0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2665

ഒപ്പം നിക്കുന്നു എന്ന പരാതി അവൾക്ക് ഉണ്ട്... വീണ്ടും ഒരങ്കം ഇന്ന് ശരിയാവില്ല... ചിലപ്പോ അവൾക്ക് സങ്കടാവും... അവളെ അങ്ങനെ ഒരുപാട് വിഷമിപ്പിക്കാൻ എനിക്ക് താൽപര്യം ഇല്ല...

"ഹാ... വേണം വേണം...."

ചെറുക്കൻ വല്ലാത്ത താൽപര്യത്തോടെ കണ്ണൊക്കെ തള്ളി എന്നെ നോക്കി .. എന്നിട്ട് സോഫയിലിരുന്ന് തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു...

"അയ്യട... മോനേ... ഇത് കഴിച്ചിട്ട് പോയിരുന്നു ഹോംവർക്ക് ഒക്കെ ചെയ്ത് തീർക്ക്... ഇല്ലേൽ ആൻ്റിടെ കയ്യീന്ന് കിട്ടും നിനക്ക്..."

ഞാൻ പറഞ്ഞതും നന്ദുട്ടൻ കാറ്റഴിച്ച് വിട്ട ബലൂൺ പോലെയായി... എന്നെ നോക്കി മുഖം ചുളുക്കി.. ശേഷം നേരെ ടിവിയിൽ നോക്കി ഇരുന്നു... അങ്ങനെയുള്ള എൻ്റെ മറുപടി അവൻ്റെ കുഞ്ഞു മനസ്സ് പ്രതീക്ഷിച്ചു കാണില്ല.. സ്വന്തം ചേച്ചിയെ തല്ലുപിടിക്കാൻ എന്താ ഇൻ്ററസ്റ്റ്...

ശരിക്കും ഇതൊക്കെ കാണുമ്പോളെനിക്ക് നന്ദുട്ടനോടും അമ്മുനോടും ചെറിയ അസൂയ തോന്നാറുണ്ട്... വീട്ടിൽ തന്നെ കൂട്ടുകൂടാനും തലുപിടിക്കാനും നമുക്ക് ഒരു കൂടപ്പിറപ്പ് വീട്ടിൽ ഉള്ളത് ഒരു ഭാഗ്യം ആണ്...
എൻ്റെ നാലാം വയസ്സിൽ എനിക്ക് കൂട്ടായി അമ്മു വന്നതിനു ശേഷമാണ് അതിൽ നിന്നൊക്കെ കുറച്ച് ആശ്വാസം ആയത്. അമ്മ ഇടയ്ക്ക് പറയും അമ്മു ജനിച്ചതിൽ ഏറ്റവും സന്തോഷിച്ചത് ഞാൻ ആണെന്ന്... നിത ആൻ്റി അമ്മുവിനെ ഊട്ടുമ്പോഴും ഉറക്കുമ്പോഴും ഞാൻ പിന്നാലെ ഉണ്ടാവും... പിന്നീട് അമ്മു വലുതായി നടന്ന് തുടങ്ങിപ്പോ ഞാൻ അങ്ങോട്ട് ചെന്നില്ലേൽ ആള് ആൻ്റിയെ കൂട്ടി എൻ്റടുക്കൽ വരും... ഇടയ്ക്ക് അമ്മ ചെന്ന് കൊണ്ടുവരാറും ഉണ്ട്. കുറച്ച് അറിവൊക്കെ ആയപ്പോൾ നേരം വെളുത്താൽ ആള് ഇവിടെ ഉണ്ടാവും...

എന്നാലും നമ്മുടെ സ്വന്തം കൂടപ്പിറന്നപോലെ ആവില്ലല്ലോ... പക്ഷേ അമ്മു എന്നെ ഇത്രയും അധികം സ്നേഹിക്കുന്നതിൽ ഞാൻ ഒരുപാട് ഹാപ്പി ആണ്... ഏതൊരു കാര്യവും എന്നോട് പറഞ്ഞിട്ടേ നിത ആൻ്റി പോലും അറിയൊള്ളൂ...

"നന്ദുട്ടാ... ഡാ നോക്കിയേ.. ചേട്ടൻ ഒരു കാര്യം പറയട്ടെ..."

ഞാൻ അവനെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ച് മെല്ലെ തലയിൽ മുത്തിക്കൊണ്ട് പറഞ്ഞു...

"മ്മ്....."

അവൻ മെല്ലെ വിളി കേട്ടു...

"മോൻ്റെ അമ്മുചേച്ചി പാവം അല്ലേടാ... നിന്നെ ഒരുപാട് ഇഷ്‌ടവാ ചേച്ചിക്ക്..."

നന്ദുട്ടൻ ഞാൻ എന്താ

💬 Comments

View all comments