Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
തിരിഞ്ഞ് നിന്ന് ചിരിച്ചുകൊണ്ട് ഗോഷ്ടികൾ കാണിച്ചുകൊണ്ട് പറഞ്ഞു..
"എടി കള്ളി.... നിന്നെ ഞാൻ..."
അത്രയും പറഞ്ഞുകൊണ്ട് അമ്മുവിന് നേരെ കൈ നീട്ടിയതും അവള് അയ്യോ എന്നലറിക്കൊണ്ട് ബാത്ത്റൂമിൽ കയറി വാതിൽ അടച്ചു...
ഞാനവളുടെ ഓരോ കാട്ടിക്കൂട്ടൽ കണ്ട് ചിരിച്ചു... ശേഷം റൂമിൻ്റെ പുറത്തേക്ക് നടന്നു...
നന്ദു സോഫയിൽ ഇരുന്നു ടിവിയിൽ കാർട്ടൂൺ കാണുന്നുണ്ട്. ടോം ആൻഡ് ജെറി ആണ്. ആദ്യമൊക്കെ ഞാനും ഇടയ്ക്ക് അവൻ്റെ ഒപ്പം ഇരുന്ന് കാണാറുണ്ടായിരുന്നു. കയ്യിൽ ഒരു ബൗളിൽ ബദാമും നട്‌സും ഉണ്ട്... ഇടയ്ക്ക് ഓരോന്ന് പെറുക്കി തിന്നുകൊണ്ട് ഇരുന്നു ചിരിക്കുന്നുണ്ട്...
ഞാൻ അവനോടൊപ്പം സോഫയിൽ ഇരുന്നു. കുറെ നാളായി ഇത് കണ്ടിട്ട്...ശേഷം രണ്ട് ബദാം എടുത്ത് വായിൽ ഇട്ടു.
"ജിത്തു ചേട്ടാ... ചേച്ചി എന്തേ..."
റൂമിലേക്ക് ഒന്ന് രണ്ട് തവണ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് നന്ദു എന്നോട് ചോദിച്ചു.
"കുളിക്കാൻ പോയി... എന്തേ.. ഡാ...?"
ഞാൻ നന്ദുട്ടൻ്റെ തലയിൽ ഇടത്തുകൈക്ക് തലോടിക്കൊണ്ട് പറഞ്ഞു...
"അതേ... ചേട്ടാ... നമക്ക് ചേച്ചിനെ നേരത്തെപോലെ... ഇനീം... ചെയ്താലോ...?"
നേരത്തെ ബെഡിൽ വെച്ച് അമ്മുവിനെ ഇക്കിളി ആക്കിയ കാര്യം ഓർത്ത് നന്ദുട്ടൻ വെളുക്കേ ചിരിച്ചുകാട്ടി പ്രതീക്ഷയോടെ എന്നോട് ഒന്നൂടെ അടുത്ത് ഇരുന്ന് എൻ്റെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു... ലേശം കൊഞ്ചൽ ഉണ്ട്.. പറഞ്ഞതിന് ശേഷം വീണ്ടും അമ്മുൻ്റെ മുറിയിലേക്ക് നോക്കി... ആൾക്ക് പ്രതികാരം ചെയ്ത് തൃപ്തി ആയില്ലാന്നു തോന്നുന്നു... അതിൻ്റെയാകും...
"വേണോ... ഹും..?"
ഇനിയും അമ്മുനേ ഉപദ്രവിക്കാൻ താത്പര്യം ഇല്ലാതെ ഞാൻ ചോദിച്ചു... കുറച്ചൊക്കെ ഓകെ ആണ്.. പക്ഷേ കൂടുതൽ ആയാൽ പെണ്ണ് എന്ത് ചെയ്യുന്ന് പറയാൻ പറ്റില്ല...അല്ലെങ്കിൽ തന്നെ ഞാൻ നന്ദുട്ടൻ്റെ ഒപ്പം നിക്കുന്നു എന്ന പരാതി അവൾക്ക് ഉണ്ട്... വീണ്ടും ഒരങ്കം ഇന്ന് ശരിയാവില്ല... ചിലപ്പോ അവൾക്ക് സങ്കടാവും... അവളെ അങ്ങനെ ഒരുപാട് വിഷമിപ്പിക്കാൻ എനിക്ക് താൽപര്യം ഇല്ല...
💬 Comments
View all comments