0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2234

എന്തോരം നേരായി വന്നിരിക്കുന്നു.... എണീക്കട..."

അമ്മ വന്ന് എന്നെ തോണ്ടി വിളിച്ചു... ഞാൻ മെല്ലെ കണ്ണുകൾ തുറന്ന് എഴുന്നേൽക്കുന്ന ഭാവം വരുത്തി കണ്ണുകൾ തുറന്ന് അടച്ചു... ആഹാ.. നല്ല കണി... അമ്മു എന്നെ നോക്കി പല്ലിളിച്ചു ഇരിക്കുന്നുണ്ട്...

"എന്താ... അമ്മാ... ഹ്..."

ഒന്ന് ഞെളിഞ്ഞു കൈകൾ സ്‌ട്രെച്ച് ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു...ഒപ്പം ഒരു കോട്ടുവായയും...

ഏത്... ആക്ടിംഗ് ആക്ടിംഗ്....

"ദേ... നിനക്ക് ചായേംകൊണ്ട് എപ്പോ വന്നിരിക്കുന്നതാ മോള്... എഴുന്നേറ്റ് അതെടുത്ത് കുടിച്ചെ... ഇപ്പോ തന്നെ തണുത്തു..."

അമ്മ എന്നെ നോക്കി അമ്മുവിനെ തലോടിക്കൊണ്ട് അത്രയും പറഞ്ഞുകൊണ്ട് എഴുന്നേറ്റു... ഞാൻ രണ്ടാളേയും മാറി മാറി നോക്കി... ഉറക്കത്തിൽ നിന്ന് ഇപ്പോ എണീറ്റത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കണമല്ലോ...

"അമ്മൂ... വാ... മോൾക്ക് ചായ തരാം..."

അമ്മ അമ്മൂനോട് വാത്സല്യത്തോടെ പറഞ്ഞുകൊണ്ട് മെല്ലെ നടന്നു...

"ആഹ്... വല്യമ്മേ.. ഇപ്പോ വരാ... "

അതിലേറെ സ്നേഹത്തോടുകൂടി അമ്മ പോകുന്നതും നോക്കി അമ്മു പറഞ്ഞു... ശേഷം ക്രാസിയിൽ ചാരി ഇരിക്കുന്ന എന്നെ നോക്കി ചിരിച്ചു... ആഹാ 500 വാട്ട് ബൾബ് കത്തുന്ന പോലത്തെ ചിരി... എന്താ രസം...

"എന്തേ യക്ഷി രാവിലെത്തന്നെ ഇങ്ങു പൊന്നേ... അതും ചായയും കൊണ്ട്..."

ഞാൻ അമ്മുവിനെ ഒന്ന് ചൂഴ്ന്നുനോക്കിക്കൊണ്ട് പറഞ്ഞു... ഞാൻ പറഞ്ഞതും അമ്മു മുഖം കടുപ്പിച്ചു...

"കഷ്ടൊണ്ട് ജിത്തേട്ടാ... ഞാൻ ആദ്യായിട്ടല്ലല്ലോ രാവിലെ വരുന്നേ.... പിന്നെ വല്യമ്മ ഏട്ടന് ചായ എടുക്കുന്നത് കണ്ടപ്പോ കൊണ്ട് വന്നതാ... ഹും..."

അമ്മു മുഖം ചുളുക്കിക്കൊണ്ട് പറഞ്ഞിട്ട് സൈഡിലേക്ക് തിരിഞ്ഞിരുന്നു...

ഞാൻ മെല്ലെ ബെഡിൽ നിന്ന് ഇഴഞ്ഞ് കലുകൾ ബെഡിന് പുറത്തേക്കിട്ടു അമ്മുവിൻ്റെ അരികിൽ വന്നിരുന്നു.

"ആ... അതന്നെയാ ഞാനും ചോദിച്ചെ...രാവിലെ എനിക്ക് ബെഡ്കോഫീ കൊണ്ട്‌തരാൻ നീയാരാ... എൻ്റെ ഭാര്യയോ...?.. ഏഹ്..."

വലതുകൈകൊണ്ട് അമ്മുവിൻ്റെ മുഖം എൻ്റെ നേരെ പിടിച്ചുകൊണ്ട് ഞാൻ അവളോട് കളിയായി ചോദിച്ചു...
എൻ്റെ ഭാര്യയോ എന്ന് കെട്ടിട്ടാവോ എന്തോ അമ്മുവിൻറെ മുഖം ചുമന്നു... നല്ല ഭംഗിയാണ് അവളെ ഇതുപോലെ കാണാൻ...

"ഓഹ്... ഏട്ടന് ഒരു ചായ കൊണ്ട് തരാൻപോലും പാടില്ലേ.... ഇനി ഞാൻ കൊണ്ടൊന്നത് ഇഷ്ടായില്ലെങ്കിൽ കുടിക്കണ്ട... ങ്ഹും..."

എന്നും

💬 Comments

View all comments