Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]
"
എന്ന് പറഞ്ഞു വീണ്ടും എന്നെ റൂമിൽ നിന്ന് തള്ളി പുറത്താക്കി വാതിൽ അടച്ചു....
ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ ആൻ്റി കണ്ണു നിറച്ച് നിക്കുന്നു... പുള്ളിക്കാരി എല്ലാം കേട്ടെന്ന് തോന്നുന്നു... ഞാൻ നടന്നത് പറയാൻ ചെന്നപ്പോഴേക്കും എൻ്റെ ഇരു കവിളിലും വലിച്ചു വിട്ടുകൊണ്ട് നെറ്റിയിൽ ഒരു ഉമ്മ തന്നുകൊണ്ട് ആൻ്റി കിച്ചണിലേക്ക് പോയി....
ഞാൻ ചെറു ചിരിയോടെ സോഫയിലേക്ക് പോയി മെല്ലെ ഇരുന്നു...
കോളേജിലേക്ക് പോകുന്നതല്ലേ മൊത്തത്തിൽ ഒന്നൂടെ നോക്കിപ്പോ വൈറ്റ് ടി ഷർട്ടിൽ കറുത്ത പാടുകൾ.
അമ്മുൻ്റെ കണ്ണെഴുതിയ സാധനത്തിൻ്റെ കറ ആണെന്ന് മനസ്സിലായി... ഞാൻ പെട്ടെന്ന് പോയി ടി ഷർട്ട് മാറ്റി വന്നു...
സോഫയിൽ ഇരുന്നു സമയം നോക്കി...
⏰ 9:30
അല്പം കഴിഞ്ഞതും കതക് തുറക്കുന്ന ശബ്ദം കേട്ട് ആ വശത്തേക്ക് നോക്കി....
എൻ്റെ കണ്ണുകൾ വിടർന്നു....
മുടിയൊക്കെ അഴിച്ചിട്ട് രണ്ട് സൈഡിൽ ചെറുതായി സ്ലൈഡ് വെച്ച് ഒതുക്കി, ചെറിയ പൊട്ടും, കഴുത്തിൽ ലൗവിൻറെ ലോക്കറ്റ് ഉള്ള ചെറിയ ഗോൾഡ് ചെയ്നും, ചെറിയ ഗോൾഡ് കമ്മലും, ഞാൻ ഒരു ബർത്ത്ഡേക്ക് അമ്മുന് കൊടുത്ത തിളങ്ങുന്ന കല്ലിൻ്റെ അൽപ്പം ഡിസൈനും എംബ്രോയിഡറി വർക്കുകളും വെച്ചുള്ള ഡാർക്ക് ബ്ലൂ കുർത്തിയും സ്കൈ ബ്ലൂ ജീൻസും, ഞാൻ കൊടുത്ത സിൽവർ കളർ ലേഡീസ് വാച്ച് വലതുകയ്യിൽ ഇട്ടുകൊണ്ട് ദേവത പോലെ ചിരിച്ചുകൊണ്ട് എന്നെ നോക്കി മന്ദം മന്ദം നടന്ന് വന്നു എൻ്റെ മുന്നിൽ അരയ്ക്ക് ഇരു കൈയും കൊടുത്ത് നിന്നു... എന്നിട്ടൊരു ചോദ്യം...
"ജിത്തേട്ടാ എങ്ങനുണ്ട്... കൊള്ളാവോ.... ഹമമ്....ഹമമ്......പറയ്"
അങ്ങനെ ചോദിച്ച് നിറ ചിരിയും നാണവും മുഖത്ത് മാറി മാറി വരുത്തിക്കൊണ്ട് ചോദിച്ചു...
എൻ്റെ കണ്ണുകൾ അടിച്ചുപോകാത്തത് എന്തേ എന്നായിരുന്നു എൻ്റെ ചോദ്യം...
"സൂപ്പർ ഡാ... ശരിക്കും സുന്ദരിയായി എൻ്റെ അമ്മൂസ്..."
സോഫയിൽ ഇരുന്നു ഞാൻ യാന്ത്രികമായി മറുപടി നൽകി...
ശേഷം അയ്യോ എന്ന് പറഞ്ഞുകൊണ്ട് അവൾ റൂമിലേക്ക് ഓടി... പെട്ടെന്ന് ഒരു ഇലയിൽ ചന്ദനം കൊണ്ട് തിരിച്ചു വന്നു... എന്നിട്ട് ചെറുതായി ഒന്ന് കുനിഞ്ഞ് എൻ്റെ നെറ്റിയിൽ തൊട്ടു തന്നു...
"രാവിലെ അച്ചേടെ ഒപ്പം
💬 Comments
View all comments