Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
അത്രയ്ക്കായോ.. നമുക്കേ...നിൻ്റെ കൊരങ്ങി ചേച്ചിയെ ശരിയാക്കാ.... എൻ്റെ നന്ദുട്ടനേ പോര് കുത്തിലേ...അവളെ അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ..."
അവനെ കളിയാക്കിയതിൽ അമ്മൂന് രണ്ട് കൊടുക്കാം എന്ന രീതിയിൽ പറഞ്ഞുകൊണ്ട് ഞാൻ നന്ദുട്ടനെയും കൊണ്ട് നടന്നു... ആള് ചെറുതായി ഓക്കെ ആയിട്ടുണ്ട്...
"ജിത്തുചേട്ടാ... ചേട്ടൻ ചേച്ചിക്ക് ഐസ്ക്രീം വാങ്ങി കൊടുത്തില്ലേ... എനിക്ക് തന്നിലല്ലോ..?"
നടക്കുന്ന വഴി നന്ദുട്ടൻ എന്തോ ഓർത്തെന്ന പോലെ അടുത്ത പരാതി അഴിച്ചുവിട്ടു... നന്ദുട്ടന് സ്ട്രോബറി ആണ് ഇഷ്ടം. അവന് വാങ്ങാണേൽ അതാ വാങ്ങാറ്... അതാണ് അങ്ങനെ ചോദിച്ചത്.. യക്ഷി ചെക്കനെ കണ്ട വഴി മൊത്തത്തിൽ ഒന്ന് ഇളക്കി വിട്ടു കാണും...
"അയ്യോ... ചേട്ടൻ മറന്ന് പോയിടാ.. മോന് ചേട്ടൻ വാങ്ങാതിരിക്കോ... സ്ട്രോബറി ഐസ്ക്രീംമും മൂന്ന് സ്നിക്കേഴ്സും വാങ്ങിട്ടുണ്ട് .... വലുത്.. പോരേ...."
നടക്കും വഴി പെട്ടെന്ന് തിരിഞ്ഞ് ചെറുതായി നടു വളച്ച് നന്ദുട്ടൻ്റെ താടിയിൽ പിടിച്ചുകൊണ്ട് മുഖത്ത് സന്തോഷ ഭാവങ്ങൾ വരുത്തി ഞാൻ പറഞ്ഞു.... അതിന് പകരം ആശാൻ ഒരു നല്ല ചിരി ചിരിച്ചു.. ആൾ ഹാപ്പി ആയി...
സ്‌നിക്കേഴ്‌സും സ്ട്രോബറി ഫ്ലേവർ ഐസ്ക്രീമും ചെക്കൻ്റെ പ്രധാന ഘടകങ്ങൾ ആണ്... അമ്മുന് ആണേൽ പിസ്ത ഫ്ലേവർ ആണ് ഇഷ്ടം..
അവളുടെ പങ്ക് അവള് കൊണ്ടായികാണും... അത് അവള് ചെക്കനെ കാൺകെ തിന്നുകാണും... ബാക്കി പറയണ്ടല്ലോ...
"അമ്മാ.... അമ്മാ.... നന്ദുട്ടന് ഫ്രിഡ്ജിലെ ആ കവർ കൊടുത്തേ... അതിൽ ചോക്ലേറ്റും ഐസ്ക്രീമും ഇരിപ്പുണ്ട്..."
ഞാൻ നീട്ടി വിളിച്ചു പറഞ്ഞു..അമ്മ അടുക്കളയിൽ ആണെന്ന് തോന്നുന്നു.. പത്രങ്ങളുടെ തട്ടലും മുട്ടലും കേൾക്കുന്നുണ്ട്...
"കൊച്ചിനെ ഇങ്ങോട്ടേക്ക് വരാൻ പറയ് ഡാ.... നന്ദുട്ടാ ഇങ്ങു വാ കണ്ണാ.. മോന് വല്യമ്മ എടുത്ത് തരാ..."
അമ്മ സ്നേഹത്തോടെ നന്ദുട്ടനെ വിളിച്ചു...
"മോൻ വല്യമ്മേടെ അടുത്ത് ചെല്ല്ട്ടാ... വല്യമ്മ ചോക്ലേറ്റും ഐസ്ക്രീമും എടുത്ത് തരും... ചേട്ടൻ്റെ നന്ദു കുട്ടൻ ആവശ്യംപോലെ കഴിച്ചോട്ടാ... ചേട്ടനെ നമ്മുടെ അമ്മുചേചിക്ക് രണ്ട് കൊടുത്തിട്ട് വരാം... ഒകെ..."
ഞാൻ അത്രയും പറഞ്ഞു കൈ വിരൽ ചുരുട്ടി തള്ള വിരൽ മാത്രം പൊക്കി ഒരു തമ്സപ്പ് കാണിച്ചു...
"ഒകെ ...."
വളരെ സന്തോഷത്തോടെ ചെക്കൻ മറുപടി
💬 Comments
View all comments