Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]
"ശ്രുതി നീ കളിക്കാതെ പോയേ... എനിക്ക് ഉറങ്ങണം..."
അതികം നിന്ന് ചമ്മാതെ ഇരിക്കുവാൻ ഞാൻ കുറച്ച് കലിപ്പ് ഇട്ടു. പക്ഷേ അത് അവൾക്ക് മനസ്സിലായി... കുറെ ആയല്ലോ എന്നെ കാണുന്നു...
"ജിത്തേട്ടാ എന്നാലും അയ്യേ.... ഏട്ടനെ കെട്ടിക്കാൻ സമയായി... ഹഹ..ഹ..."
അതും പറഞ്ഞ് അവള് പൊട്ടി ചിരിച്ചു
"ശ്രുതി നിന്നോട് പോകാനാ പറഞേ... "
കുറച്ചൂടെ കടുപ്പിച്ചു പറഞ്ഞു...
പക്ഷേ ശ്രുതി എന്ന് വിളിച്ചത് ഇഷ്ടായിട്ടില്ല. അത് പണ്ട് മുതലേ അങ്ങനെ ആണ്. പ്രത്യേകിച്ച് ഞാൻ വിളിച്ചാൽ അന്ന് ഒരു അടിപിടി ഉറപ്പാണ്. പുറത്തുള്ളവർ ശ്രുതി എന്ന് വിളിക്കുന്നത് പ്രശ്നമില്ല. വഴക്കിൻ്റെ അവസാനം എന്തെങ്കിലും മിട്ടായി ഒക്കെ വാങ്ങി കൊടുത്ത് ആളെ ഹാപ്പി ആക്കിയാലേ രണ്ട് വീട്ടുകാർക്കും സമാധാനം കിട്ടോളൂ.
.................##
മുൻപ് , മൂന്നോ നാലോ വർഷങ്ങൾക്ക് മുൻപ് ഞാൻ എന്തോ വെറെ മൈൻഡിൽ നിക്കാർന്നു... അന്നേരം ഇവൾ വന്ന് എന്നെ ഞൊണ്ടി. ഞാൻ എന്തൊക്കെയോ പറഞ്ഞു. പോരെ പൂരം... ആദ്യം ചുമ്മാ ചെന്ന് പറഞ്ഞ് നോക്കി. അപ്പൊ അവൾക്ക് ഭയങ്കര പോസ്. ഞാൻ പിന്നാലെ നടക്കാൻ ആണ്.
പക്ഷേ ഞാൻ വിട്ടുകൊടുത്തില്ല. അങ്ങനെ നടക്കണമെങ്കിൽ അങ്ങനെ നടക്കട്ടെ എന്ന് കരുതി. പിന്നെ പറയണ്ട... വെടി , പുക , മയം.
രണ്ട് വീണ്ടും തല കീഴായി നിർത്തിച്ചു. അവസാനം ജയൻ അങ്കിളും നിത ആൻ്റിയും വന്ന് എൻ്റെ കാല് പിടിച്ചു.
"ജിത്തുട്ടാ മോനെ... അവള് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ നീ ഞങ്ങളെ വഴക്ക് പറഞ്ഞോളൂ.. വേണോങ്കി ഞങ്ങളെ തല്ലിക്കോ...അവളെ ഇങ്ങനെ വഷളാക്കിയത് ഞങ്ങളല്ലേ... എന്നാലും നീ അമ്മൂനോട് മിണ്ടാതെ ഇരിക്കല്ലേടാ..."
ആൻ്റി എന്നോട് ഒരു അപേക്ഷ പോലെ പറഞ്ഞു. കണ്ണൊക്കെ നിറയുന്നുണ്ടായി.
"അതിന് സഹിക്കാൻ പറ്റുല്ലട നീ പിണങ്ങി ഇരിക്കുമ്പോൾ... അത്രയ്ക്ക് ജീവനാണ് നിന്നെ... അവളെ കുറിച്ച് നീ എന്തെങ്കിലും നല്ലത് പറഞ്ഞാലോ എന്തിന് ഒരു മിട്ടായി കടലാസ് കൊടുത്താലോ അതിന് സ്വർഗ്ഗം കിട്ടിയ പോലെ ആണ്.. പിന്നെ ഞങ്ങളെ പോര് കുത്തും... എൻ്റെയാ ജിത്തേട്ടൻ, എന്നെ മാത്രം ഇഷ്ടോള്ളു.. കണ്ടോ കണ്ടോ... എന്നൊക്കെ പറയും...
💬 Comments
View all comments