Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]
അമ്പലത്തിൽ പോയിരുന്നു... ഏട്ടന് പെട്ടെന്ന് നല്ല ജോലി കിട്ടാൻ പ്രാർത്ഥിച്ചു അപ്പൊ ഒരു വഴിപാട് നടത്തിയപ്പോ കിട്ടീതാ..."
അങ്ങനെ പറഞ്ഞതിന് ശേഷം അമ്മു സ്വയം ചന്ദനം തൊട്ടു....
"ഓഹോ... അപ്പൊ എനിക്ക് ജോലികിട്ടില്ല എന്ന് തോന്നിട്ടാണോ നീ പോയി പ്രാർത്ഥിച്ചത്....?"
ഞാൻ ചുമ്മാ ഒന്നു ഇളക്കാൻ ചോദിച്ചു... അവൾക്ക് എൻ്റെ കാര്യത്തിൽ പ്രത്യേക കരുതൽ ഉണ്ടെന്ന് അമ്മയും ആൻ്റിയും പറയുന്നത് വെറുതെ അല്ല.
"യ്യോ... ദുഷ്ടാ.. ഞാൻ അങ്ങനെ ഒന്നും വിചാരിച്ചിട്ടില്ല... ചുമ്മാ വെറുതെ ഓരോന്ന് പറയല്ലേ ജിത്തേട്ടാ...?
അവൾ ചെറിയ ഒരു പിണക്കം കാണിച്ചു ചിണുങ്ങി കൊണ്ട് എൻ്റെ അടുത്തിരുന്നു എൻ്റെ കൈത്തണ്ടയിൽ അവളുടെ ഇരു കൈകൊണ്ടും അള്ളിപ്പിടിച്ചുകൊണ്ട് പറഞ്ഞു...
"ഏയ് ഞാൻ ചുമ്മാ പറഞ്ഞതാണ് എൻ്റെ സുന്ദരി.... ഇനി മുഖം കറുപ്പിക്കണ്ട... വാ പോകാം... "
അടുത്ത പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി ഞാൻ അത് അവിടെ പറഞ്ഞു നിർത്തി.
"ഹ് ..മം ...."
എന്ന് മൂളിക്കൊണ്ട് എൻ്റെ ഷോൾഡറിൽ പതിയെ മുത്തിക്കൊണ്ട് പറഞ്ഞു. ശേഷം അമ്മു എഴുന്നേറ്റ് എൻ്റെ കൈ പിടിച്ചു വലിച്ചു.
"അമ്മാ ഞങ്ങൾ ഇറങാണേ... കോയി... വാ ജിത്തേട്ടാ പോകാം...."
തൊള്ള കീറി ഒച്ചയിട്ടുകൊണ്ട് അവൾ എന്നെ പിടിച്ച് വലിച്ചു...
ഞാൻ മനസ്സിൽ ചോദിച്ചു ഇതെന്ത് ജീവി... എന്നിട്ട് അവളെ നോക്കി ചിരിച്ചു നിന്നു...
"കണ്ട പെണ്ണുങ്ങളെ ദിവാസ്വപ്നം കണ്ട് നടക്കാതെ വാ ഇങ്ങട്... "
അവൾ എന്നെ ഒന്ന് ആക്കിക്കൊണ്ട് കൈ പിടിച്ചു വലിച്ചു.... പിന്നാലെ ആൻ്റി എത്തി...
"എടി പെണ്ണെ... ആ ചെക്കൻ്റെ കയ്യിൽ നിന്ന് ഒന്ന് വിട്... ഇപ്പോഴും അഞ്ചാം ക്ലാസ്സിൽ പോകുന്ന പോലെയാണ് ചേട്ടൻ്റെ കയ്യും പിടിച്ച് പോണേ..."
ആൻ്റി അവൾക്കിട്ട് ഒന്ന് കൊട്ടി.. അതിന് അവൾ എന്നെ ഇടം കണ്ണിട്ടു നോക്കി
"അതേ ഏട്ടാ ... ഈ അമ്മക്കും നന്ദുട്ടനും അസൂയയ... ഏട്ടന് ഏറ്റവും ഇഷ്ടം എന്നെ ആയതുകൊണ്ട്... "
അവൾ എൻ്റെ ചെവിയിൽ പറഞ്ഞു.. ശേഷം...
"ഈ അമ്മക്ക് എന്താ ... ഇതേ എൻ്റെ ചേട്ടനാ... എൻ്റെ മാത്രം ജിത്തേട്ടൻ... നിങ്ങളൊക്കെ തല
💬 Comments
View all comments