0%

Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2290

ആണ് അവൾക്ക്... എന്ത് ഉണ്ടെങ്കിലും വല്യമ്മയോട് പറയാൻ അവൾ ഒരിക്കലും മറക്കാറില്ല... എന്നോട് പിന്നെ ചെറുപ്പം തൊട്ടേ എല്ലാം വന്ന് ആദ്യം പറഞ്ഞു കേൾപ്പിക്കുന്നതുകൊണ്ട് ശീലമായി... കേട്ടില്ലെങ്കിൽ പണിയാണ്...

ഇതൊക്കെ ആലോചിച്ച് കുറുമ്പിയെ ഒരു നോക്ക് നിന്നുപോയി...

അവൾ ബെഡിൽ

നിന്ന് എഴുന്നേറ്റ് മുടി ഒതുക്കിക്കൊണ്ട് എന്നോട് എന്താ എന്ന് കണ്ണുകൊണ്ട് കാണിച്ചു...ഞാൻ ഒന്നുമില്ല എന്ന് തോളുകൊണ്ട് അനക്കി പറഞ്ഞതും അമ്മു ചുണ്ടുകൊണ്ട് ഇരുവശത്തേക്ക് അനക്കി ഗോഷ്ടി കാണിച്ച് റൂമിൽ നിന്ന് ബാൽക്കണിയിലേക്ക് പോയി.

ഞാൻ അന്നേരം ക്രീം കളർ ചുരിദാറും വെള്ള ലെഗ്ഗിൻസ് ഉം ഇട്ട് മുടി ആട്ടി മന്ദം മന്ദം നടന്ന് പോകുന്ന 21 വയസ്സായ കുറുമ്പിയെ നോക്കി നിന്നു...

പെട്ടെന്ന് പിന്നിൽ സൂ... സൂ... എന്നൊരു ശബ്ദം... ഞാൻ തിരിഞ്ഞ് നോക്കി... നിത ആൻ്റി ആണ്.. ഞാൻ ഇപ്പോ വരാം എന്ന് കാട്ടി ബാൽക്കണിയിലേക്ക് പോയി...

കക്ഷി അവിടെ നിപ്പുണ്ട്... ഒടക്ക് ഉണ്ടാക്കി അത് മാറിയാൽ അവിടെ പോയി ഒരു നിൽപ്പ് പതിവാണ്... പിന്നാലെ ഞാനും ചെല്ലുമെന്ന് അവൾക്ക് നല്ലോണം അറിയാം...

ഞാനും പുറകെ ചെന്ന് വലതുകൈ അമ്മുവിൻ്റെ തോളത്ത് കൈ ഇട്ട് മറ്റേ കൈ കൈവരിയിൽ പിടിച്ച് നിന്നു ...

എൻ്റെ സ്പർശനം അറിഞ്ഞതുകൊണ്ടോ എന്തോ, അമ്മു ആ നിമിഷം തന്നെ എൻ്റെ വലത് തോളിലേക്ക് തല ചായ്ച്ചു...എന്നിട്ട്

"മമ്.... ജിത്തേട്ടാ... "

എന്നൊരു സ്നേഹം നിറഞ്ഞ വിളി...

സ്നേഹം കൂടുമ്പോൾ ജിത്തേട്ടാ എന്നും കൊഞ്ചുമ്പോൾ ഏട്ടാ എന്നും ആണ് എന്നെ വിളിക്കാറ്...

" എന്തോ.... എൻ്റെ അമ്മൂട്ടി..."

ഞാൻ അതേ ഈണത്തിൽ വിളി കേട്ടുകൊണ്ട് പറഞ്ഞു... ഒപ്പം തോളിലെ പിടുത്തം അൽപ്പം മുറുക്കി...

അമ്മു അവളുടെ കംഫർട്ട് സോണിൽ എന്ന പോലെ ഒന്നുകൂടി എൻ്റെ മേലേക്ക് ചാഞ്ഞു...

"ജിത്തേട്ടാ സോറി..."

ആള് കണ്ണ് നിറച്ചു പുറത്തേക്ക് നോക്കിക്കൊണ്ട് പറയാണ്...

ഞാൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി...

"ഞാൻ ഏട്ടൻ്റെ റൂമിലേക്ക് ചോദിക്കാതെ വന്നിട്ട് ഏട്ടനെ ശല്യം ചെയ്തൊണ്ട് അല്ലെ ഏട്ടൻ എന്നെ ചീത്ത പറഞ്ഞേ... ഞാനാ കുറുമ്പ് എടുത്തത്.. ഏട്ടൻ്റെ അമ്മുന്

💬 Comments

View all comments