0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി [രേണുക]

Author : Renuka Read All Parts 71508

action എടുത്തു ....

ടീമിൽ ഉണ്ടായിരുന്ന കുറച്ചു പേരുടെ ജോലി നഷ്ടപ്പെട്ട് .... ദീപക്കിനെ സമ്പത്തിച്ചു കമ്പനി ആക്ഷൻ എടുത്തത് കുറച്ചു കൂടി പോയി .....

ജോലി നഷ്ടം ആയില്ല പക്ഷെ ഇപ്പോൾ ഉള്ള പാക്കേജ് നേരെ വെട്ടി കുറച്ചു കൂടാതെ ബോണ്ടും എഴുതി വാങ്ങി .... ജോലി റിസൈന്‍ ചെയ്താൽ ബ്ലാക്ക്‌ലിസ്റ് ആകും പിന്നെ ഒരു കമ്പനിയിലും ജോലി കിട്ടില്ല ....

ആകെ പെട്ട അവസ്ഥ ആയി ....

ജീവിത ചിലവ് കൂടുതൽ ഉള്ള സമയം .... തന്റെ ജോലിയിൽ ഉണ്ടായ ഈ തിരിച്ചു അടി അവൻ ആരെയും അറിയിച്ചില്ല .... സൗമ്യ ഇത് അറിഞ്ഞാൽ വിഷമിക്കും ... എന്തായാലും ഒരു 3 മാസം ഉണ്ടായിരുന്ന സേവിങ് വെച്ച് ആരെയും അറിയിക്കാതെ പോയി ...

പക്ഷെ കാർ ലോൺ , ഹോം ലോൺ , കുട്ടികളുടെ ചിലവ് .... standard of living ... എല്ലാം കൂടെ ഇപ്പോൾ ഉള്ള സാലറി ഒന്നിനും തികയില്ല .... ദീപക്കിന് ആകെ ടെൻഷൻ ആയി ... അവസാനം അവൻ പേടിച്ചത് സംഭവിച്ചു .... EMI മുടങ്ങി തുടങ്ങി ... 2 മാസത്തെ അടവ് മുടങ്ങി കഴിഞ്ഞപ്പോൾ ലോൺ അഗെന്റ്റ് ഒരു ഡേ വീട്ടിൽ വന്നു ....

സൗമ്യ മക്കളും വീട്ടിൽ ഉണ്ടായിരുന്ന സമയം ....

ബെൽ കേട്ട് വാതിൽ തുറന്നപ്പോൾ ബാങ്കിൽ നിന്ന് ആണ്

"ദീപക് സർ ഇന്റെ വീട് അല്ലെ ...

"അതെ

"സർ ഉണ്ടോ ?

"ഇല്ല ജോലിക്കു പോയി ....

"മാഡം , ഞങ്ങൾ ബാങ്കിൽ നിന്നാണ് ... 2month EMI അടച്ചില്ല ... അത് collect ചെയ്യാൻ വന്നതാ ....

"EMI അടച്ചില്ല എന്നോ അങ്ങനെ വരാൻ വഴി ഇല്ല ദീപക് എല്ലാം correct ആയി ചെയുന്നത് ആണെല്ലോ ....

"ഞങ്ങൾ സർ ഇനി വിളിച്ചു പേ ചെയ്യാം ചെയ്യാം എന്ന് പറഞ്ഞു ഫോണിൽ കൂടെ പറയുന്ന അല്ലാതെ സർ ഇതുവരെ അടച്ചില്ല അതാണ് ഞങ്ങൾ വന്നത് ...

"ഓഹ് ... എന്തോ മിസ്റ്റേക്ക് പറ്റിയയത് ആണ്

"സാരമില്ല മാഡം .... ഇന്റെരെസ്റ്റ് ചേർത്ത് ഇപ്പോൾ അടച്ചാൽ മതി കൂടുതൽ പെന്റിങ് ആയാൽ സിബിൽ സ്‌കോറിൽ ബാധിക്കും പിന്നെ ലോൺ കിട്ടാൻ പ്രയാസമാ

"എത്രയാ അമൌന്റ്റ് ?

"2 മാസത്തെ കൂടി 80k വരും ...

"അയ്യോ

💬 Comments

View all comments