0%

Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2292

എൻ്റെ അമ്മൂസ് വന്ന് വിളിച്ചേ... അപ്പൊ അറിയാതെ പറ്റിയത് ആട്ടോ ഏട്ടന്..."

ഞാനൊരു കഥ പറഞ്ഞു കൊടുക്കുന്ന പോലെ മൃദുവായി പറഞ്ഞു... ആൾക്ക് മിണ്ടാട്ടം ഇല്ല.. ഒന്ന് കുറുകിക്കൊണ്ട് എന്നിലേക്ക് വീണ്ടും അടുത്തു... ഞാൻ അമ്മുനെ തലോടിക്കൊണ്ട് തുടർന്നു...

"അപ്പൊ ഏട്ടൻ്റെ കുറുമ്പി അത് കയ്യോടെ പിടിച്ചപ്പോ ഏട്ടന് ആകെ ചമ്മലായി... അതുകൊണ്ട് ഏട്ടൻ ആ ചമ്മല് മറയ്ക്കാൻ വേണ്ടിയാ എൻ്റെ ചക്കരയെ ഏട്ടൻ വഴക്ക് പറഞ്ഞെട്ടോ... അല്ലാതെ ഏട്ടന് ഒരു പ്രശ്നവും ഇല്ല... അമ്മുസിന് ഏട്ടൻ്റെ റൂമിൽ എപ്പൊ വേണേലും വരാം കേട്ടാ... ഏട്ടൻ തുണി മാറുന്ന സമയം ഒഴിച്ച്..."

ചെറിയ പിള്ളേരെ പോലെ ഞാൻ അത് പറഞ്ഞു നിർത്തിയതും അമ്മൂസ് കുടുകൂടാ ചിരി തുടങ്ങി... ആൾടെ ചിരി കേൾക്കാൻ നല്ല രസം ആണ്... അതുകേട്ട് ഞാനും മെല്ലെ സൗണ്ട് ഉണ്ടാക്കി ചിരിച്ചു... അതോടെ ആൾടെ ചിരി കൂടി...

"ഹു...ഹു.... ഈ കള്ള ചേട്ടൻ..."

ചിരിച്ചുകൊണ്ട് എൻ്റെ നെഞ്ചിൽ പതിയെ വലത്തെ മുഷ്ടി ചുരുട്ടി ഇടിച്ചുകൊണ്ട് പറഞ്ഞു... എന്നിട്ട് എന്നെ മുഖം ഉയർത്തി നോക്കി... ഞാനും അമ്മുൻ്റെ കണ്ണിലേക്ക് നോക്കി... അവൾ ഒരു ചെറിയ ചിരിയോടെ വിടർന്ന കണ്ണുകളോടെ എൻ്റെ നെഞ്ചിലേക്ക് വീണ്ടും മുഖം പൂഴ്ത്തി...

"ഹമ്മേ.... ഊ.... ഊഹ്.... വിടടി കൊരങ്ങി.... ഇ...യ്യോ...."

വേറെ ഒന്നും അല്ല... മുല്ലമോട്ട് പോലെ ഉള്ള പല്ലുകൾ കൊണ്ട് എൻ്റെ നെഞ്ചിൽ കടിച്ചതാണ്... ഞാൻ പെട്ടെന്ന് ചാടിപ്പോയി...

അമ്മു എന്നെ വട്ടം മുറുക്കി പിടിച്ചുകൊണ്ട് എൻ്റെ നിലവിളി കേട്ടതുകൊണ്ട് കടി വിട്ടു... എന്നിട്ട്...

" ഇതേ എന്നെ കരയിച്ചേന് ഉള്ള സമ്മാനാണ്... അപ്പൊ ഏട്ടൻ്റെ അമ്മു പോയി റെഡി ആവട്ടെ... നമുക്ക് പോണ്ടേ... സമയം പോയി... വണ്ടി പോട്ടെ.... "

വേദനയിൽ മുഴുകി നിന്ന എന്നിൽ നിന്ന് വിട്ടുമാറി എന്നെ തിരിച്ച് നിർത്തി റൂമിലേക്ക് തള്ളിക്കൊണ്ടോയി...

ഞാൻ വേദനയിൽ പുഞ്ചിരിച്ചുകൊണ്ട് നടന്നു... റൂമിൻ്റെ ഡോറിൽ എത്തിയപ്പോ എന്നെ പിടിച്ച് തിരിച്ച് നിർത്തി ... പെട്ടെന്ന് അമ്മു മുന്നിലേക്ക് ആഞ്ഞു നെഞ്ചില് കടിച്ചിടത്ത് മുത്തി...

"ഉമ്മ... എൻ്റെ പൊന്ന് ഇതോടെ സഹിക്കണേ...

💬 Comments

View all comments