0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2656

ഒച്ചത്തിൽ അട്ടഹസിച്ചു ചിരിക്കുന്നുണ്ട്... ഞാൻ അൽപ നേരം കൂടി ഇക്കിളിയാക്കി... ശേഷം....

"ഹൂ... ഹഹഊ്... ഹ്ഹ്... ജിത്തേട്ടാ... ഹൂ.. മ്മ് മതി... ഹ്... നിർത്തേക്കേ.... അമ്മേ...."

എന്നൊക്കെ ശബ്ദത്താൽ നിലവിളിച്ചു.. ഇത് കേട്ട ആൻ്റി ഓടി വന്നു..

"ഔ... എന്തായിരുന്നു പെണ്ണിൻ്റെ വയ്യായ്‌ക.... എന്നെ വിളിക്കണ്ട... നിങ്ങള് എന്താന്നു വെച്ചാല് ആയിക്കോ.."

സീൻ കണ്ടപാതി ചിരിച്ചുകൊണ്ട് ആൻ്റി അത്രയും പറഞ്ഞിട്ട് വന്ന വഴി തിരികെ പോയി...

"പ്ലീസ് ജിത്തേട്ടാ... ഹൊഹ് .... ഒന്ന്.... നിർത്തൂ... ഹും ഹു...."

അമ്മു പിടഞ്ഞുകൊണ്ട് യാചിച്ചു.... ഞാൻ നന്ദുട്ടനെ നോക്കി... അവൻ ഇനിയും ഇനിയും എന്ന് പറയുന്നുണ്ട്... ആൾക്ക് ഇതിലൊക്കെ നല്ല ത്രിൽ ആണ്...

അമ്മു ആകെ തളർന്നു... വല്ലാതെ കിതക്കുന്നുമുണ്ട്...

"നന്ദൂ... മതിടാ... അമ്മുസ് പാവം അല്ലേ...."

ഇക്കിളി ഇടൽ നിർത്തി ഞാൻ നേരെ ഇരുന്നുകൊണ്ട് നന്ദുനോട് പറഞ്ഞു... കക്ഷി പിടി വിട്ടു... ഞാനും ഒന്ന് അയഞ്ഞു...

കാലിലെ പിടി വിട്ട നിമിഷം അമ്മു ചാടി എണീറ്റ് എൻ്റെ തുടയുടെ ഇരുവശത്തുമായി കാൽ മുട്ട് കുത്തി നിന്നു... ശേഷം എൻ്റെ മേലേക്ക് ചാഞ്ഞുകൊണ്ട് എൻ്റെ കഴുത്തിൽ ഇരുകയ്ക്കൊണ്ടും വട്ടം പിടിച്ചു ബെഡിൽ എൻ്റെ ഇടത് വശത്തേക്ക് മറിഞ്ഞു... ഇതെല്ലാം ഒരു നിമിഷം കൊണ്ടാണ് ചെയ്തത്... ഞാൻ പ്രതികരിക്കാൻ കഴിയാതെ വഴങ്ങി കൊടുക്കേണ്ടി വന്നു...

ഒരു മറിച്ചിൽ മറിഞ്ഞ് അമ്മു എൻ്റെ മേളിലായി കിടപ്പ്... പെട്ടെന്ന് തന്നെ ഏന്തി വലിഞ്ഞ് കവിളിൽ അമർത്തി കടിച്ചു....

"ആ..... ഹഹ്.... വിടഡീ .... പട്ടികുഞ്ഞേ..."

വേദന മൂലം ഞാൻ കാലിട്ടടിച്ചുകൊണ്ട് പറഞ്ഞു... ഒപ്പം അവളുടെ പുറത്ത് ഒന്ന് രണ്ട് നുള്ളും കൊടുത്തു.... നന്ദുട്ടൻ ഇതെല്ലാം കണ്ട് കണ്ണ് മിഴിച്ച് നിൽക്കുന്നുണ്ട്... അവന് എന്നെ രക്ഷിക്കണം എന്നുണ്ടാവും പക്ഷെ അമ്മുവിനെ പേടിച്ചിട്ടാവോ എന്തോ... ആൾ അങ്ങനെ നിക്കുവാണ്...

"നന്ദുട്ടാ... ചേട്ടനെ രക്ഷിക്കടാ...."

ഞാൻ നന്ദുട്ടനെ എത്തി നോക്കി പറഞ്ഞു...

ഞാൻ പറഞ്ഞതും അവൻ ബെഡിൽ കയറി അമ്മുവിനെ തള്ളി മാറ്റുവാൻ തുടങ്ങി...

"ദേ... ചെക്കാ അങ്ങ് മാറി നിന്നോട്ടോ... എൻ്റെന്ന് നല്ലത് കിട്ടുവെ.."

യക്ഷി യഥാർത്ഥ രൂപം

💬 Comments

View all comments