമിന്റെ അവിടെ ആണ് അച്ഛാ ... അങ്ങോട്ട് ചെന്നൊള്ളു , ഞാൻ ക്യാന്റീനിൽ ആണ്
"ആഹ്ഹ ശരി .....
കണ്ണന് ഫുഡ് മേടിച്ചു കൊടുത്തു തിരിച്ചു ലേബർ റൂമിന്റെ അടുത്തേക്ക് വന്നു ...
1/2 മണിക്കൂർ കഴിഞ്ഞു ....
"സൗമ്യ പ്രസവിച്ചു ..... പെൺ കുഞ്ഞാണ് ട്വിൻസ് ആണേ ....
ദീപകിന്റെയും സൗമ്യയുടെ അച്ഛനും അമ്മയും സന്തോഷം കൊണ്ട് പരസ്പരം എന്തൊക്കെയോ സംസാരിച്ചു ...
"ട്വിൻസ് ആണെന്ന് നേരത്തെ അറിഞ്ഞത് അല്ലെ നീ എന്താ മോനെ പറയാഞ്ഞത് ....
"അത് നിങ്ങൾക്കു ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചാണ് ....
"എല്ലാം ദൈവത്തിന്റെ അനുഗ്രഹം ....
സൗമ്യയുടെ 'അമ്മ : മോനെ കണ്ണാ ... നിനക്കു കളിക്കാൻ ഒന്നിന് പകരം 2 പേരെ കിട്ടിയല്ലോ ....
"ആണോ അച്ഛാ ?
"അതേടാ ...
"അവർ എപ്പോളാ എന്റെ കൂടെ കളിച്ചു തുടങ്ങുന്ന ....
"അതൊക്കെ സമയം ആകുമ്പോൾ കളിച്ചു തുടങ്ങും ...
"എനിക്കു അവരെ കാണാൻ പറ്റുമോ ?
"കുറച്ചു കഴിഞ്ഞു നേഴ്സ് ചേച്ചി കാണിക്കും പെട്ടന്നു കാണിക്കാൻ പറ്റില്ല ...
"എങ്കിൽ ഞാൻ അവരെ കണ്ടിട്ടേ ഇന്ന് ഉറങ്ങുന്നൊള്ളു ....
അതും പറഞ്ഞു അവൻ ദീപകിന്റെ
💬 Comments
View all comments