0%

Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2673

എല്ലാം മനസ്സിലാക്കിയെന്നോണം പറഞ്ഞു... നന്ദുനു കേൾക്കാൻ പറ്റാത്ത വിധത്തിൽ ആണ് സംസാരം... അവൻ ഇടക്ക് ഞങ്ങളെ നോക്കുന്നുണ്ട്... പക്ഷേ അമ്മു അവനെ നോക്കുമ്പോൾ പെട്ടെന്ന് ടിവിയിലേക്ക് നോട്ടം മാറ്റും...

"എൻ്റെ പൊന്നെ.... എന്തൊക്കെയാ ഈ പറയുന്നെ ഞാൻ കള്ളത്തരം കാണിക്കെ... അതും എൻ്റെ ചക്കരകുട്ടിടെ അടുത്ത്.... നല്ല കഥ.. ഏട്ടൻ്റെ ചുന്ദരി അല്ലേ... ഉമ്മ.."

വിഷയം മാറ്റുവാൻ അങ്ങനെ ഓരോ ഡയലോഗ് വെച്ച് കീച്ചി... എൻ്റെ വലതുകൈ അവളിൽ നിന്ന് വിടീച്ച് അമ്മുവിൻ്റെ അരയിലൂടേ ചേർത്ത് പിടിച്ച് നേറ്റിയുടെ സൈഡിൽ മെല്ലെ ഒരു മുത്തം കൊടുത്തു..സോപ്പിൻ്റെ മണവും ശരീരത്തിലെ ചെറിയ നനവും അവളിൽ എനിക്ക് അറിയാൻ സാധിച്ചു.... അവൾക്കിങ്ങനെ ഞാൻ അവളെ സുഖിപ്പിച്ചു ഭയങ്കര ഇഷ്‌ടാണ്... പക്ഷേ ഇടയ്ക്ക് ചീറ്റിപോകും...

അമ്മു പെട്ടെന്ന് കണ്ണുകൾ അടച്ച് പൂചക്കുട്ടിയുടെ പോലെയായി... എന്നോട് കൂടുതൽ ചേർന്നിരുന്നു... ശേഷം അവളുടെ വലത് കൈകൊണ്ട് എന്നെ വട്ടം ചുറ്റി ഇരുന്നു...

"അതേ.... അധികം സോപ്പ് ഒന്നും വേണ്ട... ഞാൻ ഇപ്പോ കുളിച്ചേ ഒള്ളു... മോൻ കളിക്കാതെ കാര്യം പറ..."

അൽപ നിമിഷം അങ്ങനെ ഇരുന്നതിന് ശേഷം അമ്മു ചോദിച്ചു... ഇരുത്തം കണ്ടപ്പോ സംഗതി ഏറ്റെന്നാ വിചാരിച്ചെ ഏറ്റില്ല... പക്ഷേ ഇരുത്തം സുഖിച്ചാണ് ഇരിക്കുന്നത്.. അത് എനിക്കും ഇഷ്ടമുള്ളതുകൊണ്ട് ഞാനും അത് ആസ്വദിച്ചു..

"പൊന്നെ... ഞാനല്ലടി... ഞാനങ്ങനെ ചെയ്യുമോ എൻ്റെ കൊച്ചിനോട്..."

വീണ്ടും തടി തപ്പിക്കൊണ്ട് ഞാൻ പറഞ്ഞു..ഞങ്ങളുടെ പഞ്ചാര വർത്തനം കേടട്ട് മടുത്തിട്ടാവോ അതോ അവളെ പേടിച്ചിട്ടോ നന്ദുട്ടൻ എന്തോ എടുക്കാൻ ഉണ്ടെന്നും പറഞ്ഞു അവൻ്റെ റൂമിലേക്ക് പോയി. ആൻ്റിയും അങ്കിളും അവിടെ എൻ്റെ അച്ഛനും അമ്മയുമായും കത്തി വെച്ചോണ്ട് ഇരിക്കാണു.. അതാണ് ജയൻ അങ്കിളിനെ വിളിക്കാൻ പോയ ആൻ്റിയേയും കാണാത്തത്...ഇടയ്ക്ക് അവരുടെ ചിരിക്കുന്ന ശബ്ദങ്ങൾ കേൾക്കാം... അവർ ഒന്ന് വന്നിരുന്നെങ്കിൽ ഇതിൽ നിന്ന് ഊരാമായിരുന്നും.. ഇല്ലെങ്കിൽ ഉണ്ടാവാൻ

💬 Comments

View all comments