0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]

Author : Renuka Read All Parts 124.8K

എനിക്കും വേണം

ദീപക് : ആ ശരി ....

ഈ സമയം ദീപക് ഋഷിയുടെ കൂടെ കാർ ഷോർറോമിൽ ആയിരുന്നു ..... കണക്ക് നോക്കുന്നതിൻറെ ഇടയിൽ ആയതുകൊണ്ട് ലൗഡ്‌സ്‌പീക്കറിൽ ഇട്ടാണ് ദീപക് സംസാരിച്ചത് .... സൗമ്യ പറയുന്നത് ഋഷിയും കേട്ട് .... അവിടെന്ന് കണക്ക് ഒക്കെ നോക്കി അര മണിക്കൂർ കഴിഞ്ഞു ദീപക് ഇറങ്ങി ....

സൗമ്യ വർക്ക് എല്ലാം കഴിഞ്ഞു 8 മണി ആയപ്പോൾ ഓഫീസിൽ നിന്ന് ഇറങ്ങി താഴെ പാർക്കിങ്ങിൽ എത്തിയതും ഋഷി അവളെ കാത് നില്കുന്നു

ഋഷിയെ കണ്ടു അവൾ ഒരു നിമിഷം ഷോക്ക് ആയി .... പക്ഷെ അവൾ കാണാത്ത ഭാവത്തിൽ സ്കൂട്ടറിന് അടുത്തേക്ക് നടന്നു ....

ഋഷി അവളുടെ സ്കൂട്ടറിന് മുന്നിൽ വട്ടം നിന്ന് ...

ഋഷി : സൗമ്യ .... പ്ളീസ് എനിക്കു പറയാൻ ഉള്ളത് നീ ഒന്ന് കേട്ടിട്ടു പോകു ...എത്ര തവണ ഞാൻ നിന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തു നീ എന്തിനാ എന്നെ ബ്ലോക്ക് ചെയ്തത് ,, ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തത്

സൗമ്യ ഒന്നും മിണ്ടാതെ അവനെ നോക്കി എന്നിട് സ്കൂട്ടർ പുറകോട്ട് എടുത്തു

ഋഷി വേഗം അവളുടെ കീ ഊരി പിടിച്ചു ....

ഋഷി : എന്നോട് സംസാരിക്കാതെ നിന്നെ ഇന്ന് ഞാൻ വിടില്ല

സൗമ്യ : ഓഹ് ഒരു തെറ്റും ചെയ്തില്ല ... ഞാൻ ഒരു ഭാര്യ ആണെന്ന് അറിഞ്ഞിട്ടും നീ എന്തിനാ എന്നെ പ്രേമിക്കാൻ വന്നത് ...

ഋഷി : ഓ ഇപ്പോൾ ഞാൻ മാത്രം ആയോ

💬 Comments

View all comments