0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2661

പുറത്തെടുത്തു. ചെക്കനെ തുറിച്ച് നൊക്കിക്കൊണ്ടായിരുന്നു പറച്ചിൽ.. അതോടെ നന്ദപ്പൻ സൈഡ് ആയി... അവൻ എന്നെ നോക്കി സോറി എന്ന ഭാവത്തിൽ നിന്നു... കലി ഇളകിയാൽ അമ്മുനേ നല്ല പേടിയാണ് കക്ഷിക്ക്..

"എടി വിടടി... കൊരങ്ങീ..."

എവിടെ ആര് കേൾക്കാൻ... അവസാനം അറ്റ കൈ തന്നെ പ്രയോഗിക്കാൻ തീരുമാനിച്ചു... കക്ഷത്തിൽ ഇക്കിളി ആക്കാൻ കൈ എടുത്തതും അത് മനസ്സിലായ അമ്മു എൻ്റെ കൈകൾ പിടിച്ചുവച്ചു. ബലം പ്രയോഗിച്ചാൽ വിടീക്കാവുന്നതെ ഒള്ളു.. പക്ഷേ അങ്ങനെ എങ്ങാനും ചെയ്താൽ അത് അടുത്ത പ്രശ്നം ആവും.. അതുകൊണ്ട് ഞാൻ അങ്ങനെ വേദന സഹിച്ച് കിടന്നു...

അൽപ്പം കഴിഞ്ഞ് കവിളിലെ കടി വിട്ടു. എനിക്ക് ആശ്വാസമായി... എന്നിട്ട് എൻ്റെ മുഖത്തേക്ക് ഒരു നോട്ടം. പിന്നെ ഒരുമാതിരി ഒരു ചിരിയും...

"എന്തടി പട്ടിക്കുഞ്ഞേ... നോക്കണേ..."

ഞാൻ അവൾടെ നോട്ടം കണ്ട് ചോദിച്ചു...
"ച്ച്ചും... ഒന്നുല്ലാ... വേദനിച്ചോ...?"

എല്ലാം കഴിഞ്ഞ് എൻ്റെ കൈ വിട്ടു ...എന്നിട്ട് എൻ്റെ വയറിനു മീതെ മുട്ടുകൾ മടക്കി ഇരുന്നു എൻ്റെ നെഞ്ചില് അവളുടെ കൈകൾ പതിച്ചു വച്ചിട്ട് ചോദിച്ചു...

"ഇല്ലടി... ഞാൻ മനുഷ്യൻ അല്ലല്ലോ... വേദനിക്കാതിരിക്കാൻ... എന്ത് കാര്യത്തിനാ നീ എന്നെ കടിച്ചേ..."

ഞാൻ കാര്യം എന്താന്ന് മനസ്സിലാവാതെ ചോദിച്ചു.. എന്നിട്ട് എൻ്റെ കവിളിൽ കൈ വച്ച് നോക്കി... മാംസം പോയിക്കാണും...

" അപ്പൊ എന്നെ എന്തിനാ നേരത്തെ അങ്ങനെ ചെയ്തേ...?"

കവിളിൽ വെച്ച എൻ്റെ കൈ എടുത്ത് മാറ്റി അമ്മുൻ്റെ വലത് കൈവെള്ള അവിടെ ചേർത്ത് വെച്ച് ചോദിച്ചു..

"അത് നീ നന്ദുട്ടനെ തല്ലുപിടിച്ചിട്ട്... അതും പോരാഞ്ഞിട്ട് വയ്യാത്ത പോലെ അവൾടെ ഒരു കള്ളത്തരോം... "
അത്രേം പോരെ എന്നപോലെ അമ്മുനോട്
ഞാൻ പറഞ്ഞു.

"ഓ... അതായിരുന്നോ... എന്നാലെ എന്നെ അങ്ങനെ ചെയ്തപ്പോ എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നി... എന്തേ വല്ല കുഴപ്പം ഉണ്ടോ...?"

എൻ്റെ ഇരുകവിളിൽ രണ്ടു കൈ വച്ച് ചേർത്ത് പിടിച്ചുകൊണ്ട് അമ്മു വെറൈറ്റി ന്യായങ്ങൾ നിരത്താൻ തുടങ്ങി...അതെ സമയം നന്ദുട്ടൻ പതിയെ അവിടെ നിന്നും വലിഞ്ഞു... അവളെ പേടിച്ചിട്ട് ആയിരിക്കും... അവൻ്റെ പോക്ക് കണ്ട് എനിക്ക് ചിരി

💬 Comments

View all comments