Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
പറഞ്ഞുകൊണ്ട് തമ്സപ്പ് തിരിച്ചും തന്നു...
നന്ദൂട്ടൻ്റെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് ഞാൻ ഡോർ തുറന്ന് അവരുടെ ഫ്ലാറ്റിലേക്ക് പോയി... ബെൽ അടിച്ചു ഒപ്പം നിത ആൻ്റിയെ വിളിച്ചു...... ഉടനെ ആൻ്റി വന്ന് തുറന്നു... ഒരു റോസ് കോട്ടൺ മാക്സി ആണ് വേഷം.. സാധാരണ വീട്ടിൽ ആൻ്റി മാക്സി ആണ് ധരിക്കാറ്...
"എന്തേ ആ കൊരങ്ങത്തി... എൻ്റെ കൊച്ചിനോട് തല്ലുകൂടി കരയിച്ചിട്ട്... എവിടെ...അവൾ..."
ഞാൻ ആൻ്റിയോട് ചിരിച്ചുകൊണ്ട് ചോദിച്ചു...
"ഓ... നീയല്ലേ അവൾടെ താളത്തിന് ഒപ്പം നിന്ന് തെണ്ടാൻ പോയത്.... ദേ ചെറുക്കാ.. നിനക്കാ ആദ്യം ഒന്ന് തരേണ്ടത്..."
ആൻ്റി എനിക്ക് നേരെ തിരിഞ്ഞു... കപട ദേഷ്യം കാണിച്ചുകൊണ്ട് പറഞ്ഞു... അമ്മുവും ഞാനും ചങ്കും കരളും പോലെ ആണെന്ന് ആൻ്റിക്ക് അറിയാലോ.. അതുകൊണ്ട് ഞാൻ നീട്ടി ഒരു ഇളി ഇളിച്ചു.....ശേഷം..
"അത് പിന്നെ ആൻ്റിടെ അല്ലേ സന്തതി... അതുകൊണ്ട് ആൻ്റിടെ അതേ സ്വഭാവം അതേപടി അമ്മുന് കിട്ടിയേണ്ട്..."
ഞാൻ ചിരിച്ചുകൊണ്ട് ജയൻ അങ്കിൾ സ്ഥിരം പറയുന്ന ഡയലോഗ് എടുത്ത് ആൻ്റീടെ മണ്ടക്ക് വെയ്ക്കാൻ നോക്കി...
"ദേ... ഒന്നങ്ങ് തന്നാൽ ഉണ്ടല്ലോ... ചെറുപ്പം മുതലേ ജിത്തേട്ടാ..ജിത്തേട്ടാ എന്നും പറഞ്ഞ് ഒരുത്തി പിന്നാലെ നടക്കും... വേറൊരുത്തൻ ആണെങ്കിൽ അത് കേട്ടപാടെ ഓടിച്ചെല്ലും.... ഞാൻ ഒരു കണക്കിന് അവളെ നേരെയാക്കാൻ നോക്കുമ്പോൾ നീ എത്തും... പിന്നെ എന്ത് തോന്ന്യാസം വേണോങ്കിൽ പുന്നാര ജിത്തെട്ടൻ ചെയ്ത് കൊടുക്കുന്ന് ആ പെണ്ണിന് അറിയാം... എന്നിട്ട് എനിക്ക് കുറ്റം അല്ലേ..."
ആൻ്റി ഉള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞു ഒപ്പം എന്നെ ചെവിക്ക് പിടിച്ച് മെല്ലെ വലിച്ചു...
"യ്യോ... എൻ്റെ പൊന്നാര ആൻ്റിയെ ഞാൻ കുറ്റപ്പെടുത്തുമോ... ഇത്രയും നല്ല ഒരു അമ്മയെ അമ്മൂനു വെറെ കിട്ടുവോ?..."
ഞാൻ പെട്ടെന്ന് ആൻ്റിയുടെ പിടിയിൽ നിന്ന് ഒഴിഞ്ഞുമാറി ആൻ്റിയെ സുഖിപ്പിച്ച് പറഞ്ഞുകൊണ്ട് ചിരിയോടെ അകത്തേക്ക് കയറി...
"ദാസേട്ടൻ എപ്പോഴും പറയും... നിന്നെയാ ആദ്യം തല്ലേണ്ടതെന്ന്..."
ആൻ്റി ഒരു ഉപമ പോലെ അച്ഛൻ്റെ ഡയലോഗ് പറഞ്ഞു.
അച്ഛനെ ദാസേട്ടൻ എന്നാണ് എല്ലാവരും വിളിക്കാറ്. ചിലപ്പോ ശങ്കർദാസ് എന്ന പേരിൽ ശങ്കരേട്ടൻ എന്ന് വിളിക്കാൻ
💬 Comments
View all comments