Chapter Title : മൈ ഡിയർ കുക്കി ഹബ്ബി [രേണുക]
അമ്മയുടെ അടുത്ത് പോയി ഇരുന്നു ....
കണ്ണൻ മോന് ദീപകിന്റെ വീട്ടുകാരോട് ആണ് കൂടുതൽ അടുപ്പം .... അതിനു കാരണം കല്യാണം കഴിഞ്ഞു ആദ്യത്തെ കുറച്ചു വർഷങ്ങൾ സൗമ്യയുടെ വീട്ടുകാർ നല്ല എതിർപ്പ് ആയിരുന്നു ...
ഇപ്പോൾ പിന്നെ ദീപകും സൗമ്യയും തിരിച്ചു നാട്ടിൽ വന്നു settle ചെയ്തപ്പോൾ ആണ് സൗമ്യയുടെ വീട്ടുകാർ കൂടുതൽ അടുപ്പം കാണിച്ചു തുടങ്ങിയത് .....
കുഞ്ഞിനെ പുറത്തേക് കൊണ്ട് വന്നു കാണിച്ചു ....
സൗമ്യയുടെ 'അമ്മ : നോക്കിക്കേ ചേട്ടാ നമ്മുടെ സൗമ്യ മോൾ തന്നെ .... കുഞ്ഞിലേ അവളെ പ്രേസവിച്ചു എന്റെ കയ്യിൽ കിട്ടുമ്പോൾ ഇതുപോലെ ആയിരുന്നു ....
ദിവസങ്ങൾ മുന്നോട്ട് പോയി .....
ഡെലിവറി കഴിഞ്ഞു കുറച്ചു നാൾ സൗമ്യയുടെ വീട്ടിൽ ആയിരുന്നു സൗമ്യ നിന്നതു .... ആദ്യത്തെ പ്രസവം അവർ കാര്യമായി അവളെ നോക്കാഞ്ഞത് കൊണ്ട് ഈ തവണ അവർക്കു ആഗ്രഹം അവളെ നോക്കണം എന്ന് ദീപകും അതിനു സമ്മതിച്ചു ....
ജീവിതം വളരെ സമാധാനവും എല്ലാം വളരെ അടിപൊളി ആയി പോകുന്നു ....
ഡെലിവറി കഴിഞ്ഞു 6 മാസം കഴിഞ്ഞപ്പോൾ സൗമ്യ തിരിച്ചു വന്നു ....
ട്വിൻസ് ആയതു കൊണ്ട് തന്നെ നല്ല രസവും കൂട്ടത്തിൽ നല്ല കഷ്ടപ്പാടും ആണ് രാത്രി ഉറക്കം പോകുന്ന വഴി കാണില്ല ....
ദീപക്കിന് രാവിലെ ഓഫീസിൽ ചെന്ന് ഇരുന്നാൽ 5min സമയം കിട്ടിയാൽ അപ്പോൾ അവൻ ഉറങ്ങാൻ തുടങ്ങും ....
ഇപ്പോൾ ഇവിടെ കൊച്ചിയിൽ ഹൈ പാക്കേജ് ജോബ് ആയതുകൊണ്ട് അത്പോലെ തന്നെ പണിയും ഉണ്ട് .... എങ്കിലും ലൈഫ് എല്ലാം നല്ല രീതിയിൽ പോകുന്നു രാത്രി വീട്ടിലേക്ക് ചെല്ലാൻ ദീപക്കിന് ഭയങ്കര ഉത്സാഹം ആണ് ....
1 വയസ് ആയപ്പോൾ കുഞ്ഞുങ്ങളുടെ bday നല്ല രീതിയിൽ തന്നെ നടത്തി ....
അതൊക്കെ കഴിഞ്ഞ ഒരു 2 മാസം കഴിഞ്ഞപ്പോൾ ആണ് ഒട്ടും പ്രേതിഷിക്കാതെ ദീപകിന്റെ ലൈഫിൽ ഒരു അടി കിട്ടിയത് ....
ദീപക് ആൻഡ് ടീം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പ്രൊജക്റ്റ് ( സോഫ്റ്റ്‌വെയർ )..... കമ്പനിയിലെ ആരോ ചതിച്ചു കൊണ്ട് അതിന്റെ ഡ്യൂപ്ലിക്കേറ്റ് വേർഷൻ മറ്റൊരു കമ്പനിക് മരിച്ചു കൊടുത്തു ....
ഇത് എങ്ങനെ സംഭവിച്ചു എന്നോ ആരാ ചതിച്ചതു എന്നോ ഒരു പിടിയും ഇല്ല പക്ഷെ ഫുൾ റെസ്പോണ്സിബിലിറ്റി ദീപക്കിന് ആയിരുന്നു .... കമ്പനി ഹെഡ് ഇതിനു എതിരെ strict
💬 Comments
View all comments