0%

Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2286

നീ... ഇപ്പോഴും ചെറിയ കുട്ടി ആണെന്ന വിചാരം..."

അതുകൂടി പറഞ്ഞപ്പോ ആൾടെ കാറ്റ് പോയി... ഭദ്രകാളി മോഡ് ഓൺ ആയി എന്ന് തോന്നുന്നു...

പെട്ടെന്ന് അമ്മു ചാടി എഴുന്നേറ്റു എൻ്റെ അടുത്ത് നിറ കണ്ണുകളോടെ വന്നു എന്നെ കൈ കൊണ്ട് തള്ളി നീക്കി... ഞാൻ ചെറുതായി ഒന്ന് പിന്നോക്കം പോയി... ആള് അപ്പോഴേക്കും വാതിൽ കോട്ടി അടച്ച് സ്ഥലം വിട്ടു.....

ഇനി ബാക്കി എന്താവുമോ എന്തോ... ഞാൻ രണ്ട് മിനിറ്റ് കഴിഞ്ഞ് ആലോചിച്ചു വേഗം പുറത്തിറങ്ങി... ഹാളിലേക്ക് ചെന്നപ്പോൾ എൻ്റെ മാതാജിയുടെ തോളിൽ കിടന്ന് മോങ്ങുന്നുണ്ട്...

എന്നെ കണ്ട ഉടനെ കലങ്ങിയ കണ്ണുമായി ഒരു നോട്ടം... ഹൂഹ്... ഞാൻ കത്തിപ്പോയ പോലെ ആയി... നിലത്ത് ലാവ പോലെ പൊള്ളുന്നു... അത്രയ്ക്ക് തീഷ്ണയേറിയ അമ്മുക്കുട്ടിടെ നോട്ടം....

"മോള് ചെന്ന് റെഡി ആയിക്കോ ട്ടാ... മോൾടെ ചേട്ടൻ വന്നോളും... മോള് ചെല്ല്... കണ്ണൊക്കെ തുടച്ച് നല്ല സുന്ദരി കുട്ടി ആവ്.... പുതിയ പിള്ളേരൊക്കെ ഞെട്ടട്ടെ വല്യമ്മേടെ അമ്മൂസിനെ കണ്ടിട്ട്... ഉമ്മ"

അമ്മ അവളെ ചേർത്ത് പിടിച്ച് താലോലിച്ച് ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു....

അമ്മു തിരിച്ച് അമ്മയ്ക്കും ഒരു ഉമ്മ കൊടുത്ത് എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ച് മെയിൻ ഡോർ തുറന്ന് അവരുടെ ഫ്ലാറ്റിലേക്ക് പോയി....

"എന്താ ജിത്തു ഇത്... കൊച്ച് പിള്ളേരെ പോലെ അതിനോട് തല്ല് പിടിക്കാൻ നിനക്ക് നാണം ആവില്ലേ... "

അമ്മയുടെ ചെറിയ പുച്ഛം....

" അമ്മ ഇത് എന്തോന്നാ... എപ്പോഴും അവൾടെ സൈഡ്... ഒരു കൊമ്മു.... കൊരങ്ങി .... ഞാൻ പോയി ഉറങ്ങട്ടെ... "

ഞാൻ തിരിച്ചടിച്ചു...

"എടാ ചെക്കാ.... നിനക്ക് നല്ലത് കിട്ടും എൻ്റെന്നു... പോയി അതിനെ കൊണ്ടാക്ക്... അവന് ഉറങ്ങണം പോലും... സമയം 8 ആയി... "

അമ്മയുടെ അതിലും വല്യ മറുപടി....

"ആ ..... ശരി ശരി..."

ചെറിയ ഒരു ചിരിയോടെ ഞാൻ പറഞ്ഞു പ്രഭാത കർമങ്ങൾക്ക് ആയി പോയി...

എല്ലാം കഴിഞ്ഞ് ഒരു വൈറ്റ് ടി - ഷർട്ടും നീല ജീൻസും ഷൂസും ഇട്ട് റൂമിന് വെളിയിൽ വന്നു. ഡൈനിംഗ്

💬 Comments

View all comments