0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]

Author : Renuka Read All Parts 56.1K

എടുത്തു

ദീപക്കിന് 99% ഉറപ്പ് ആയിരുന്നു അവനു അത്കൊണ്ട് തന്നെ സൗമ്യക്ക് പുതിയ സ്കൂട്ടർ വാങ്ങി കൊടുക്കുന്നതിനെ കുറിച്ച് ഒരുപാട് ആശകൾ കൊടുത്തു പ്രൊജക്റ്റ് കമ്പ്ലീറ്റ് ചെയ്താൽ പ്രൊമോഷൻ ഉറപ്പ് എന്ന് ഹയർ ടീം മെംബേർസ് പറഞ്ഞത് കൊണ്ട് deadline തീരുന്നതിനു മുൻപ് തന്നെ ദീപക് അത് കംപ്ലീറ്റ് ചെയ്തു കൊടുത്തു ...

സൗമ്യയെ കൊണ്ട് പല ഷോർറോമിലും പോയി വണ്ടികൾ കണ്ടു ,.....

അങ്ങനെ ആ ദിവസം വന്നു ... അന്ന് രാവിലെ ദീപക് ഒരുപാട് സന്തോഷത്തോടെ ഓഫീസിലേക്കു പോയി ...

പക്ഷെ ഉച്ച ആയപ്പോൾ ഒട്ടും പ്രതിഷിക്കാതെ ആ വാർത്ത ദീപകിന്റെ കാതിൽ എത്തി ...

തനിക്കു പ്രൊമോഷൻ ഓഫർ ചെയ്ത സർ എന്തോ കാരണവശാൽ misunderstand വന്നതുകൊണ്ട് ആൾ ജോബ് റിസൈന്‍ ചെയ്തു ... സൊ ദീപകിന്റെ പ്രൊമോഷൻ ഇനി നടക്കില്ല , കാരണം കമ്പനി ആയി ഉടക്കി പോയത് കൊണ്ട് ആളുടെ recommendation reject ആകും ...

ദീപക് ആകെ നിരാശയിൽ ആയി , വൈകിട്ടു വീട്ടിൽ ചെല്ലുമ്പോൾ സൗമ്യയോട് എന്ത് പറയും ...

അന്നത്തെ രാത്രി സൗമ്യയെ ഫേസ് ചെയ്യാൻ വയ്ക്കാത്ത കൊണ്ട് തന്നെ അവൻ മദ്യപിച്ചു ആണ് വീട്ടിൽ എത്തിയത്

സൗമ്യ നല്ല സന്തോഷത്തിൽ ആയിരുന്നു , കാരണം പ്രൊമോഷൻ കിട്ടിയാൽ 1വീക്കിന് ഉള്ളിൽ സ്കൂട്ടർ വാങ്ങികൊടുകാം എന്നായിരുന്നു ദീപകിന്റെ പ്രോമിസ്

സൗമ്യ സന്തോഷത്തോടെ ചെന്ന് വാതിൽ തുറന്നു ....

ദീപക് സൗമ്യയെ നോക്കാതെ മൊബൈൽ നോക്കി അകത്തേക്കു കയറി ... പാസ് ചെയ്തു പോയപ്പോൾ മദ്യത്തിന്റെ മണം

💬 Comments

View all comments