Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
കാണാതെ ഇരിക്കുന്നത് എപ്പോഴാ... നമ്മൾ എല്ലാ ദിവസവും കാണുന്നത് അല്ലേ...?"
എൻ്റെ സംശയം ഞാൻ അവനോടായി ചോദിച്ചു... അങ്ങനെ കാണാതെ ഇരിക്കാറില്ല...ആരെങ്കിലും ഒരാള് അങ്ങോട്ട് അല്ലേല് ഇങ്ങോട്ട് വരുന്നതാണ്.. അത് അങ്ങനെ മുടക്കം വരാറില്ല.. വളരെ അപൂർവ്വം ആയെ ഒരു ദിവസം ഒക്കെ കാണാതെ ഇരിക്കോളൂ... കണ്ടില്ലെങ്കിൽ തന്നെ അതിൻ്റെ പിറ്റേന്ന് തന്നെ എന്തായാലും കാണും... അതൊക്കെ ഞാൻ ഓർത്തു...
"അപ്പോഴല്ല... നമ്മള് നാട്ടിൽ പോകാറില്ലേ ഇടയ്ക്ക്... അപ്പോഴൊക്കെ... പിന്നെ ചേട്ടൻ കോളജിൽ നിന്ന് ടൂറ് പോയില്ലേ...എന്നിട്ട് കുറച്ച് ദിവസം കഴിഞ്ഞ് അല്ലേ വന്നത്... അന്നൊക്കെ ചേച്ചി പഠിക്കുന്നതിൻ്റെ ഇടയ്ക്ക് ചേട്ടൻ്റെ ഫോട്ടോ നോക്കി ഇരിക്കും... എന്നിട്ട് എന്തൊക്കെയോ പറഞ്ഞിട്ട് ഫോണില് ഉമ്മ വെക്കുന്നത് ഞാൻ കണ്ടേണ്ട്..."
ആദ്യം ഒരു കഥ പറയുന്ന ഭാവത്തിലും പിന്നെ പിന്നെ ചെറിയ ചിരിയോട് കൂടി നന്ദുട്ടൻ അമ്മു സേച്ചിടെ കഥന കഥയെല്ലാം പറഞ്ഞുതീർത്തു...
അവസാനം അവൻ്റെ മുഖത്തുള്ള നാണം കണ്ടപ്പോൾ എനിക്ക് ആകെ ചമ്മലായി... ഈ പെണ്ണ് ഇത് നാണം കെടുത്തും... നന്ദു എന്ത് അർത്ഥത്തിലാവോ ഇതൊക്കെ കണ്ടിട്ടുള്ളത്... അവന് പ്രണയം, ഇഷ്ടം എന്നതിൻ്റെ അർത്ഥം ഒക്കെ അറിയുമോ ആവോ... ഇനി അമ്മു അങ്ങനെ ഒന്നും തോന്നിട്ടല്ല ഒരു സഹോദരനെന്ന പോലെ സ്നേഹവും വത്സല്യവും പ്രതീക്ഷിച്ചു ആണോ ഇങ്ങനെ പെരുമാറുന്നെ എന്ന് എനിക്ക് ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതി... എങ്ങനെയെങ്കിലും അമ്മുവിൻ്റെ ഉള്ളിലുള്ളത് കണ്ടുപിടിക്കണം എന്ന് ഞാൻ തീരുമാനിച്ചു...
"അമ്പടി ജിഞ്ചിന്നാകടി... എന്നിട്ടാണ് നിൻ്റെ അമ്മു ചേച്ചി ചേട്ടനെ ഉപദ്രവിക്കുന്നത് അല്ലേ... ഹും... ശരിയാക്കിത്തരാം... വരട്ടെ അവള്..."
നന്ദുട്ടൻ്റെ മനസ്സിലുള്ളത് പെട്ടെന്ന് മാറ്റുവാൻ വേണ്ടി ഞാൻ നമ്മുടെ മഹാനടൻ നസീറിൻ്റെ ഒരു സിനിമയിലെ രംഗത്തിൽ പറയുന്ന പോലെ പറഞ്ഞു..
അവൻ അത് കേട്ട് കുടുകുടാ ചിരിച്ചു... എന്നിട്ട്
"യ്യോ... ജിത്തുചെട്ടാ... ചേച്ചിയോട് ഇതൊന്നും പറയല്ലേ... ഞാൻ പറഞാണെന്ന്
💬 Comments
View all comments