Chapter Title : മൈ ഡിയർ കുക്കി ഹബ്ബി [രേണുക]
അത്രയും ഇപ്പോൾ കാണില്ല ... ഒരു കാര്യം ചെയ്യൂ ഇപ്പോൾ പോകു നാളെ ഞങ്ങൾ ബാങ്കിലേക്ക് വന്നു amount പേ ചെയ്തോളാം
"ഓക്കേ മാഡം ... നാളെ തന്നെ ചെയ്യണേ .... ഇല്ലേൽ പിന്നെ 2 കൂട്ടർക്കും ബുധിമുട്ടു ആകും
"ഹ്മ്മ് മനസിലായി ഇപ്പോൾ പോക്ക് നാളെ ബാങ്കിലേക് വരാം എന്ന് പറഞ്ഞില്ലേ
"ഓക്കേ
അതും പറഞ്ഞു .....അയാൾ പോയി
രാത്രി 8മണിയോടെ ദീപക് എത്തി ....
സൗമ്യ കുഞ്ഞിനെ കണ്ണന്റെ കയ്യിൽ ഏല്പിച്ചു കിച്ചണിൽ രാത്രിയിലേക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കാൻ അമ്മയെ സഹായിക്കുകയാണ്.
ദീപക് വന്നു റൂമിൽ വന്നു കുളി കഴിഞ്ഞു കുഞ്ഞിനെ കളിപ്പിച്ചു ഇരുന്നു
സൗമ്യ ഇടക്ക് ദീപക്കിനെ നോക്കി പക്ഷെ ഒരു കുഴപ്പവും ഇല്ലാത്ത മട്ടിൽ അവൻ കുഞ്ഞിനെ കളിപ്പിച്ചു ഇരുന്നു ....
എന്തായാലും രാത്രി റൂമിൽ ഒറ്റക് ഉള്ളപ്പോൾ സംസാരികാം എന്ന കരുതി അവൾ കിച്ചണിൽ തന്നെ നിന്ന്
ഫുഡ് ഒക്കെ കഴിച്ചു രാത്രി 10മണി കഴിഞ്ഞു റൂമിൽ വന്നു കതക്ക് അടച്ചു
കുഞ്ഞിനെ അടുത്ത് മൊബൈൽ നോക്കി കിടന്ന ദീപക്കിനെ സൗമ്യ കാര്യമായി ഒന്ന് നോക്കി ....
അവൾ അടുത്ത വന്നു ഇരുന്നു ...
അവൾ ദീപുവിനെ തന്നെ നോക്കി ഇരിക്കുന്ന കണ്ടു ദീപു അവളോട്
"എന്താടി ഇങ്ങനെ നോക്കുന്ന ?
"നിനക്കു എന്നോട് എന്തേലും പറയാൻ ഉണ്ടോ ?
"പറയാനോ? എന്ത് പറയാൻ ?
"എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ ?
"ആഹ് പറ
"എനിക്കു ഒരു 30000 രൂപ വേണം
അത് കേട്ട് ദീപക് ഒന്ന് ഞെട്ടി
"30000 രൂപ ഇപ്പോൾ എന്തിനാ ?
"അത് എനിക്കു ഒന്ന് ഷോപ്പിംഗ് പോകണം
ദീപു ഒന്ന് ആലോചിച്ച ശേഷം ശരി 2-3ദിവസം കഴിയട്ടെ ....
സൗമ്യക്ക് ദേഷ്യം വന്നു ....
"എന്തിനാ ദീപു ഇങ്ങനെ കള്ളം പറയുന്ന .... നിന്റെ കയ്യിൽ ഫണ്ട് ഇല്ല എന്ന് മനസിലാക്കി തന്നാ ഞാൻ ക്യാഷ് ചോദിച്ചത്
ദീപക് കുറച്ചു സമയം ഒന്നും മിണ്ടാതെ സൗമ്യയെ നോക്കി .... ആകെ ഒരു ടെൻഷനിൽ
"ഇന്ന് ഇവിടെ ബാങ്കിൽ നിന്ന് വന്നു 2മാസത്തെ EMI പെന്റിങ് ആണെന്ന് പറഞ്ഞു ...
ദീപക് ഒരു ടെന്ഷനോടെ : അവർ എന്താ പറഞ്ഞത് ....
"ഓഹ് അപ്പോൾ അത് അറിയണം അല്ലെ .... അതിനു മുൻപ് നീ എന്റെ ചോദ്യത്തിന്
💬 Comments
View all comments