0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2663

ഇരങ്ങിക്കൊണ്ട് അമ്മു പരാതികെട്ടുകൾ അഴിച്ചു തുടങ്ങി. കയ്യീന്ന് പോയാൽ ഉള്ള സ്ഥിരം നമ്പറുകൾ ആണ്.. ചിലപ്പോ കാര്യമായും പറയാറുണ്ട്..

"ദേ... ദേ... നിർത്തിക്കെ... ഞാൻ പറഞ്ഞത് തിരിച്ചെടുത്തു... ഇനി അതും പറഞ്ഞോണ്ട് ചിണുങ്ങണ്ട... "

ഞാൻ അമ്മുൻ്റെ അടുത്ത് ചെന്ന് അവളുടെ ഇരു കവിളിലും കിള്ളി വലിച്ചുകൊണ്ട് പറഞ്ഞു...

"ഹി.. ഹി... പോട കൊരങ്ങാ..."

അത്രയും പറഞ്ഞു അമ്മു എൻ്റെ ഇരുകയ്യും തട്ടിമാറ്റി.. എന്നിട്ട് എന്നെ വട്ടം മുറുക്കെ കെട്ടി പിടിച്ചു. എന്നിട്ട് എൻ്റെ കഴുത്തിൻ്റെ താഴെ നെറ്റി മുട്ടിച്ച് നിന്നു... അമ്മുവിൻ്റെ ശരീരത്തിൻ്റെ ഗന്ധവും ചൂടും ശ്വാസവും എല്ലാം എന്നെ അലട്ടുവാൻ തുടങ്ങി... ഞാനും അമ്മുവും ആ നിമിഷം ഒരുപോലെ ആസ്വദിക്കുന്ന പോലെ തോന്നി എനിക്ക്...

"ഏട്ടന്... ശരിക്കും നൊന്തോ...? "

അമ്മു എൻ്റെ മുഖത്തേക്ക് തല ഉയർത്തി നോക്കി നേരത്തത്തെ ഉണ്ടായ കടിയുടെ കാര്യം നേർത്ത ശബ്ദത്തിൽ ചെറിയ പേടിയോടെ എന്നോട് ചോദിച്ചു.. ഞാൻ അറിയാതെ ഇടത്തെകൈകൊണ്ട് അമ്മുവിനെ എന്നിലേക്ക് വീണ്ടും ചേർത്തു. അവളുടെ സാമീപ്യം ഞാൻ അറിയാതെ തന്നെ എൻ്റെ ശരീരവും മനസ്സും കൂടുതൽ ആഗ്രഹിക്കുന്ന പോലെ തോന്നുന്നു...

"ഇല്ലടി ... കൊരങ്ങി... ഞാൻ ചുമ്മാ പറഞ്ഞാലേ..."

വലതുകൈകൊണ്ട് അവളുടെ കവിളിൽ നുള്ളി നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു..അമ്മു മെല്ലെ ഒന്ന് ചിരിച്ചു.... സത്യത്തിൽ നല്ല വേദന ഉണ്ടായിരുന്നു. പറഞാൽ ഇനി അത് മതി... വീണ്ടും ഒരു സോറി പറഞ്ഞുകൊണ്ട് പഴയേ പോലെ നിന്നു.. അൽപ സമയത്തിന് ശേഷം...

"ജിത്തേട്ടാ... "

അങ്ങനെ നിന്നുകൊണ്ട് അമ്മു സ്നേഹത്തോടെ എന്നെ വിളിച്ചു..

"മ്മ്മ്..."

ഞാൻ മൂലിക്കൊണ്ട് വിളി കേട്ടു..

"കുറെ നാളായിലേ... ഇങ്ങനെ തല്ല് കൂടീട്ട്...?

അമ്മു പഴയത് ഒക്കെ ഓർത്തിട്ടാണാവോ അങ്ങനെ ഒരു ചോദ്യം ചോദിച്ചു.. ശരിയാ.. ഇപ്പോ കുറച്ചായി ഇങ്ങനെ ഞങൾ മൂന്നുപേരും കൂടി തല്ലുകൂടിട്ട്... അല്ലെങ്കിൽ ആഴ്ചയിൽ ഒരെണ്ണം നിർബന്ധം ആയിരുന്നു.. എൻ്റെ കോഴ്സും അത് കഴിഞ്ഞുള്ള എക്സാംസ് ഇൻ്റർവ്യൂ അങ്ങനെ അങ്ങനെ മൊത്തം തിരക്കുകൾ ആയിരുന്നു... അതിനിടയിൽ ഇതൊക്കെ വിട്ടുപോയി..

"ഹമ്മ്... ശരിയാ... കുറച്ചായി... അല്ല അപ്പൊ അതിന് വേണ്ടിയാണോ

💬 Comments

View all comments