Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
നോക്കി മെല്ലെ ചിരിച്ചു... ആൻ്റിയുടെ മുഖത്ത് പുച്ഛം... പക്ഷേ അത് മനപ്പൂർവ്വം അവളെ ചൊടിപ്പിക്കാൻ ആണെന്ന് എനിക്ക് നല്ലോണം അറിയാം...
"ഹും...ഞാൻ പൊക്കൊളാം... ഒരു ഏട്ടനും കുഞ്ഞാവായും...."
ആൻ്റി യുദ്ധം അവസാനിപ്പിക്കാൻ താത്പര്യപെട്ടുകൊണ്ട് പറഞ്ഞു... ഇല്ലേൽ ഇത് തീരില്ലെന്ന് നല്ലോണം അറിയാം.... നന്ദുട്ടൻ ഇതെല്ലാം കേൾക്കുന്നുണ്ടെങ്കിലും കാർട്ടൂണിലാണ് ശ്രദ്ധ....
അപ്പൊ തന്നെ കോളിംഗ് ബെൽ ശബ്ദിച്ചു....
"ആ... ദേ നിൻ്റെ പുന്നാര അച്ഛയും വന്നിട്ടുണ്ട്... ഇനി രണ്ടാളെയും കെട്ടിപ്പിടിച്ച് ഇരുന്നോ..."
അത്രയും പറഞ്ഞിട്ട് ആൻ്റി കതക് തുറക്കുവാനായി പോയി... അമ്മുവും നന്ദുവും ടിവിയിൽ തന്നെ ആണ്... അമ്മുവിന് കാർട്ടൂൺ വല്യ താത്പര്യം ഇല്ല... ഹിന്ദി സീരിയൽ,സിനിമ ആണ് മെയിൻ. പാത്രത്തിലെ ബാധാമും നട്സും മെല്ലെ മെല്ലെ കുറഞ്ഞുകൊണ്ടിരിക്കുന്നു... അങ്ങനെ ഇരിക്കുമ്പോൾ
"ഹൗ.... എന്തടി കൊരങ്ങി.. ഹൂ...."
എൻ്റെ വലത്തെ ഇടുപ്പിലെ ഇറച്ചി അവളുടെ വലത് കൈകൊണ്ട് പിച്ചി എടുത്തതാണ്. ഞാൻ ഒച്ച വെച്ചതും അമ്മു എന്നെ തുറിച്ച് നോക്കി... എന്നിട്ട് ഒരു അവിഞ്ഞ ചിരിയും... ഞാൻ അമ്മുവിനെ എൻ്റെ ദേഹത്ത് നിന്നും രണ്ട് കൈകൊണ്ട് തള്ളി മാറ്റി...
"മാറ് അങ്ങട്.... എൻ്റെ ജീവൻ പോയി... ഹൊ... നിനക്ക് എന്തിൻ്റെ കേടാ അമ്മു... ഹൊ.."
അത്രയ്ക്ക് വേദന ഇല്ലെങ്കിലും കാരണം എന്തെന്ന് അറിയാൻ ഞാൻ അമ്മുവിൻ്റെ നേരെ ചീറി... നന്ദു എന്താ ചേട്ടാ എന്നൊക്കെ ചോദിക്കുന്നുണ്ട്... ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു... ഞാൻ തള്ളിയപ്പോൾ സൈഡിലേക്ക് വേച്ച് പോയ അമ്മു റബർ ബാൻഡ് പോലെ പഴയ ഇരിപ്പിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്തി... എന്നിട്ട് മുഖം എൻ്റെ ചെവിയോട് അടുപ്പിച്ചു...
💬 Comments
View all comments