Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
ഉള്ള ബുദ്ധിമുട്ടുകൊണ്ട് ആയിരിക്കും അങ്ങനെ വിളിക്കുന്നെ. പക്ഷേ നമ്മുടെ ഗാനഗന്ധർവൻ ദാസേട്ടൻ ആയിട്ട് യാതൊരു ബന്ധവും ഇല്ല. സ്വഭാവവും ശബ്ദവും വളരെ കാഠിന്യമേറിയതാണ്.
അമ്മുൻ്റെ ഓരോ ഉടായിപ്പുകളും കുറുമ്പുകളും ചർച്ചാവിഷയം ആവുമ്പോൾ അച്ഛൻ സ്ഥിരം എന്നെയാണ് പറയാറ്. ആദ്യം മുതലേ എൻ്റെ ഒപ്പം എവിടെയിലെങ്കിലും പോകുമ്പോഴോ കളിക്കുമ്പോഴോ അമ്മൂന് എന്തേലും പറ്റിയാൽ ആൻ്റിയും അങ്കിളും അമ്മുവിനെ പറയുമ്പോൾ മേരാ പിതാജി എൻ്റെ മണ്ടക്ക് ആണ് വെക്കാറ്. എന്നിട്ട് എന്നോട് പ്രത്യേകം പറയും "അമ്മു ചെറുത് അല്ലേ. നീയല്ലേ മൂത്തത്. അപ്പൊൾ നിൻ്റെ ഒപ്പം ഉള്ളപ്പോൾ നീയാണ് കൊച്ചിനെ ശ്രദ്ധിക്കേണ്ടത്" എന്നൊക്കെ പറഞ്ഞ് എന്നെ ഉപദേശിക്കും. ചെറുപ്പം മുതൽക്കേ അവൾക്ക് എന്തേലും പറ്റിയാൽ എനിക്കും സഹിക്കില്ല. അത് വെറെ കാര്യം.
"എവിടെ അവള്... റൂമിലാണോ...?"
അമ്മുനെ കാണാത്തതുകൊണ്ട് ഞാാൻ ആൻ്റിയോട് തിരക്കി...
"ആയ്... നീ വരുന്നത് വരെ ഇവിടെ ഐസ്ക്രീമും തിന്ന് ഇരിപ്പുണ്ടായി... ആ ചിലപ്പോ റൂമിൽ കാണും..അല്ലാതെ എവിടെ പോകാൻ.."
കിച്ചണിലേക്ക് നടക്കുന്ന വഴി ആൻ്റി മറുപടി നൽകി...
"നിനക്ക് കുടിക്കാൻ വല്ലതും വേണോ ജിത്തു...?"
ആൻ്റി ഒരു ഫ്ലോയിൽ ചോദിച്ചു...
"ഓ ഇപ്പോ വേണ്ട... ഇവിടുത്തെ യക്ഷികുഞ്ഞിനെ ഒന്ന് കാണട്ടെ... എന്നിട്ട് പറയാം..."
ഞാൻ ആൻ്റിക്ക് ഇട്ട് വെച്ച് പറഞ്ഞുകൊണ്ട് അമ്മൂൻ്റെ റൂമിലേക്ക് കേറി..
"ഓ... ഓ... ചെല്ല്..."
ആൻ്റിക്ക് മനസ്സിലായോ എന്തോ... മറുപടി കാര്യമായിട്ട് വന്നില്ല...
ഞാൻ ചോദിക്കാനും പോയില്ല...
ഞാൻ റൂമിലേക്ക് നടന്നു... വാതിൽ മെല്ലെ ചാരിയിട്ടുണ്ട്... മെല്ലെ തള്ളി തുറന്ന് അകത്ത് കയറി...
ബെഡിൻ്റെ അടുത്തുള്ള കുഞ്ഞു ടേബിളിൽ ഐസ്ക്രീം ഉള്ള ചില്ലിൻ്റെ ബൗളും ടീ സ്പൂണും ഉണ്ട്... മുഴുവൻ കഴിച്ചിട്ടില്ല... ലേശം ബാക്കി വെച്ചിരിക്കുന്നു... ഞാൻ അതിൽ നിന്ന് അൽപ്പം എടുത്ത് വായിൽ വെച്ച് ബെഡിൽ കമിഴ്ന്നു കിടക്കുന്ന എൻ്റെ തങ്കക്കുടത്തെ നോക്കി... ബേഡിലേക്ക് ചാഞ്ഞ് നിന്നു...
"ഡീ... കൊരങ്ങി... കൊച്ചിനെ നീ തല്ലുപിടിച്ചോ? അതിനെ പോര് വിളിക്കാൻ നിനക്ക് നാണാവില്ലേ അമ്മു... കുഞ്ഞല്ലേ അവൻ..."
അമ്മൂൻ്റെ പുറത്ത് രണ്ട് തട്ട് തട്ടിക്കൊണ്ട് ബെഡ്ഡിലേക്ക് ഇരുന്നു... വേഷം മാറിയിട്ടില്ല. രാവിലെ ഇട്ട
💬 Comments
View all comments