0%

Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 37.6K

മൈ ഡിയർ യക്ഷി 1

My Dear Yakshi Part 1 | Author : Ganesh Gaitonde


എല്ലാവർക്കും നമസ്കാരം. എഴുത്തുകാരിൽ ഒരു പുതുമുഖം ആണ് ഞാൻ. പക്ഷേ വായനക്കാരൻ എന്ന നിലയിൽ പുതുമുഖം അല്ല😁.... ഇവിടെ ഉള്ള എൻ്റെ ഗുരുക്കന്മാരെ മനസ്സിൽ ധ്യനിച്ചുകൊണ്ട് തുടങ്ങുകയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക...

########
കഥ കേൾക്കുമ്പോൾ / വായിക്കുമ്പോൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉള്ളത് നല്ലത് ആണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു ട്രാക്ക് പറയാം... അത് കേട്ടുകൊണ്ട് വായിച്ചു നോക്കൂ... നല്ലതല്ല എങ്കിൽ തുറന്ന് പറയ്യാ... യോജിച്ചത് വേറെ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതും കമൻ്റിൽ പറയ്യാ....

Track name: Kardeslerim- Melisa & Kadir.
#########

എറണാകുളത്തെ ഒരു ഫ്ലാറ്റിൽ....
സമയം രാവിലെ 8 മണി ⌚ ⏰

നല്ലൊരു പ്രഭാതത്തിൽ എൻ്റെ കല്യാണ ശേഷം ഭാര്യയുമായി ഉള്ള ദാമ്പത്യ ജീവിതം സ്വപ്നം കണ്ട് മലർന്ന് തല ഒരു സൈഡിലേക്ക് വെച്ച് കിടക്കുകയാണ് ഞാൻ.

അതാ പെട്ടെന്ന് ഒരു കിളിനാഥം...... ചെവിയിലേക്ക് ഒഴുകി എത്തി....

"ജിത്തേട്ടാ........ ഒന്ന് എണീറ്റെ...."

"എത്ര നേരായ് ഞാൻ വിളിക്കുന്നു... ജിത്തേട്ടാ..... ശ്ശോ..... ഹ്...."

ഈ ശബ്ദത്തിനൊപ്പം മുതുകിൽ കൈകൾ കൊണ്ട് ചെറിയ ചെറിയ ഇടികൾ കിട്ടുന്നുണ്ട്. ആ സ്പർശനത്തിന് നല്ല തണുപ്പ്... ഒപ്പം ചെറിയ ഒരു സുഖം....

പ്രഭാത പുലരിയിൽ ഭാര്യ ഭർത്താവിനെ തട്ടി വിളിക്കുന്ന പോലെ....

"ഹ്...മം.... കൊറച്ച് നേരം കൂടി ഉറങ്ങട്ടേടി പെണ്ണേ....എൻ്റെ ചക്കരയല്ലേ"

സ്വപ്നത്തിൽ നിന്ന് പുറത്ത് വരാതെ ചെറു ചിരിയോടെ ഞാൻ മറുപടി കൊടുത്തു.... ആരോട്, സ്വപ്നത്തിലെ

💬 Comments

View all comments