0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 25.8K

ഞാൻ പറഞ്ഞതും അവൻ ബെഡിൽ കയറി അമ്മുവിനെ തള്ളി മാറ്റുവാൻ തുടങ്ങി...

"ദേ... ചെക്കാ അങ്ങ് മാറി നിന്നോട്ടോ... എൻ്റെന്ന് നല്ലത് കിട്ടുവെ.."

യക്ഷി യഥാർത്ഥ രൂപം പുറത്തെടുത്തു. ചെക്കനെ തുറിച്ച് നൊക്കിക്കൊണ്ടായിരുന്നു പറച്ചിൽ.. അതോടെ നന്ദപ്പൻ സൈഡ് ആയി... അവൻ എന്നെ നോക്കി സോറി എന്ന ഭാവത്തിൽ നിന്നു... കലി ഇളകിയാൽ അമ്മുനേ നല്ല പേടിയാണ് കക്ഷിക്ക്..

"എടി വിടടി... കൊരങ്ങീ..."

എവിടെ ആര് കേൾക്കാൻ... അവസാനം അറ്റ കൈ തന്നെ പ്രയോഗിക്കാൻ തീരുമാനിച്ചു... കക്ഷത്തിൽ ഇക്കിളി ആക്കാൻ കൈ എടുത്തതും അത് മനസ്സിലായ അമ്മു എൻ്റെ കൈകൾ പിടിച്ചുവച്ചു. ബലം പ്രയോഗിച്ചാൽ വിടീക്കാവുന്നതെ ഒള്ളു.. പക്ഷേ അങ്ങനെ എങ്ങാനും ചെയ്താൽ അത് അടുത്ത പ്രശ്നം ആവും.. അതുകൊണ്ട് ഞാൻ അങ്ങനെ വേദന സഹിച്ച് കിടന്നു...

അൽപ്പം കഴിഞ്ഞ് കവിളിലെ കടി വിട്ടു. എനിക്ക് ആശ്വാസമായി... എന്നിട്ട് എൻ്റെ മുഖത്തേക്ക് ഒരു നോട്ടം. പിന്നെ ഒരുമാതിരി ഒരു ചിരിയും...

"എന്തടി പട്ടിക്കുഞ്ഞേ... നോക്കണേ..."

ഞാൻ അവൾടെ നോട്ടം കണ്ട് ചോദിച്ചു...
"ച്ച്ചും... ഒന്നുല്ലാ... വേദനിച്ചോ...?"

എല്ലാം കഴിഞ്ഞ് എൻ്റെ കൈ വിട്ടു ...എന്നിട്ട് എൻ്റെ വയറിനു മീതെ മുട്ടുകൾ മടക്കി ഇരുന്നു എൻ്റെ നെഞ്ചില് അവളുടെ കൈകൾ പതിച്ചു വച്ചിട്ട് ചോദിച്ചു...

"ഇല്ലടി... ഞാൻ മനുഷ്യൻ അല്ലല്ലോ... വേദനിക്കാതിരിക്കാൻ... എന്ത് കാര്യത്തിനാ നീ എന്നെ കടിച്ചേ..."

ഞാൻ കാര്യം എന്താന്ന് മനസ്സിലാവാതെ ചോദിച്ചു.. എന്നിട്ട് എൻ്റെ കവിളിൽ കൈ വച്ച് നോക്കി... മാംസം പോയിക്കാണും...

" അപ്പൊ എന്നെ എന്തിനാ നേരത്തെ അങ്ങനെ ചെയ്തേ...?"

കവിളിൽ

💬 Comments

View all comments