Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]
ടേബിളിൽ ബ്രേക്ക്ഫാസ്റ്റ് ഉണ്ട്...ഇടിയപ്പവും മുട്ടക്കറിയും കഴിച്ചു ഞാൻ എഴുന്നേറ്റു..
" ഡാ നിനക്ക് പറ്റിയ ഏതെലും കുട്ടിയെ കണ്ടാൽ കൊണ്ടോന്നെക്ക് ട്ടാ.."
അമ്മ സ്ഥിരം നമ്പർ അടിച്ച് എന്നെ ഇളക്കി.
"ഓ...ഓ... ഇളക്കല്ലേ... ഞാൻ പോട്ടെ ഇനിയും വൈകിയാൽ യക്ഷി ഇങ്ങോട്ട് വരും..."
അതും പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി... ഇറങ്ങിയ വഴി നിത ആൻ്റി വാതിക്കൽ നിക്കുന്നു...
"ആഹ് .. ജിത്തു ഇറങ്ങിയോ... ഞാൻ അങ്ങോട്ട് വരാൻ നിക്കാർന്ന്..."
ആൻ്റി ചെറിയ ഒരു ചിരിയോടെയും ആശ്വാസത്തോടെയും പറഞ്ഞു.
"എവിടെ ആ കൊരങ്ങി... ഇന്ന് രണ്ടെണ്ണം കൊടുത്തിട്ട് കാര്യമൊള്ളൂ...."
ഞാൻ ജീൻസ് ചെറുതായി വലിച്ച് കേറ്റിക്കൊണ്ട് പറഞ്ഞു നടന്നു...
"എൻ്റെ പൊന്നു ജിത്തുട്ടാ... ചതിക്കല്ലേ...
നിന്നെ വിളിക്കാൻ തുള്ളിച്ചാടി ഇറങ്ങി പോയ പെണ്ണാണ്.... മോനെന്തോ പറഞ്ഞു എന്ന് പറഞ്ഞു അവിടെ കിടന്ന് മോങ്ങുന്നുണ്ട്... ഞാൻ ചോദിച്ചപ്പോ എൻ്റെ മെക്കട്ട് കേറി... അതുകൊണ്ട് മോനെ വിളിക്കാൻ വന്നതാ..."
അകത്തേക്ക് കേറുമ്പോൾ ആൻ്റി എന്നോടായി പറഞ്ഞ് ചിരിച്ചു... ആൻ്റിയുടെ കഥ പറച്ചിൽ കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാണ്... ചെറുപ്പത്തിൽ ഒരുപാട് കഥയൊക്കെ പറഞ്ഞ് തന്നിട്ടുണ്ട്....
ഞാൻ അകത്തേക്ക് കയറി... നന്ദുട്ടൻ സ്കൂളിൽ പോയിന്നു തോന്നുന്നു.... അതിൻ്റെ ഒരു അംഗംവെട്ട് ഇവിടെ കാണുന്നുണ്ട്...
അമ്മുൻ്റെ റൂമിലേക്ക് പതിയെ തല ഇട്ട് നോക്കി... ഒരു കരിനീല കുർത്തിയും വെള്ള ലെഗ്ഗിൻസ് ഇട്ടു ബെഡിൽ കമിഴ്ന്നു കിടന്ന് പതിയെ ഏങ്ങലടിക്കുന്നുണ്ട്. വാതിൽക്കലേക്ക് നോക്കിയാണ് കിടക്കുന്നത്. കണ്ണൊക്കെ നിറഞ്ഞ് ചുമന്നെണ്ട്...
ഞാൻ വരുന്നത് കണ്ട ഉടനെ തല തിരിച്ചു കിടന്നു... ഒരു കള്ളചിരി ഉണ്ടായോ എന്ന് ചെറിയ സംശയം ഇല്ലാതില്ല.
ഞാൻ റൂമിലേക്ക് കയറി... ബെഡിനകരികിലായി നിന്നു.
"ഡി കൊരങ്ങി..."
എന്ന് വിളിച്ചുകൊണ്ട് അമ്മൂൻ്റെ കുണ്ടിക്ക് ഒരു തട്ട് കൊടുത്തു. മിണ്ടാട്ടം ഇല്ല... എന്നിട്ട്...
"മര്യാദക്ക് എഴുന്നേറ്റ് റെഡി ആയിക്കേ.... ഞാൻ കൊണ്ടാക്കിത്തരാ...."
എന്ന് പറഞ്ഞതും...
"എന്നെ ആരും കൊണ്ടാക്കണ്ട... ഞാൻ ബസിന് പൊക്കോളാം... എനിക്ക് വേണ്ടി ആരും ബുദ്ധിമുട്ടണ്ട... ഏട്ടൻ പോയ്ക്കിടന്ന് ഉറങ്ങിക്കോ... ഹും..."
അത്രയും പറഞ്ഞിട്ട് അനങ്ങാതെ കിടന്നു....
"ഇവളെക്കൊണ്ട്...ഞാൻ തോറ്റു"
ഞാൻ മെല്ലെ
💬 Comments
View all comments