0%

Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2279

ഞാൻ അജിത്ത് ശങ്കർ. വല്യ കുഴപ്പമില്ലാത്ത മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ച് വളർന്ന ഒരു 25 കാരൻ. 5' 7" ഉയരം, ഇരുനിറം, ഇപ്പൊൾ MBA കഴിഞ്ഞ് നിക്കുന്നു. ജോലിക്കായി എക്സാമുകൾ തുരു തുരാ എഴുതുന്നുണ്ട്. റെഡി ആവും എന്ന് വിചാരിക്കാം...

വീട്ടിൽ അച്ഛൻ അമ്മ ഞാൻ എന്നിവർ ഒരുമിച്ച് സുഖമായി ജീവിച്ചു പോരുന്നു. അച്ഛൻ ശങ്കർദാസ് (എറണാകുളത്ത് ഉള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു), അമ്മ സുമ(ഹൗസ് വൈഫ് ആണ്). ഇവരുടെ ഒരേ ഒരു സന്തതി ആണ് ഞാൻ. തൃശൂർ അടുത്ത് ആണ് തറവാട്. അച്ഛന് ജോലി ഇവിടെ ആയതിനാൽ ഒരു 3BHK ഫ്ലാറ്റിൽ താമസിക്കുന്നു. മുൻപ് കമ്പനി കോർട്ടേഴ്‌സിൽ ആയിരുന്നു. പിന്നീട് അമ്മയുടെ പേരിൽ കുറച്ച് സ്ഥലം ഉണ്ടായിരുന്നു അതും അച്ഛൻ്റെ വിഹിതവും വിറ്റ് 10 വർഷം മുമ്പ് ഈ ഫ്ലാറ്റ് വാങ്ങി.

ഇനി ഞങ്ങളുടെ അയൽവാസികൾ, ജയചന്ദ്രൻ അങ്കിളും ഫാമിലിയും. ഭാര്യ നിത ആൻ്റി. പുള്ളിക്കാരി ചെറിയ ഡാൻസർ ആണ്. അതുകൊണ്ട് വീക്കെൻഡിൽ ഫ്ലാറ്റിലെ 5,6 ചെറിയ കുട്ടികൾ വരും പഠിക്കാൻ.
ഇവരുടെ ഫാമിലിയും തൃശൂർ ആണ്. മക്കൾ രണ്ട് പേര്. നേരത്തെ കണ്ട കൊരങ്ങി അമ്മു എന്ന ശ്രുതിയും, അനിയൻ നന്ദു എന്ന് വിളിക്കുന്ന അനന്തു (12 വയസുകാരൻ). ഇത്തിരി ലേറ്റ് ആയാണ് അവൻ ജനിച്ചത്. രണ്ടാളും തമ്മിൽ 9 വയസ്സ് വയ്‌ത്യസം ഉണ്ട്. പക്ഷേ രണ്ടും കുസൃതി കുടുക്കകൾ ആണ്. കുറച്ചെങ്കിലും പാവം ആയത് നന്ദു ആണ്. ഇവരെ ഞാൻ ജനിച്ചത് മുതൽ കാണുന്നു. നിത ആൻ്റിയുടെ ആദ്യത്തെ കുട്ടി പോലെ ആയിരുന്നു ഞാൻ. അച്ഛനും അങ്കിളും കമ്പനിയിൽ വച്ചാണ് സുഹൃത്തുക്കൾ ആവുന്നത്. ഏകദേശം ഒരേ പ്രായം ആണ് രണ്ടാളും. രണ്ടോ മൂന്നോ വയസ്സിന് അച്ഛൻ ആണ് മൂത്തത്. അച്ഛൻ അമ്മയെ നേരത്തെ വളച്ച് കെട്ടിയത് കൊണ്ട് ഞാൻ നേരത്തെ ഇവിടെ കാല് കുത്തി.

.................

"എന്ത് പറ്റി.. സേട്ടാ.... ഭാര്യയോട് പിണങ്ങിയോ..?"

ഒരു ചെറിയ ആക്കിയ ചിരിയിൽ അവള് എന്നോട് പ്രത്യേക ട്യൂണിൽ ചോദിച്ചു. കട്ടിലിൽ തന്നെ ഇരിക്കുകയാണ് അമ്മു.

💬 Comments

View all comments