0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2672

വന്നിട്ടുണ്ട്... ഇനി രണ്ടാളെയും കെട്ടിപ്പിടിച്ച് ഇരുന്നോ..."

അത്രയും പറഞ്ഞിട്ട് ആൻ്റി കതക് തുറക്കുവാനായി പോയി... അമ്മുവും നന്ദുവും ടിവിയിൽ തന്നെ ആണ്... അമ്മുവിന് കാർട്ടൂൺ വല്യ താത്പര്യം ഇല്ല... ഹിന്ദി സീരിയൽ,സിനിമ ആണ് മെയിൻ. പാത്രത്തിലെ ബാധാമും നട്സും മെല്ലെ മെല്ലെ കുറഞ്ഞുകൊണ്ടിരിക്കുന്നു... അങ്ങനെ ഇരിക്കുമ്പോൾ

"ഹൗ.... എന്തടി കൊരങ്ങി.. ഹൂ...."

എൻ്റെ വലത്തെ ഇടുപ്പിലെ ഇറച്ചി അവളുടെ വലത് കൈകൊണ്ട് പിച്ചി എടുത്തതാണ്. ഞാൻ ഒച്ച വെച്ചതും അമ്മു എന്നെ തുറിച്ച് നോക്കി... എന്നിട്ട് ഒരു അവിഞ്ഞ ചിരിയും... ഞാൻ അമ്മുവിനെ എൻ്റെ ദേഹത്ത് നിന്നും രണ്ട് കൈകൊണ്ട് തള്ളി മാറ്റി...

"മാറ് അങ്ങട്.... എൻ്റെ ജീവൻ പോയി... ഹൊ... നിനക്ക് എന്തിൻ്റെ കേടാ അമ്മു... ഹൊ.."

അത്രയ്ക്ക് വേദന ഇല്ലെങ്കിലും കാരണം എന്തെന്ന് അറിയാൻ ഞാൻ അമ്മുവിൻ്റെ നേരെ ചീറി... നന്ദു എന്താ ചേട്ടാ എന്നൊക്കെ ചോദിക്കുന്നുണ്ട്... ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു... ഞാൻ തള്ളിയപ്പോൾ സൈഡിലേക്ക് വേച്ച് പോയ അമ്മു റബർ ബാൻഡ് പോലെ പഴയ ഇരിപ്പിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്തി... എന്നിട്ട് മുഖം എൻ്റെ ചെവിയോട് അടുപ്പിച്ചു...

"ജിത്തേട്ടൻ എന്തിനാ അമ്മയോട് പറഞ്ഞേ...?"

ആ.. ഇതായിരുന്നോ... എന്താ ഇത്ര വൈകിയെന്ന് ഞാൻ മനസ്സിൽ പറഞ്ഞു... ഇത്രയും ആയപ്പോ മറന്ന് കാണും എന്ന് കരുതി...

"എന്ത്... എന്ത് പറഞ്ഞൂന്ന്... നീയെന്തൊക്കെയാ പറയുന്നെ അമ്മുസെ...."

നേരത്തെ ഉള്ള അമ്മയും മോളുടെയും കസർത്തിൽ ആൻ്റി അമ്മു ഇന്ന് ക്ലാസ്സ് കട്ടാക്കി എൻ്റെ കൂടെ തേണ്ടാൻ പോയത് പറഞ്ഞത് ഉദ്ദേശിച്ചാണ് ചോദിക്കുന്നത്....ഇത് പ്രതീക്ഷിച്ചതാണെങ്കിലും ഇങ്ങനെ പെട്ടെന്ന് ചോദിച്ചപ്പോ ഞാൻ ഒന്നു പതറി... എന്നാലും അവസാനം വരെയും പോരാടണം എന്നാണ് ക്ഷത്രിയന്മാർ പറഞ്ഞിരിക്കുന്നത്...

"ദേ... ജിത്തേട്ടാ... എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിക്കല്ലേ... മോൻ്റെ കള്ളത്തരം അങ്ങ് കയ്യിൽ വെച്ചാമതി..."

അമ്മു എൻ്റെ ഭാവത്തിൽ നിന്ന്

💬 Comments

View all comments