Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
അവള് കേൾക്കുന്നില്ല... അതെ ഇരിപ്പ് തന്നെ... അവസാനം വലത്തെകൈകൊണ്ട് അമ്മുവിൻ്റെ തുടയിൽ ഒരു നുള്ള് കൊടുത്ത്... അമ്മു ഒന്ന് ചാടി പിടഞ്കൊണ്ട് നേരെ ഇരുന്ന് എന്നെ നോക്കി... ഞാൻ കൈ കെട്ടി ഇരുന്നു... അമ്മുവിൻ്റെ കണ്ണുകൾ ചെറുതായി കലങ്ങിയിട്ടുണ്ട്. വെള്ളം നിറഞ്ഞു തുളുമ്പി നിക്കുന്നത് അവളുടെ ഉണ്ട കണ്ണുകളിലെ കറുത്ത ഗോളങ്ങൾക്ക് തിളക്കം കൂട്ടി...
എന്നെ നോക്കിയതിനു ശേഷം സോഫയിൽ ചാരി ഇരുന്നു. എന്നിട്ട് എൻ്റെ വലത്കൈ പിടിച്ചുവച്ച് അതിൽ അമ്മുവിൻറെ ഇരു കൈകളും കൊണ്ട് ചുറ്റി ഇരുന്ന് ടിവി കണ്ട്... ടോം ആൻഡ് ജെറി തന്നെ. അപ്പോഴേക്കും നന്ദുട്ടനും എത്തി സോഫയിൽ വന്നിരുന്നു..അവൻ അമ്മുവിനെ നോക്കിക്കൊണ്ട് എൻ്റെ അടുതായിട്ട് ഇരുന്നു.. അമ്മു എൻ്റെ അടുത്ത് ഉണ്ടെങ്കിൽ നന്ദുട്ടൻ അധികം സ്വാതന്ത്ര്യം എൻ്റെയടുത്ത് കാണിക്കില്ല. കാണിച്ചാൽ ഈ യക്ഷി അതിനെ കടിച്ച് തിന്നും....അവൻ്റെ ഇരുപ്പ് കണ്ടിട്ട് പാവം തോന്നി.. അവന് എന്നോട് ഭയങ്കര സ്നേഹം ആണ്. ചേച്ചി മാത്രം ഉള്ള ആൺകുട്ടികൾക്ക് ചേട്ടൻമാരോട് പ്രത്യേക ഇഷ്ടം ആയിരിക്കുമല്ലോ... അതുപോലെ... ഞാൻ ഇടത് കൈ നീട്ടിയപ്പോൾ അവൻ പെട്ടെന്ന് തന്നെ എന്നിലേക്ക് ചേർന്നിരുന്നു. എന്നിട്ട് എന്നെ നോക്കി ചിരിച്ചു....
അങ്ങനെ നിത ആൻ്റിയും ജയൻ അങ്കിളും ഞങൾ ഇരിക്കുന്ന സോഫയുടെ പുറകിൽ എത്തി.
"ഓ... എനിക്ക് പറഞ്ഞാ മനസ്സിലാവില്ല സമ്മതിച്ചു... എന്നാലെ നിങ്ങടെ പുത്രിയെ പറഞ്ഞ് മനസ്സിലാക്ക്..."
ആൻ്റി ഉരുളക്ക് ഉപ്പേരി പോലെ മറുപടി നൽകി കിച്ചണിലേക്ക് പോയി.. അങ്കിള് ചിരിച്ചുകൊണ്ട് സോഫയിൽ വന്നിരുന്നു...
"അച്ചക്ക് ഈ സാധനത്തിനെ മാത്രം കിട്ടിയൊള്ളാ... ഒഹ്... എങ്ങെനെ സഹിക്കുന്നു...ഹി ഹി..."
ഇരുന്നപാടെ ആൻ്റിയെ കളിയാക്കിക്കൊണ്ട് അമ്മു പതിഞ്ഞ ശബ്ദത്തിൽ അങ്കിളിനോട് ചോദിച്ചു... ഞാനും നന്ദുവും ഇത് കേട്ട് മെല്ലെ ചിരിച്ചിരുന്നു...
"മോളു... വേണ്ടാട്ടോ... എൻ്റെ കെട്ടിയോളെ ഞാൻ അങ്ങനെ ഒക്കെ പറയും.... പക്ഷേ എൻ്റെ കെട്ടിയോളാണ് എൻ്റെ
💬 Comments
View all comments