Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
പറഞ്ഞുകൊണ്ട് അമ്മു എൻ്റെ കൈ തട്ടിമാറ്റി എണീറ്റ് പോകുവാൻ തുടങ്ങി....
"നില്ലടി അവിടെ..."
എന്ന് പറഞ്ഞുകൊണ്ട് ബെഡിലിരുന്ന ഞാൻ അമ്മുവിൻ്റെ കൈക്ക് പിടിച്ച് എൻ്റെ നേരെ വലിച്ച് നിർത്തി...
"ഹും....എന്നെ വിട്ടെ..."
അമ്മു ചിണുങ്ങിക്കൊണ്ട് പറഞ്ഞു എൻ്റെ കൈ വിടീക്കുവാനും നോക്കുന്നുണ്ട്... ഒരു തക്കം കിട്ടിയപ്പോ എൻ്റെ ചുണ്ട് ചപ്പിവലിച്ച് കിസ്സ് അടിച്ചവൾ ആണ് ഈ കിടന്ന് ചിണുങ്ങുന്നെ... ഇതൊക്കെ ഇവൾടെ നമ്പർ അല്ലേ.. കള്ളി...
"എങ്ങോട്ടാ തുള്ളി തുള്ളി പോകുന്നേ നീ... ഏഹ്..."
അമ്മുവിൻ്റെ രണ്ട് കൈയും പിടിച്ച് വെച്ചുകൊണ്ട് ഞാൻ പറഞ്ഞു... മുഖം കടന്നൽ കുത്തിയ പോലെയുണ്ട്... ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എൻ്റെ ചിന്ത...
"ഞാനെങ്ങും പോകുന്നില്ല... ന്താ.. പോരെ... എന്നെ വിട്ടേ.."
കപട ദേഷ്യം വരുത്തി അമ്മു താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..
"ആയ്... അങ്ങനെ പറയല്ലേ... എൻ്റെ കൊച്ചിന് കോളേജിൽ പോകണ്ടേ... വേണേൽ ഏട്ടൻ കോണ്ടാക്കാം... എന്തേ..."
ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു... കൊണ്ടാക്കം എന്ന് കേട്ടതും അമ്മു വിശ്വാസം വരാതെ എന്നെ നോക്കി.. ഇപ്പോ മുഖം ഒന്ന് തെളിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു...
"ന്താ കൊണ്ടാക്കണോ... ഏഹ്... പറ..."
ഞാൻ ഒന്നൂടെ അവളെ ലാളിക്കുന്ന പോലെ ചോദിച്ചു...
"ഹാ... വേണം.. വേണം...."
അമ്മു പെട്ടെന്ന് കണ്ണുകൾ വിടർത്തി ഒരു മയക്കുന്ന ചിരിയോടെ പറഞ്ഞു...
"കൊണ്ടാക്കോ...?"
ഞാൻ പറഞ്ഞത് ഒന്ന് ഉറപ്പിക്കാനായി അമ്മു എന്നോട് ചോദിച്ചു. എന്നിട്ട് ആ മുല്ലമൊട്ട് പോലുള്ള പല്ലുകൾ കാട്ടി കുണുങ്ങി ചിരിച്ചുകൊണ്ട് എന്നോട് ചേർന്ന് നിന്ന് കൈകൾ എൻ്റെ ഷോൾഡറിൽ വച്ചു...
"അയ്യടാ... ഇപ്പോ എന്താ ഒരു ചിരി...ഏട്ടൻ്റെ കൊരങ്ങി തന്നെ ബസ്സിനു അങ്ങ് പോയെച്ചാൽ മതി... കേട്ടാ.... "
ഞാൻ ബെഡിൽ നിന്ന് പെട്ടെന്ന് എണീറ്റുകൊണ്ട് അമ്മുവിൻ്റെ ഇരു കവിളിലും പിടിച്ച് വലിച്ച് വിട്ടുകൊണ്ട് പറഞ്ഞു... കൂട്ടത്തിൽ ആക്കിയൊരു ചിരി കൊടുക്കാനും മറന്നില്ല...
"പോട... പട്ടി... തെണ്ടി.... കൊരങ്ങാ... ങ്ങ്ഹും... ങ്ങ്ഹും..."
അമ്മു ചിണുങ്ങിക്കൊണ്ട് പറഞ്ഞ് കിടന്ന് തുള്ളി...
"ആ... പോട്ടേ പോട്ടേ... വണ്ടി പോട്ടേ... ചേട്ടന് കുറച്ച് പണിയുണ്ട് മോളു...."
ഞാൻ അമ്മുവിനെ തിരിച്ച് നിർത്തി റൂമിന് വെളിയിലേക്ക്
💬 Comments
View all comments