0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2670

അറിഞ്ഞാല് യക്ഷി എന്നെ കൊല്ലും..."

അവൻ പെട്ടെന്ന് ചിരി നിർത്തി ഇത് അമ്മു അറിഞ്ഞാൽ ഉള്ള കാര്യം ഓർത്തിട്ടാവോ എന്തോ... നന്ദുട്ടൻ ഞാൻ ഇട്ട അമ്മുവിൻ്റെ ഇരട്ട പേര് ചേർത്ത് കളിയാക്കി എന്നോട് പറഞ്ഞ് ചിരിച്ചു...

ഒപ്പം ഞാനും ചിരിച്ചു... ഞങ്ങളുടെ ചിരി കേട്ടിട്ട് എന്തോ നിത ആൻ്റി ഹാളിലേക്ക് വന്നു...

"എന്തുവാ പിള്ളേരെ വലിയ ചിരിയും ബഹളവും... എന്നോടും കൂടെ പറയ്...."

ആൻ്റി ഞങ്ങളുടെ അടുത്തേക്ക് നടന്നുവരുന്നതിനിടെ ചിരിയോടെ ചോദിച്ചു...

"ഏയ് ഒന്നുല്ല ആൻ്റി... അത് അമ്മുൻ്റെ ഇന്നത്തെ പെർഫോമൻസിനെ കുറിച്ച് പറഞ്ഞപ്പോള് അതിൻ്റെ ഇടയ്ക്ക് നന്ദുട്ടൻ അവൾടെ ഇരട്ടപേര് പറഞ്ഞു ചിരിച്ചതാ..."

ഞാൻ നന്ദുട്ടനെ നോക്കി പറഞ്ഞുകൊണ്ട് ചിരിച്ചു... അവൻ ചെറിയ പേടിയോടെ ഒരു വളിച്ച ചിരിയുമായി എന്നെയും ആൻ്റിയെയും മാറി മാറി നോക്കുന്നുണ്ട്...

" ദേ... നന്ദുട്ടാ.... ആ യക്ഷി ഇതെങ്ങാനും കേട്ടാല് രണ്ടളുടെയും ചോര ഊറ്റി കുടിക്കൂട്ടോ..."

ഒരു ചിരിയോടെ മെല്ലെ പറഞ്ഞുകൊണ്ട് നിത ആൻ്റി ഞങ്ങളുടെ അടുത്തുള്ള സോഫയിൽ വന്നിരുന്നു... ഒപ്പം ഞങ്ങളും ചിരിച്ചു... നന്ദുട്ടൻ ഹാപ്പി...

അപ്പൊ തന്നെ കതക് തുറന്ന് അമ്മു പുറത്തേക്ക് വന്നു...

ഒരു പിങ്ക് കളർ അൽപ്പം ലൂസായ ലേഡീസ് ടീ ഷർട്ടും വൈറ്റ് കളർ ലേശം ഫിറ്റ് ഉള്ള കോട്ടൺ പാൻ്റും ആണ് വേഷം. കയ്യിൽ ഞാൻ റൂമിൽ ബാക്കി വച്ച ജ്യൂസും ഉണ്ട്... അതും കുടിച്ചുകൊണ്ടാണ് വരവ്....

"എന്താ എല്ലാരും ഒരു ചിരി... എന്നെ പറ്റിയാണോ ചർച്ച...?"

ജ്യൂസ് ഒരു സിപ് ഇറക്കി അവള് ഞങ്ങളുടെ ചിരി കേട്ട് സംശയം പ്രകടിപ്പിച്ചു. യക്ഷി എന്ന് വിളിച്ചത് കേട്ടോ ആവോ...

"ഓ.. ഒന്ന് പോടി പെണ്ണെ... നിന്നെ പറ്റി എന്ത് പറയാൻ... ആ ഇങ്ങനെ ഒരു മോളെ കിട്ടിയതിൽ ഞാൻ ഭാഗ്യവതി ആണ്... അല്ലേ ജിത്തു..."

ആൻ്റി അമ്മുവിനെ

💬 Comments

View all comments