Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
ഇഷ്‌ടവാ ചേച്ചിക്ക്..."
നന്ദുട്ടൻ ഞാൻ എന്താ പറയുന്നത് എന്ന രീതിയിൽ എന്നെ നോക്കി...
"നമ്മുടെ കൂടെ തല്ല് പിടിക്കാൻ വേണ്ടിട്ടാ അമ്മുചേച്ചി മോനോട് അങ്ങനെ ഒക്കെ പറഞ്ഞേ..."
എൻ്റെ പറച്ചിൽ കേട്ട് അവൻ വിശ്വാസം വരാതെയുള്ള ഭാവത്തിലാണ്...
"ഇല്ല..ചേട്ടൻ ചുമ്മാ പറയുന്നതല്ലേ... എനിക്കറിയാ..."
നന്ദു അവൻ്റെ സംശയം പ്രകടിപ്പിച്ചു പറഞ്ഞു... അമ്മുവിൻ്റെ കുരുത്തക്കേട് അവനിൽ നല്ലോണം കൊണ്ട് എന്ന് എനിക്ക് മനസ്സിലായി... പാവം..
"അല്ലടാ..ഞാൻ കാര്യമായി പറഞ്ഞതാ... അല്ലെങ്കിൽ ഞങൾ രണ്ടാളും ഒരുമിച്ച് പുറത്ത് പോയപ്പോ നന്ദുട്ടന് ഇഷ്ടപ്പെട്ട ചോക്ലേറ്റും സ്ട്രോബറി ഐസ്ക്രീമും വാങ്ങിക്കാൻ പറയുമോ... ഞാൻ മറന്നപ്പോ മോൻ്റെ അമ്മു ചേച്ചിയാണ് അത് ഓർമ്മിപ്പിച്ചത്..."
ഞാൻ പറഞ്ഞതും നന്ദു എന്നെ ഞെട്ടലോടെ നോക്കി...
"ആണോ...? "
അവൻ വിശ്വാസം വരാതെ എന്നോട് ചോദിച്ചു...
"അതെടാ... ആ കാര്യം ചേട്ടൻ പെട്ടെന്ന് ഓർത്തില്ല... അതാ... ചേച്ചിക്ക് മോനെ കുറെ ഇഷ്ടമുള്ളൊണ്ടല്ലേ ഇങ്ങനെ തല്ല് പിടിക്കുന്നെ... ഏഹ്..."
ഞാൻ ഒരു ചിരിയോടെ പറഞ്ഞു അവൻ്റെ തലയിൽ മെല്ലെ തലോടി...
"ഹും... പക്ഷേ... ചേച്ചിക്ക് ഏറ്റവുമിഷ്ടം ചേട്ടനെയാ...."
അവൻ ഒരു പ്രത്യേക ചിരിയോടും സന്തോഷത്തോടും കൂടി പറഞ്ഞു...
"അതെന്താ നന്ദുട്ടാ... നീ അങ്ങനെ പറഞ്ഞേ..."
അവൻ അങ്ങനെ പറഞ്ഞതിൻ്റെ കാര്യം അറിയാനായി ആകാംഷയോടെ ഞാൻ ചോദിച്ചു...
"അത്... അത്പിന്നെ... ചേച്ചി ചേട്ടനെ കാണാതെ ഇരിക്കുമ്പോള് ഫോണിൽ ചേട്ടൻ്റെ ഫോട്ടോ ഇടയ്ക്ക് എടുത്ത് നോക്കി ഇരിക്കും..."
അവൻ്റെ മനസ്സിലുള്ള കുഞ്ഞു കാര്യം വലിയ രഹസ്യം പോലെ എന്നോട് തുറന്ന് പറഞ്ഞു...
"ആഹാ... ഇതായിരുന്നോ.... അത് ചുമ്മാ നോക്കീതായിരിക്കൂടാ... അവൾക്ക് നമ്മളെ എല്ലാരേം നല്ല ഇഷ്ടം അല്ലേ..."
ഞാൻ അവൻ്റെ മനസ്സിൽ വെറെ ഒന്നും ഇനി തോന്നണ്ട എന്ന് കരുതി പറഞ്ഞു... അവൻ കുഞ്ഞല്ലെ... 7-ലാണ് പഠിക്കുന്നത് എങ്കിലും എനിക്ക് അവൻ കൊച്ച് കുഞ്ഞുപോലെ ആണ്..
"അല്ലാ...അമ്മു എന്നെ
💬 Comments
View all comments