Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക]
മാളിൽ വെച്ച് ...
ദീപക് അന്ന് നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങി .... വൈകിട് 5മണിയോടെ മാളിൽ എത്തി .... വളരെ casual ആയ ഒരു ഡ്രസ്സ് ഇട്ടാണ് ദീപക് ചെന്നത് ... ഓഫീസിൽ പോകുന്ന വേഷം മാറി ഒരു കോളേജ് ലുക്കിൽ ...
അവൻ ഫുഡ് കോർട്ടിൽ ചെന്ന് ഇരുന്നു ഒരു ജ്യൂസ് ഒക്കെ ഓർഡർ ചെയ്തു .... സാന്റാ ആയി ചാറ്റിങ് തുടങ്ങി .... ഒരു 10 min ഉള്ളിൽ എത്താം എന്ന മെസ്സേജ് ആയിരുന്നു .... അവളുടെ ഭഗത് നിന്ന്
അവൻ ജ്യൂസ് കുടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ, സൗമ്യ ദൂരെ നിന്ന് ഒരു കയ്യിൽ കവറുമായി ഫുഡ് കോർട്ടിലേക് വരുന്നു കൂടെ ജോലി ചെയുന്ന മറ്റൊരു കുട്ടിയും ഉണ്ട് ,,,,,, ഹൈപ്പർമാർകെറ്റിൽ നിന്ന് സാധനം മേടിച്ചിട്ടു ഉള്ള വരവ് ആണെന്ന് ദീപക്കിന് മനസ്സിൽ ആയി ... തന്നെ ഈ കൊല്ലത്തിൽ കണ്ടാൽ പണി ആകും എന്ന്
ദീപക് വേഗം അവിടെ നിന്ന് വാഷ് ഏരിയ മറഞ്ഞു നിന്ന് ....
10 min കഴിഞ്ഞതും .... സാന്റാ ഇന്നലെ പറഞ്ഞ അടയാളത്തിൽ ഡ്രസ്സ് ധരിച്ചു അങ്ങോട്ടേക്ക് വരുന്നത് കണ്ടു ... പക്ഷെ സൗമ്യ അവിടെ ഉള്ളത്കൊണ്ട് പിന്നെ കൂടുതൽ അവിടെ നില്കാതെ ദീപക് മറ്റൊരു വഴി എസ്‌കേപ്പ് ആയി
എന്ന് പതിവ് പോലെ ഓഫീസിൽ പോയി വരുന്ന രീതിയിൽ അവൻ വന്നു
സൗമ്യ കണ്ണന്റെ അടുത്ത ഇരുന്ന് മൊബൈൽ റീല് കാണുവായിരുന്നു
"നീ ഇന്ന് മാളിൽ പോയോ ?
"അഹ് പോയല്ലോ
"എന്തിനു ?
"മാളിൽ എന്തിനാ പോകുന്ന ... സാധനം വാങ്ങാൻ ... ഹൈപ്പർമാർകെറ്റിൽ വീകെന്ദ് ഓഫർ ഉണ്ടായിരുന്നു ... അത് എങ്ങനാ വീട്ടിലെ ഒരു കാര്യവും നിനക്കു ഇപ്പൊ അറിയേണ്ടല്ലോ ജോലി പൈസ എന്ന വിചാരം അല്ലെ ഒള്ളു ... ഏതു നേരവും റൂമിൽ കയറി ലാപും തുറന്നു ഇരുന്നോളും
"ഓ ... എന്നാൽ പിന്നെ ഞാൻ നാളെ മുതൽ ഇവിടെ ഇര്രികം നീ പോയി സമ്മദിച്ചു കൊണ്ട് വാ
"ഹ്മ്മ് ഞാൻ ഇല്ല വഴക്കിനു .... അത് ഇരിക്കട്ടെ ഞാൻ മാളിൽ പോയത് നിന്നോട് ആര് പറഞ്ഞു ,
ദീപക് ഒന്ന് പതറി പക്ഷെ വേഗം തന്നെ ഉത്തരം കിട്ടി
"അത് എന്റെ ഒരു ഫ്രണ്ട് നിന്നെ അവിടെ ഫുഡ് കോർട്ടിൽ ഇരിക്കുന്നത് കണ്ടു
💬 Comments
View all comments