0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2671

ആക്കിക്കൊണ്ടു എന്നെ നോക്കി പറഞ്ഞു... മുഖത്ത് ചെറിയ പരിഹാസ ചിരി ഉണ്ട്... അമ്മു ജ്യൂസ് കുടിക്കുന്നത് തുടർന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു...

"യ്യോ.... ആണോ... ഞാൻ അറിഞ്ഞില്ലാട്ടോ..."

അത്രയും ഒരു പുച്ഛത്തോടെ ആൻ്റിയെ നോക്കി പറഞ്ഞുകൊണ്ട് അമ്മു എൻ്റെ വലത് വശത്തായി സോഫയിൽ ഇരുന്നു... ജൂസിൻ്റെ അവസാന തുള്ളികളും വായിൽ ആക്കി നാക്കുകൊണ്ട് ചുണ്ട് തുടച്ചു. ശേഷം ഗ്ലാസ് ടീപോയിൽ വെച്ചിട്ട് എൻ്റെ വലതുകൈയിലേക്ക് ചാഞ്ഞ് സോഫയിൽ ചാരി ഇരുപ്പ് ശരിയാക്കി...

" എടി പെണ്ണെ അത് ജിത്തൂന് കൊടുത്ത ജ്യൂസല്ലേ... അത് അവന് കൊടുക്കാതെ എടുത്ത് കുടിച്ചിരിക്കുന്നു... നാണം ഇല്ലാത്ത സാധനം..."

ആൻ്റി വീണ്ടും തുടങ്ങി... രണ്ടും കീരിയും പാമ്പും ആണ്.. എന്തൊക്കെ ആണെങ്കിലും ആൻ്റിക്ക് അവളെ ജീവനാണ്... പക്ഷേ ഒരുപാട് കൊഞ്ചിച്ചാൽ പെണ്ണ് വഷളാകും എന്നാണ് ആൻ്റിയുടെ വാദം... അത് ഒരു പരുതി വരെ ശരിയാണ്... ആയതിനാൽ അവള് എന്തേലും ചെയ്തതിൽ തെറ്റ് കണ്ടാൽ ആൻ്റി ഫയറിംഗ് തുടങ്ങും... അതുകൊണ്ട് ആൻ്റിക്ക് നന്ദുവിനെ ആണ് കൂടുതൽ ഇഷ്ടം എന്നാണ് നമ്മുടെ അമ്മുസിൻ്റെ വാദം...

"ഓ... അതിനിപ്പോ എന്താ.. എൻ്റെ എട്ടനല്ലേ... വേറെ ആരും അല്ലാലോ... അമ്മ ഒന്നു പോയെ..."

അമ്മു തിരിച്ചടിച്ചു... എന്നിട്ട് എൻ്റെ കയിലൂടെ അവളുടെ ഇടതുകൈകൊണ്ട് വട്ടം പിടിച്ചു ഗമയോടെ വലതുകാൽ ഇടുത്തുകാലിൽ കേറ്റി വച്ച് വീണ്ടും എന്നോട് ചേർന്നിരുന്നു... ഞാൻ ആൻ്റിയെ നോക്കി മെല്ലെ ചിരിച്ചു... ആൻ്റിയുടെ മുഖത്ത് പുച്ഛം... പക്ഷേ അത് മനപ്പൂർവ്വം അവളെ ചൊടിപ്പിക്കാൻ ആണെന്ന് എനിക്ക് നല്ലോണം അറിയാം...

"ഹും...ഞാൻ പൊക്കൊളാം... ഒരു ഏട്ടനും കുഞ്ഞാവായും...."

ആൻ്റി യുദ്ധം അവസാനിപ്പിക്കാൻ താത്പര്യപെട്ടുകൊണ്ട് പറഞ്ഞു... ഇല്ലേൽ ഇത് തീരില്ലെന്ന് നല്ലോണം അറിയാം.... നന്ദുട്ടൻ ഇതെല്ലാം കേൾക്കുന്നുണ്ടെങ്കിലും കാർട്ടൂണിലാണ് ശ്രദ്ധ....

അപ്പൊ തന്നെ കോളിംഗ് ബെൽ ശബ്ദിച്ചു....

"ആ... ദേ നിൻ്റെ പുന്നാര അച്ഛയും

💬 Comments

View all comments