0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക]

Author : Renuka Read All Parts 31529

...

"ഓ ... അതാണോ ഹൈപ്പർ മാർക്കറ്റ് പോയി ഇറങ്ങി കഴിഞ്ഞു ഇവന് സ്നാക്ക്സ് വാങ്ങാൻ ഫുഡ് കോർട്ടിൽ പോയി ... അത്കൊണ്ട് പോയ സ്ഥിതിക്ക് ഒരു ജ്യൂസ് കുടിച്ചു .... അവിടെ ഇരുന്നു ...

ഹ്മ്മ് ശരി ......

അന്ന് രാത്രി .....

"സാന്റാ : എത്ര നേരം ഞാൻ ആ ഫുഡ് കോർട്ടിൽ കാത്തിരുന്നു ചേട്ടാ വലിയ കാര്യത്തിൽ കാണണം എന്ന് ആഗ്രഹം പറഞ്ഞു എന്നെ വിളിച്ചു വെറുത്തിയിട്ട് .... പറ്റിക്കുവാനില്ലേ

"സോറി ഡാ ... എന്റെ ഫ്രണ്ടിന് ആക്സിഡന്റ് ആയി എന്ന് കാൾ വന്നു അതാ ഞാൻ പെട്ടന്നു പോയത് വേറൊന്നും കൊണ്ടല്ല ...

"ഓക്കേ .... ഞാനും കുറെ ആഗ്രഹിച്ചു .... ഇന്ന് കാണാൻ ... ഈ കഥാകാരനെ

"അതിനു എന്താ .... ഇനിയും കാണാമല്ലോ

കുറെ നേരത്തെ സംസാരത്തിനു ശേഷം ദീപക് കിടന്നു ഉറങ്ങി .....

കുറച്ചു ദിവസത്തിന് ശേഷം ഓഫീസിൽ .....

"ദീപക് തനിക്കു ഒരു ഗുഡ് ന്യൂസ് ഉണ്ട് ....

"എന്താണ് സർ ...

"ബാംഗ്ലൂർ IT കമ്പനി നമ്മുടെ പ്രൊപോസൽ accept ചെയ്തു ... ബട്ട് അവരുടെ കണ്ടിഷൻ 2 month അവരുടെ under ൽ പോയി വർക്ക് കമ്പ്ലീറ്റ് ചെയ്യേണ്ടേ വരും സൊ അതിനു തന്റെ ടീമിനെ ആണ് ഞാൻ റെഫർ ചെയുന്നത് സൊ താനും തന്റെ ടീമും ആഫ്റ്റർ one വീക്ക് കഴിഞ്ഞ ബാംഗ്ലൂർ പോകേണ്ടി വരും

"സർ , അത് എനിക്കു മറ്റു ചില അസൗകര്യം ഉണ്ടായിരുന്നു ....

"എന്ത് അസൗകര്യം ?

"നാട്ടിൽ ഈ ദിവാലിക് പോകേണ്ട ആവിശ്യം ഉണ്ടായിരുന്നു ....

"അത് പിന്നെ ആണേലും പോകാമലോ ... ഇത് എന്റെ തീരുമാനം അല്ല പുതിയ മാനേജ്‌മന്റ് എടുത്ത തീരുമാനം ആണ് ... സൊ താൻ സ്ക്യൂസ് ഒന്നും പറയേണ്ട ... അത് മാത്രം അല്ല ... ഈ പ്രൊജക്റ്റ് കമ്പ്ലീറ്റ് ചെയ്ത പുതിയ മാനേജ്‌മന്റ് ഇമ്പ്രെസ്സ് ആയാൽ താൻ പണ്ട് കുറെ മോഹിച്ച ആ പ്രൊമോഷൻ തനിക്കു കിട്ടാൻ നല്ലൊരു ചാൻസ് ആണ് ... തനിക്കു മാത്രം അല്ല തന്റെ ടീം മെമ്പേഴ്സിനും

ദീപക് മറുത്തു ഒന്നും പറയാതെ സമ്മതിച്ചു ....

വീട്ടിൽ സൗമ്യയോടും കാര്യം അവതരിപ്പിച്ചു .... ഈ തവണ നാട്ടിൽ പോകുന്നത് അത്കൊണ്ട് തന്നെ ക്യാൻസൽ ചെയ്തു പിന്നെ സൗമ്യയും

💬 Comments

View all comments