0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2232

കണ്ണ് ഞെട്ടി തുറന്ന് എൻ്റെ ചുണ്ട് പെട്ടെന്ന് വിടുവിച്ചു...

എന്നിട്ട് ചാടി ബെഡ്ഡിൽ ഇരുന്നു. മുഖത്തെ രക്തം വറ്റി വെള്ള നിറമായിട്ടുണ്ട്... പെട്ടെന്ന് കൈകൾ കൊണ്ട് എൻ്റെയും ശേഷം അവളുടെയും ചുണ്ടുകൾ തുടച്ചു...

"ഓ... വല്യമ്മേ... ഞാവിടെയുണ്ട്..."

ഇടതുകാൽ പുറത്തേക്കിട്ടു ഇരുന്നുകൊണ്ട് അമ്മു അമ്മയുടെ വിളിക്ക് മറുപടി കൊടുത്തു... എന്നിട്ട് ഒന്നുമറിയാത്ത പാവത്തെ പോലെ എന്നെ നോക്കി ഇരിക്കുന്ന പോലെ ഇരുന്നു.... പക്ഷേ അവളുടെ ശരീരം ഇരുന്നു പിടക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്.. പാവം... ഇത്രയും നേരം അവളെപ്പോലെ ഈ നിമിഷം ആസ്വദിച്ച എനിക്ക് ഇങ്ങനെ കിടന്നാൽ മതിയല്ലോ... ഇനി അമ്മയെന്തെങ്കിലും സംശയത്തോടെ ചോദിച്ചാൽ തീയിൽ നിന്ന് ഡാൻസ് കളിക്കുന്നതിന് തുല്യമായിരിക്കും അവളുടെ അവസ്ഥ...

പക്ഷേ അമ്മു സ്നേഹത്തോടെ വിളിക്ക് മറുവിളി കൊടുത്തെങ്കിലും ഉള്ളിൽ എൻ്റെ അമ്മയെ അവള് പ്രാകുന്നുണ്ടാകും... കള്ളി... അതിൻ്റെ നീരസം മുഖത്ത് കാണുന്നുമുണ്ട്...

അവസാനം അമ്മ റൂമിലേക്ക് എത്തി...

"ആഹാ... ചേട്ടന് ചായയും കൊടുത്ത് ചേട്ടൻ എണീക്കുന്നതും നോക്കി ഇരിക്കുവാണോ... നന്നായിണ്ട്. ഇതിനാണോ മോള് വേഗം ചായയും കൊണ്ട് പൊന്നേ..."

അമ്മുവിൻ്റെ പാവമ്പോലെയുള്ള ഇരുത്തം കണ്ടിട്ട് അമ്മ ചോദിച്ചു...

"അത്.. അത്... ഏട്ടനെ വിളിച്ചപ്പൊ എനീറ്റില്ല... അതോണ്ട് ഇങ്ങനെ... കുറച്ചേരം ഇരുന്നെയാ..."

പതിവ് കൊഞ്ചൽ സ്റ്റൈലിൽ അമ്മു കണ്ണുചിമ്മിക്കൊണ്ട് അമ്മയോട് പറഞ്ഞു...

കള്ളി.. എന്താ അഭിനയം.. വെളുപ്പാങ്കാലത്ത് തന്നെ എന്നെ കിസ്സടിച്ച് പരലോകത്ത് എത്തിച്ചില്ലാന്നെ ഒള്ളു.. എന്നിട്ടാ ഒന്നുമറിയാത്ത അമ്മയുടെ പുന്നാര അമ്മ്യൂസ് ഇരിക്കുന്നേ... ഞാൻ മനസ്സിൽ പറഞ്ഞു...

"പ്രത്യേകിച്ച് വല്ല പരിപാടിയുണ്ടെങ്കി മാത്രേ എൻ്റെ പുത്രൻ നേരത്തെ എണീക്കു... മോള് രണ്ട് കീറങ്ങ് കൊടുത്തോ.... അല്ലാതെ ഇങ്ങനെ നോക്കി ഇരുന്നാലൊന്നും അവനെണീക്കില്ല..."

അമ്മ ചിരിയോടെ പറഞ്ഞു... അമ്മുവും ഒപ്പം ചിരിക്കുന്നുണ്ട്....

"ഏയ് വേണ്ട വല്യമ്മേ... ഏട്ടനെ തല്ലുവൊന്നും വേണ്ട... ഞാൻ എനീപ്പിച്ചോളാം..."

അമ്മു അമ്മയോട് പറഞ്ഞു. അവൾടെ സ്നേഹം കണ്ടിട്ട് എന്തോ അമ്മക്ക് പ്രത്യേക സന്തോഷം വന്നെന്ന് തോന്നുന്നു... അമ്മ വന്ന് ബെഡിൽ അമ്മുവിൻ്റെ അരികിൽ വന്നിരുന്നു.. പക്ഷേ അവൾടെ ഉദ്ദേശം വേറെയാണെന്ന് എനിക്കല്ലേ അറിയൂ...

"ഡാ... ജിത്തു... എണീറ്റെ... ഈ കൊച്ച്

💬 Comments

View all comments