0%

Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2289

ഒപ്പം മുഖം വിടർന്ന് നിന്നു... ചെറിയ നാണം ഒക്കെ...

"ഒകെ. അപ്പൊ.. അമ്മുൻ്റെ ബെസ്റ്റ് ഫ്രണ്ട് ആരാ.. ഉം..ഉം..?"

ഞാനും ചെറിയ നാണം മുഖത്ത് വരുത്തി പുരികം രണ്ട് തവണ പൊക്കിക്കൊണ്ട് ചോദിച്ചു...

"എൻ്റെ... ൻ്റെ ജിത്തേട്ടൻ....."

അമ്മുൻ്റെ മുഖം അങ്ങ് പൂത്തുലഞ്ഞു... നാണം കൊണ്ട് അവൾ കൈകൊണ്ട് മുഖം മറച്ചു....

"അയ്യട... എന്താ ഒരു നാണം എൻ്റെ കൊച്ചിന്.... ബാ എണീറ്റെ... "

ഞാൻ കളിയാക്കികൊണ്ട് അമ്മുനെ ഏഴുനേൽപ്പിക്കാൻ നോക്കി....

"എനിക്ക് ഐസ്ക്രീമും വേണം..."

എഴുന്നേൽക്കാൻ മടിച്ചുകൊണ്ട് അമ്മു ആദ്യത്തെ ഡിമാൻഡ് വച്ചു....

"ഹും .... വേറെ എന്തെങ്കിലും ഉണ്ടോ മാഡം..."

ഞാൻ ചിരിയോടെ ചോദിച്ചു...

"വൈകുന്നേരം എന്നെ തിരിച്ച് കൊണ്ടുവരാൻ വന്നം..."

അല്പം ജാഡ ഇട്ടോണ്ട് പറഞ്ഞു...

"ശരി വരാം... ഇനി തമ്പുരാട്ടി എണീക്കാമോ ഒന്ന്.."

കഴിഞ്ഞോ എന്നറിയാൻ ഞാൻ ഒന്നു ചോദിച്ചു...

" കഴിഞ്ഞിട്ടില്ല..."

വീണ്ടും ഒരു തുറിച്ച് നോട്ടം... ചെറിയ ചിരി ഇല്ലാതില്ല...

ഇനിയെന്ത് എന്ന ഭാവത്തിൽ ഞാൻ അത്ബുദപ്പെട്ടു...

" ഇനി എന്നെ ആവശ്യമില്ലാതെ വഴക്ക് പറയാൻ പാടില്ല... പറഞ്ഞാല് ഞാൻ പറയുന്നത് ചെയ്യണം..."

ആണിയടിക്കുന്ന പോലെ അമ്മു മാഡത്തിൻ്റെ അവസാനത്തെ ആജ്ഞ...

" ഓ... സമ്മതിച്ചിരിക്കുന്നു... ഇനി തമ്പുരാട്ടി ഒന്നു എഴുന്നേറ്റാട്ടെ...."

ഞാൻ തൊഴുത്തുകൊണ്ട് സമ്മതിച്ചു. ഇപ്പൊൾ തർക്കിക്കാൻ നിന്നാൽ ആകെ പ്രശ്നം ആവും... ഇവളുടെ കുറുമ്പ് സഹിക്കുക തന്നെ. വേറെ ആരുടെയും അടുത്ത് ഇങ്ങനെ ഒരു സ്വഭാവം അവൾക്കില്ല എന്ന് ഞാൻ ഓർക്കുമ്പോൾ എനിക്ക് അത്ബുദം ആയിരുന്നു...

ഇവരുടെ ബന്ധുക്കളും കസിൻ പിള്ളേരൊക്കെ വന്നാലും അവൾ ഒരു പരിധി വിട്ട് അടുക്കില്ല...അതേക്കുറിച്ച് നിത ആൻ്റിയോട് ആൻറിയുടെയും ജയൻ അങ്കിളിൻ്റെയും ബന്ധുക്കൾ പരാതി പറയാറുണ്ട് എന്ന് അമ്മ വഴി ഞാൻ അറിഞ്ഞേർന്നു...അമ്മു എന്നോട് മാത്രം ഇങ്ങനെ ഓരോന്നു കാണിക്കുന്നത് കാണുമ്പോൾ ആൻ്റിയും അമ്മയും അതേപ്പറ്റി സംസാരിച്ചു ഞങ്ങളുടെ സ്നേഹം കണ്ടു കണ്ണ് നിറക്കാറുണ്ട്...

അമ്മക്ക് ഒരു മകൾ ഇല്ലാത്തത് നികത്തുന്നത് അമ്മുവാണ്... അതുകൊണ്ട് അമ്മുനെ കഴിഞ്ഞേ അമ്മ എന്നെ പരിഗണിക്കൂ... അമ്മുവിനും അതേപോലെ ആണ്.. വല്യമ്മ എന്ന് പറഞാൽ ജീവൻ

💬 Comments

View all comments