0%

Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2285

"

ആൻ്റി തുടർന്ന് പറഞ്ഞു...

എനിക്ക് അന്നേരം ഒരുപാട് സങ്കടായി... ഇത്രയും എന്നെ അവള് സ്നേഹിക്കുന്നുണ്ടോ എന്നൊക്കെ ഞാൻ അപ്പോഴാണ് അറിഞ്ഞത്.... കേട്ട് നിന്ന അമ്മയുടെയും. കണ്ണുകൾ നിറഞ്ഞു... ഞാൻ അങ്ങനെ നിൽക്കുമ്പോൾ...

"എടാ എന്തെങ്കിലും പറഞ്ഞ് അതിനെ ഒന്ന് റെഡി ആക്കിയെടുക്കട... രണ്ട് ദിവസം മര്യാദക്ക് ഭക്ഷണം പോലും കഴിച്ചിട്ടില്ല... "

ജയൻ അങ്കിൾ എൻ്റെ തോളത്ത് കൈ വെച്ച് പറഞ്ഞു.

പിന്നെ ഒന്നും നോക്കിയില്ല... നേരെ ചെന്ന് രണ്ട് ഇടിയും തൊഴിയും വാങ്ങി ഒരു കടിയും കിട്ടി കുറച്ച് പിച്ചലും മാന്തലും ഒക്കെയായി ... അവസാനം കെട്ടിപിടിച്ചു കരഞ്ഞ് കൊളമാക്കി സോറി പറച്ചിൽ... പിന്നെ ഞങ്ങൾ ഒന്ന് പുറത്ത് പോയി രണ്ട് മിട്ടായി,ഐസ്ക്രീം ഒക്കെ വാങ്ങി വന്നപ്പോ ആള് റെഡി ആയി... ഇപ്പോഴും അതിന് ഒരു മാറ്റവും ഇല്ല...

..............##

" അപ്പൊ ജിത്തേട്ടൻ ഇന്നലെ എന്നെ കോളജിൽ കൊണ്ടാക്കാം എന്നൊക്കെ പറഞ്ഞതല്ലേ.... ചേട്ടൻ എഴുന്നേറ്റില്ല എന്ന് സുമ ആൻ്റി പറഞ്ഞപ്പോ ഞാൻ വിളിക്കാൻ വന്നതാ ....ദേ ഇന്ന് ഫ്രെഷേഴ്സ് ഡേ ആണുട്ടാ... ചേട്ടൻ പ്രോമിസും ചെയ്തതാ... വന്നില്ലെങ്കിൽ കൊല്ലും ഞാൻ..."

അമ്മു അല്പം പരിഭവത്തോടെ പറഞ്ഞു.

"അതൊക്കെ അന്നേരം പറഞ്ഞതല്ലേ എനിക്കെങ്ങും വയ്യ. നീ എന്നും ബസിൽ അല്ലേ പോകുന്നെ ഇന്ന് ഇപ്പോ എന്താ.... തന്നെ അങ്ങ് പോയാൽ മതി... എനിക്ക് വേറെ പണി ഉണ്ട്..."

ഞാൻ അല്പം പുച്ഛത്തോടെ പറഞ്ഞു... അത് മതിയല്ലോ അവിടെ പൂത്തിരി കത്താൻ.... മുഖം ചുമന്ന് കത്തുന്നു... ഉണ്ടക്കണ്ണ് തുറിപ്പിച്ച് എന്നെ നോക്കി പേടിപ്പിച്ചു... ഇവളെ ഇങ്ങനെ കാണാനും നല്ല ഭംഗി ആണ്.. എൻ്റെ സ്ഥിരം ഹോബിയും ആണ് ഈ കാഴ്ച കാണുന്നത്...

" ദേ ജിത്തേട്ടാ... വന്നില്ലേൽ ഞാൻ അങ്കിൾ വരുമ്പോ പറഞ്ഞ് കൊടുക്കും... "

പെണ്ണ് കൈ ചൂണ്ടി കലിപ്പിൽ പറഞ്ഞ് നിർത്തി...

ഇപ്പോ നിന്ന് ചമ്മിയാൽ നാണം കെടും. അതിലും നല്ലത് കലിപ്പാണ്...

"ശ്രുതി നീ ഒന്നു പോയിത്തരോ....ഒരാളുടെ മുറിയിലേക്ക് കയറി വരുമ്പോൾ ഒരു മാന്യത കാണിച്ചൂടെ നിനക്ക്... വളർന്ന് ഇത്ര വല്യ പെണ്ണായില്ലേ

💬 Comments

View all comments