Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 7 [രേണുക]
ഇല്ല .... ഇന്നലെ ഒരു webseries കണ്ടു ഉറങ്ങിയപ്പോൾ ലേറ്റ് ആയി .... മൊബൈൽ സൈലന്റ് ആയത്കൊണ്ട അറിയാഞ്ഞതു ....
"ശരി നീ വീട്ടിലേക്ക് വിളി അവിടെയും അമ്മയും അച്ഛനും ടെൻഷൻ അടിച്ചു ....
"അഹ് ശരി ഞാൻ എങ്കിൽ അവരെ വിളിച്ചിട്ടു വിളിക്കാം
അതും പറഞ്ഞു ഞാൻ നേരെ നാട്ടിലേക്ക് വിളിച്ചു
"കണ്ണൻ സംസാരിച്ചു .... ഇവിടെ അമ്മുമ്മയും അപ്പൂപ്പനും ടെൻഷൻ അടിച്ചു .... 'അമ്മ
"ഹേ എന്തിനു .... മോന് അറിയുന്നത് അല്ലെ സൺഡേ നമ്മൾ വൈക്യ ആണ് എഴുന്നേൽക്കുന്നത് എന്ന്
"ഹ്മ്മ് ...
വീട്ടിലെ സംസാരം കഴിഞ്ഞു ..... അവൾ കിച്ചണിൽ കയറി ചായ ഇട്ടു ...
ചായ ഇട്ടു ബെഡ്‌റൂമിൽ വന്നപോലെ അവൻ അതെ ഉറക്കം
"എടാ എഴുനേറ്റ് സമയം എത്ര ആയി ....
ഉറക്കത്തിൽ നിന്ന് ഉണർന്ന ഋഷി
"നീ എന്താ ഇവിടെ ?
"ഇത് എന്റെ ഫ്ലാറ്റ് ആണ് .... എഴുനേറ്റു സ്ഥലം കാലി ആകു , ആരേലും ഇനി വരുന്നതിനു മുൻപ്
"ഓഹ് ... ഇത് നിന്റെ ഫ്ലാറ്റ് ആണല്ലേ
"ഇന്നലെ ചോദിക്കാൻ മറന്നു ... നീ എങ്ങനാ ഇങ്ങോട്ട് വന്നത് വണ്ടി എവിടെ ഇട്ടേക്കുവാ ?
"ഹഹഹഹ ... അതോ ഈ ഫ്ലാറ്റിൽ തന്നെ 2 ഫ്ലോർ മുകളിൽ ഞാൻ റൂം റെന്റിനു എടുത്തു ....
"ഹേ അത് എപ്പോ .... ? (അതിശയത്തോടെ ചോദിച്ചു )
"അതൊക്കെ എടുത്തു നീ തന്നെ അല്ലെ പറഞ്ഞത് ... ഇവിടെ വിസിറ്റർസ് 10മണി കഴിഞ്ഞ പറ്റില്ല , അത് മാത്രം അല്ല ആര് വന്നാലും റെജിസ്റ്ററിൽ പേര് എഴുതണം എന്ന് .... ഇതാകുമ്പോൾ സേഫ് അല്ലെ ഞാനും ഇപ്പൊ ഇവിടെ ഉള്ള ആണെല്ലോ ...
"ഹ്മ്മ് അത് ഒക്കെ പക്ഷെ CCTV ഇങ്ങോട്ട് വരുന്നത് കാണില്ലേ ?
"പേടിക്കേണ്ട ഞാൻ അത് നോക്കി ലിഫ്റ്റിന്റെ ഏരിയ മാത്രം ആണ് കാമറ ഉള്ളത് ... ഏത് റൂമിലേക്കു പോകുന്നു എന്നത് അതിൽ പെടില്ല
"ഓ അപ്പൊ എല്ലാം പ്ലാൻ ചെയ്തിട്ട്
💬 Comments
View all comments