0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2662

വന്നു...ഒപ്പം നമ്മുടെ യക്ഷിയുടെ ന്യായങ്ങളും...

"ഏയ്... ഒരു കുഴപ്പോമില്ല... എന്തേ.. പോരെ... നീ ഇറങ്ങിയെ.. എൻ്റെ കവിളിൻ്റെ ഒരു കഷണം പൊയിന്ന് തോന്നുന്നു...എന്തൊരു കടിയാ..നിൻ്റെ..."

അമ്മുൻ്റെ കൈകൾ വീടിച്ചുകൊണ്ട് ഞാൻ പറഞ്ഞു..അമ്മു ചെയ്തത് കൂടിപ്പോയോ എന്ന പോലെ നോക്കി ഇരുന്നു... പക്ഷേ എൻ്റെ മേലെന്നു മാറിയില്ല...

"എവിടെ നോക്കട്ടെ.... ഞാൻ..."

എന്ന് പറഞ്ഞുകൊണ്ട് അമ്മു എൻ്റെ മുഖത്തേക്ക് ചഞ്ഞുകൊണ്ട് നോക്കി.. ശേഷം...

"പിന്നെ... ഇച്ചിരി പാടെ ഒള്ളു... വേറെ ഒന്നും പോയിട്ടില്ല കുരങ്ങാ.... മ്മ്മച്..."

എന്ന് പറഞ്ഞ ശേഷം എൻ്റെ കവിളിൽ രണ്ട്‌കൈകൊണ്ട് വീണ്ടും ചേർത്ത് പിടിച്ച് അവള് കടിച്ച സ്ഥലത്ത് അമർത്തി ഒരു ഉമ്മ തന്നു...

"ഇപ്പോ വേദന പോയോ ജിത്തേട്ടാ... ഹും..."

ഉമ്മ തന്നതിന് ശേഷം തല പൊക്കി അമ്മു ഒരു നാണത്തോടെ ചോദിച്ചു...ചെറിയ കുട്ടികളെ പോലെ... ഈ പെണ്ണിന് വട്ട് തന്നെ ഞാൻ മനസ്സിൽ ഓർത്തു...

"ആ... പോയി പോയി... നീ ഇറങ്ങിയേ... എൻ്റെ മേലു വേദനിക്കുന്നു...ഇത് കഴിഞ്ഞ ജന്മത്തിൽ വല്ല യക്ഷിയും മറ്റും ആയിരുന്നോ ദൈവമേ..."

അത്രയും പറഞ്ഞിട്ട് ഞാൻ അമ്മുവിനെ എൻ്റെ മേലെന്ന് അവളുടെ ഷോൾഡറില് പിടിച്ച് തള്ളി മാറ്റി... അവള് എൻ്റെ ഇടത്തെ സൈഡിലേക്ക് ഇരുന്നു... ഞാൻ ബെഡിൽ നിന്ന് താഴേക്ക് ഇറങ്ങി... കക്ഷി ഇരുന്നു ചെറുതായി ഗോഷ്ടികൾ കാണിക്കുന്നുണ്ട്... ഇടയ്ക്ക് കണ്ണുകൾ മിന്നിച്ച് എന്നെ നോക്കുന്നു...ചിരിക്കുന്നു അങ്ങനെ അങ്ങനെ ...

"നീ എന്തിനാ പെണ്ണെ നന്ദുട്ടനായിട്ട് ഇങ്ങനെ തല്ലുപിടിക്കുന്നെ... അത് ചെറുതല്ലേ... ഇത്രയും ആയിട്ട് ഒരു മാറ്റോമില്ല നിനക്ക്..."

ഞാൻ അമ്മൂനേ ചെറുതായി കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിച്ചു..

"ഓ.. പിന്നെ.. ഇതൊക്കെ ഒരു രസല്ലേ ജിത്തേട്ടാ.. പിന്നെ അവൻ അത്ര മോശോന്നൊല്ല... തക്കം കിട്ടുമ്പോൾ എന്നെയും അവൻ ഓരോന്ന് കാണിച്ച് ചൊറിയാറുണ്ട്..."

അമ്മു വീണ്ടും അവളുടെ ന്യായീകരണങ്ങൾ ഇറക്കി....

"ഒന്ന് പൊയ്‌ക്കെ നീ... പോത്ത് പോലെ വളർന്നു.. ഇപ്പോഴും പെണ്ണിൻ്റെ കുട്ടിക്കളി മാറീട്ടില്ല..."

ഞാൻ കാർന്നോമാരുടെ സ്ഥിരം ഡയലോഗ് ഒരെണ്ണം അടിചു...

"ഹും... അല്ലേലും ജിത്തേട്ടൻ ഇപ്പോ നന്ദുട്ടൻ്റെ ഒപ്പല്ലേ നിക്കൂ... അവസാനം എല്ലാത്തിനും എന്നെമാത്രം കുറ്റപ്പെടുത്തും..."

കട്ടിലിൽ നിന്ന്

💬 Comments

View all comments