Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]
ബെഡിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു... ശേഷം മെല്ലെ അമ്മുൻ്റെ സൈഡിൽ തലക്ക് കൈ കൊടുത്ത് ചരിഞ്ഞു കിടന്നു....
"അമ്മൂസ്...."
അനക്കമില്ല.
"അമ്മൂസേ.... എന്തോ പറ്റി എൻ്റെ ചക്കരക്ക്.... ഹ് മ്... ഏട്ടൻ്റെ പൊന്നല്ലേ... എഴുന്നേറ്റെ... നോക്കട്ടെ ഏട്ടൻ..."
അത് പറഞ്ഞുകൊണ്ട് അവളുടെ തലയിൽ നിന്ന് താഴേക്ക് മുടിയിലൂടെ തലോടി.... ഇപ്പോ പെണ്ണിൻ്റെ എങ്ങല് നിന്നിട്ടുണ്ട് .. ചെറുതായി മൂക്ക് വലിച്ച് സൗണ്ട് ഉണ്ടാക്കുന്നുണ്ട്.
"ഹും..മ്.. വേണ്ട... എന്നോട് മിണ്ടണ്ട..."
എന്ന് പറഞ്ഞു ചിണുങ്ങി...
"അയ് അങ്ങനെ പറയല്ലേ പൊന്നെ... വന്നേ... വാ... നോക്കട്ടെ...."
തലയിൽ ഒരു ചെറിയ മുത്തം കൊടുത്തിട്ട് പറഞ്ഞു...
വാതിലിൻ്റെ അടുത്ത് ഒരു അനക്കം കേട്ടപ്പോൾ ഞാൻ തല ചെരിച്ചു നോക്കി... നിത ആൻ്റി ആണ്... എന്തായി എന്ന് ആംഗ്യ ഭാഷയിൽ ചോദിക്കുന്നുണ്ട്...
അതിന് ഞാൻ ചെറുതായി ചിരിച്ച് ഒന്നു കണ്ണിറുക്കി കൈ കൊണ്ട് ഇപ്പോ ശരിയാവും എന്ന് പറഞ്ഞു...
ശേഷം ആൻ്റി ചിരിച്ചിട്ട് താടിക്ക് കൈ കൊടുത്ത് നിന്ന്...
"ദേ നോക്കിയേ... പെട്ടെന്ന് റെഡി ആയി വന്നാൽ വൈകുന്നേരം നമുക്ക് കപ്പയും ബീഫും കഴിക്കാൻ പോകാം... അഞ്ച് വരെ എണ്ണും... വേഗം എഴുന്നേറ്റോ..."
അഞ്ച് വരെ എണ്ണി അനക്കം ഇല്ല... ഇനി അറ്റ കൈ എടുക്കാം...
"അമ്മുക്കുട്ടാ ദേ നോക്കിയേ..."
ഞാൻ അവളുടെ അപ്പുറത്തെ സൈഡിൽ വന്ന് തലക്ക് കൈ കൊടുത്ത് കിടന്ന് ഒരു കൈ കൊണ്ട് അവളുടെ മുഖം എൻ്റെ നേരെ ആക്കിക്കൊണ്ട് പറഞ്ഞു...
കണ്ണൊക്കെ ചോര നിറം ആയി... ഈ പെണ്ണ് നിസാര കാര്യത്തിന് ഇങ്ങനെ.. ഇനി ഇതിനെ കെട്ടിച്ചു വിടുമ്പോൾ എന്താവും ഈശ്വരാ... ആ ചെക്കൻ്റെ വിധി... ഞാൻ മനസ്സിൽ ഓർത്തു..
" ഏട്ടൻ്റെ ബെസ്റ്റ് ഫ്രണ്ട് ആരാ... ആരാ..? ഹ് മ ആരാ?."
ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു... ഒപ്പം എൻ്റെ ഇടം കൈ കൊണ്ട് അമ്മുൻ്റെ തലയിൽ മൃദുവായി തലോടി....
കണ്ണ് വീണ്ടും നിറഞ്ഞു ഒഴുകി...
ഞാൻ ചെറുതായി ചിരിച്ച് പുരികം കാണിചിട്ട് പറയാൻ പറഞ്ഞു...
"അമ്മു..."
വളരെ നേർത്ത ശബ്ദത്തോടെ കണ്ണുകൾ ചെറുതായി ചിമ്മിക്കൊണ്ട് പറഞ്ഞു...
💬 Comments
View all comments