Chapter Title : മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
മാലാഖ..."
ആൻ്റിയെ പറഞ്ഞപ്പോ പൊള്ളിയ അങ്കിള് സാഹിത്യം തുടങ്ങി... ഇത് ഇവിടെ പതിവാണ് അതുകൊണ്ട് ഞാൻ അധികം മൈൻഡ് ചെയ്തില്ല... കാരണം അമ്മുവും അങ്കിളും നല്ല കമ്പനി ആണ്... ഇന്നത്തെ കാലത്ത് ഒട്ടുമിക്ക അച്ഛനും മകളും തമ്മിൽ നല്ല കമ്പനി ആയിരിക്കും. അതുപോലെ തന്നെ...
"ഓ...എന്നാല്. മിസ്റ്റർ ജയചന്ദ്രൻ ഭാര്യയെയും കെട്ടിപ്പിടിച്ച് ഇരുന്നോ... എനിയ്ക്ക് എൻ്റെ ജിത്തെട്ടനുണ്ട്... കേട്ടാ..."
അമ്മു അങ്കിളിനോട് ചെറിയ പിണക്കം കാണിച്ച് എൻ്റെ കയ്യിലെ പിടുത്തം വിടീച്ച് അവളുടെ തോളിലേക്ക് ഇട്ട് എൻ്റെ കൈയുടെ ഉള്ളിലേക്ക് കേറി എന്നെ സൈഡിലൂടെ വട്ടം പിടിച്ചുകൊണ്ട് പറഞ്ഞു...
"യ്യോ... കുറച്ച് നാള് ചേട്ടൻ ഇല്ലത്തപ്പോ എന്തായിരുന്നു മോളൂന് അച്ഛയോട് ചേഹം... ഇപ്പോ പഴയപോലെ ചേട്ടനെ കിട്ടിപ്പൊ നമ്മളൊക്കെ പുറത്ത്... ആ ഇനി ചേട്ടൻ പെണ്ണൊക്കെ കെട്ടികഴിയുമ്പോൾ ചേട്ടൻ്റെ പെണ്ണുമ്പിള്ള ഓടിക്കും നിന്നെ.. അപ്പൊ ഇങ്ങു വാട്ടോ എൻ്റെ കൊച്ച്..."
അതും പറഞ്ഞ് അങ്കിള് അങ്കം സ്റ്റാർട്ട് ചെയ്തു...
അത് കേട്ടതും അമ്മു എന്നെ തൊണ്ടിക്കൊണ്ട് വിഷമത്തോടെ തല ഉയർത്തി നോക്കി അങ്ങനെ സംഭവിക്കുമോ എന്ന ഭാവത്തിൽ തലയാട്ടി ചോദിച്ചു... ഒരു കൊച്ചുകുട്ടിയെ പോലെയാണ് എനിക്ക് അമ്മുവിനെ തോന്നിയത്...
"ഏയ്... ചുമ്മാ...പറയുന്നതാ..."
ഞാൻ ഒരു പുഞ്ചിരിയോടെ അമ്മുവിനെ മെല്ലെ മറുപടി നൽകി.. അതോടെ അവൾടെ മുഖം പൂത്തുലഞ്ഞ പുഷ്പം പോലെ വിടർന്നു... എന്നിട്ട് അങ്കിളിനെ നോക്കി കണ്ടോ കണ്ടോ എന്നപോലെ ഗോഷ്ടികൾ കാണിച്ചു.. അങ്കിളാണേൽ അവളുടെ ഗോഷ്ടികൾ കണ്ട് പുച്ഛിച്ച് ജാഡയിട്ട് ഇരുന്നു...
എന്നാല് അങ്കിളിൻ്റെ അ സംസാരം എന്നിൽ ഒരു പ്രശ്നം ഉടലെടുത്തു. എന്നെ അവളുടെ ചേട്ടനായിട്ട് അല്ലെങ്കിൽ സഹോദരൻ എന്ന പോലെ ആണ് എല്ലാവരും കാണുന്നത്.. പക്ഷേ എനിക്കിപ്പോ അമ്മുവിനെ അങ്ങനെ കാണാൻ സാധിക്കുന്നില്ല. അമ്മുവുമായി ഇടപെഴുകുന്ന ഓരോ നിമിഷവും ഞാൻ നന്നായി ആസ്വദിക്കുകയാണ്. എൻ്റെ ശരീരവും മനസ്സും അവളുടെ
💬 Comments
View all comments